HOME
DETAILS

കോഴിക്കോട് ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്ന യുവാവിനെ കാണാനില്ല; പൊലിസ് തിരച്ചിൽ ആരംഭിച്ചു

  
Web Desk
April 30, 2026 | 4:07 PM

missing kozhikode youth battling cancer police launch search

കോഴിക്കോട്: ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്ന യുവാവിനെ കാണാനില്ലെന്ന് പരാതി. താമരശ്ശേരി പുതുപ്പാടി സ്വദേശി കൊട്ടാരക്കോത്ത് കാവുംപുറം കവുങ്ങിൻ തൊടിയിൽ കെ.ടി. സുലൈമാന്റെ മകൻ നിഷാൽ സൽമാനെ(22) ആണ് ഇന്ന് രാവിലെ പത്തരയോടെ കാണാതായത്. സംഭവത്തിൽ ബന്ധുക്കൾ താമരശ്ശേരി പൊലിസിൽ പരാതി നൽകി.

കഴിഞ്ഞ ആറ് മാസമായി ക്യാൻസർ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു സൽമാൻ. കാലിലായിരുന്നു ആദ്യം രോഗം കണ്ടെത്തിയത്. എന്നാൽ അസുഖം ശ്വാസകോശത്തിലേക്ക് കൂടി പടരുന്ന അവസ്ഥയിലായതിനാൽ സൽമാന്റെ കാൽ മുറിച്ചുമാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ശസ്ത്രക്രിയയെക്കുറിച്ചുള്ള വിവരം അറിഞ്ഞതിനെത്തുടർന്നുണ്ടായ കടുത്ത മാനസിക വിഷമത്തിലാണ് സൽമാൻ വീടുവിട്ടിറങ്ങിയതെന്ന് ബന്ധുക്കൾ സംശയിക്കുന്നു.

യുവാവിന്റെ കൈവശം മൊബൈൽ ഫോൺ ഇല്ലാത്തത് അന്വേഷണത്തിന് വെല്ലുവിളിയാകുന്നുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലിസ് തിരച്ചിൽ ആരംഭിച്ചു. യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

അഹിനസ്: 9645834010

സുലൈമാൻ: 7510171968

നൗഫൽ: 9946815008

പൊലിസ് (താമരശ്ശേരി): 0495 2222240

 

A 22-year-old youth named Nishal Salman, who was undergoing treatment for cancer, has gone missing from Kozhikode. The family filed a police complaint after he disappeared around 10:30 AM today. Doctors had recently advised amputating his leg as the cancer had begun spreading to his lungs, and it is suspected that he left home due to severe mental distress over this diagnosis.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; രണ്ടിടത്ത് ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  5 days ago
No Image

2026-ലെ യുഎൻ ക്രൈം കോൺഗ്രസിന് ആതിഥേയത്വം വഹിക്കാൻ യുഎഇ ഒരുങ്ങുന്നു

uae
  •  5 days ago
No Image

പാറശ്ശാലയിൽ വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരുക്ക്; ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

Kerala
  •  5 days ago
No Image

മെക്‌സിക്കന്‍ വേവ്

Football
  •  5 days ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  5 days ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  5 days ago
No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  5 days ago
No Image

അവസാനനൃത്തം ആര്‍ക്ക് ? മെസ്സിക്കോ, റോണോയ്‌ക്കോ... യുവക്കരുത്തരും പട്ടികയില്‍ 

Football
  •  5 days ago
No Image

ആ കറുത്ത ചരിത്രം നമ്മൾ തിരുത്തും; 94 വർഷത്തെ ശാപം തകർക്കാൻ മെക്സിക്കോ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനിങ്ങുന്നു

Football
  •  5 days ago
No Image

പാലക്കാട് ജില്ലാ ജയിലിനുള്ളിൽ കൈയാങ്കളി; ജാമ്യം ലഭിച്ച യുവതിയെ ഇറക്കാനെത്തിയ വനിതാ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി

Kerala
  •  5 days ago