HOME
DETAILS

ഒറ്റ മഴയില്‍ ബുക്ക് ഷോപ്പിലും വെള്ളം കയറി; ബംഗളുരുവില്‍ നശിച്ചത് 5000 ലധികം പുസ്തകങ്ങള്‍

  
April 30, 2026 | 10:38 AM

bengaluru-rains-floods-bookstore-5000-books-destroyed-drainage-issue

വേനല്‍ച്ചൂടിന് പിന്നാലെ അപ്രതീക്ഷിതമായി പെയ്ത അതിശക്തമായ മഴ ബംഗളുരു നഗരത്തില്‍ വന്‍നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. ബംഗളുരുവിലെ ബൗറിങ് ആന്‍ഡ് ലേഡി കഴ്‌സണ്‍ ആശുപത്രിയുടെ മതില്‍ ഇടിഞ്ഞുവീണ് മലയാളികള്‍ അടക്കം ഏഴുപേരാണ് മരണപ്പെട്ടത്. അതിനിടെ സമൂഹമാധ്യമങ്ങളില്‍ മറ്റൊരു ചിത്രവും വൈറലായി. ചര്‍ച്ച് സ്ട്രീറ്റിലെ പ്രശസ്തമായ ദി ബുക്ക് വേം എന്ന പുസ്തകശാലയില്‍ വെള്ളം കയറി പുസ്തകങ്ങളെല്ലാം നശിച്ചുപോയ ഒരു ദൃശ്യമായിരുന്നു അത്. 

ഏതാണ്ട് 4000 മുതല്‍ 5000 പുസ്തകങ്ങളാണ് വെള്ളപ്പൊക്കത്തില്‍ നശിച്ചത്. ഇവിടെത്തെ സ്‌റ്റോക്കിന്റെ ഭൂരിഭാഗവും വെള്ളത്തില്‍ മുങ്ങി. പുസ്തകശാല തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ആലിപ്പഴം വീണുകിടക്കുന്ന ഒരു സ്ഥലത്തിന്റെ ചിത്രവും ഇവര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. അട്ടിവെച്ച പുസ്തകങ്ങളുടെ അടിയിലുള്ള പുസ്തകങ്ങളെല്ലാം നനഞ്ഞിട്ടുണ്ട്. ചില പുസ്തകങ്ങള്‍ വെള്ളത്തിലൂടെ ഒഴുകിനടക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 

വേനലവധി കണക്കിലെടുത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ സ്റ്റോറ്റുകള്‍ വന്നിരുന്നുവെന്നും അവയെല്ലാം വെള്ളത്തിലായെന്നും ദി ബുക്ക് വേംസ് ബെംഗളൂരുവിന്റെ ഉടമ കൃഷ്ണ, ഡെക്കാന്‍ ഹെറാള്‍ഡിനോട് പറഞ്ഞു. നഷ്ടം കുറയ്ക്കാനായി പുസ്തകങ്ങള്‍ ഉണക്കിയെടുത്ത് വില കുറച്ച് കൊടുക്കാന്‍ പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ചില പുസ്തകങ്ങളെല്ലാം വീണ്ടെടുക്കാന്‍ കഴിയാത്ത വിധം നശിച്ചുവെന്നും അവ ഉപേക്ഷിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. 

പല പ്രസാധകരും ഇപ്പോള്‍ പുനരുപയോഗിച്ച പേപ്പറാണ് ഉപയോഗിക്കുന്നത്, അത് ഗുണനിലവാരം കുറഞ്ഞതും വെള്ളത്തിലായാല്‍ വീണ്ടും ഉപയോഗിക്കാന്‍ കഴിയാത്തവയാണെന്നും അദ്ദേഹം പറഞ്ഞു. 

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by The Bookworm (@thebookworm_blr)

 

 

Unexpected heavy rains in Bengaluru led to severe waterlogging, resulting in a tragic loss for the literary community as a local bookstore was flooded. Over 5,000 books were reportedly destroyed as rainwater gushed into the shop within a short span.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏകദിനത്തിൽ ഓവറുകൾ കുറയും, വരുന്നു പുതിയ ആഗോള ടി20 ലീഗ്; വിപ്ലവകരമായ പരിഷ്കാരങ്ങളുമായി ഐസിസി!

Cricket
  •  15 days ago
No Image

കോട്ടയത്ത് ടിഷ്യൂ പേപ്പർ ഫാക്ടറിയിൽ വൻ തീപിടിത്തം; ആളപായമില്ല

Kerala
  •  15 days ago
No Image

ഫലസ്തീൻ അധിനിവേശം അവസാനിപ്പിക്കാതെ ഇസ്റാഈലുമായി ബന്ധമില്ല: ഈജിപ്ഷ്യൻ പ്രസിഡന്റ്

Kerala
  •  15 days ago
No Image

ഗോൾഡൻ ബൂട്ട് പോരാട്ടം തീപ്പാറുന്നു; മെസ്സിക്കൊപ്പം എംബാപ്പെ, പക്ഷേ റൊണാൾഡോ എവിടെ?

Football
  •  15 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾക്ക് പുതിയ ഓൺലൈൻ അപ്പോയിന്റ്മെന്റ് പോർട്ടൽ; നിയന്ത്രണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പുതുക്കി എംബസി

uae
  •  15 days ago
No Image

കെ.ഐ.സി 'രിഹ്‌ല' ക്വിസ് മത്സരം സംഘടിപ്പിച്ചു

Kuwait
  •  15 days ago
No Image

മുള്ളന്‍പന്നിയുടെ മാംസം വില്‍ക്കാന്‍ ശ്രമം; കോതമംഗലത്ത് രണ്ട് പേര്‍ പിടിയില്‍

Kerala
  •  15 days ago
No Image

വിമാനത്താവളത്തിന് സമീപം വീണ്ടും പാര്‍ക്കിങ് പ്രതിസന്ധി; വാടക കാര്‍ കമ്പനികള്‍ക്കെതിരേ കര്‍ശന നടപടിക്ക് നീക്കം

bahrain
  •  15 days ago
No Image

ഗസ്സയിലെ കണ്ണീരിനും മാനുഷിക പരിഗണനകൾക്കും വിലകൽപ്പിക്കാതെ ഇസ്റാഈൽ; ഹമാസ് പൂർണ്ണമായി കീഴടങ്ങാതെ പുനർനിർമ്മാണം അനുവദിക്കില്ലെന്ന് നെതന്യാഹു

International
  •  15 days ago
No Image

'സുന്ദരമായ കളി മാത്രമല്ല, വൃത്തികെട്ട ഫുട്ബോളും ഞങ്ങൾക്കറിയാം'; പരാഗ്വേയെ മലർത്തിയടിച്ച് എംബാപ്പെയുടെ വെല്ലുവിളി!

Football
  •  15 days ago