HOME
DETAILS

കേരളം കാത്തിരിക്കുന്ന ജനവിധി അറിയാന്‍ ഇനി രണ്ട് നാള്‍: വിജയപ്രതീക്ഷയില്‍ മുന്നണികള്‍, ചര്‍ച്ച ചെയ്യപ്പെടുന്ന എക്സ്റ്റ് പോള്‍ ഫലങ്ങളും 

  
May 02, 2026 | 5:28 AM

kerala election result-two days more-latest updation

തിരുവനന്തപുരം: കേരളം കാത്തിരിക്കുന്ന ജനവിധി അറിയാന്‍ ഇനി രണ്ട് ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. മെയ് നാാല് തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. 43 ഇടങ്ങളിലായാണ് 140 മണ്ഡലങ്ങളിലെ വോട്ടെണ്ണുക. ആദ്യം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണും. ഇവിഎമ്മുകള്‍ക്കായി ഒരു ഹാളില്‍ 7 മുതല്‍ 14 വരെ മേശകള്‍ ക്രമീകരിക്കും. ഉച്ചയോടെ അന്തിമവിധി അറിയാം.

വളരെ മികച്ച പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്തവണത്തേത്. 79.63 ആയിരുന്നു പോളിങ് ശതമാനം. ബൂത്തുകളില്‍ പോള്‍ ചെയ്യപ്പെട്ടത് ആകെയുള്ള 2,71,42,952 വോട്ടിന്റെ 78.27 ശതമാനം ആയിരുന്നു. 1,13,03,410 സ്ത്രീകളും 99,40,379 പുരുഷന്മാരും 153 ഭിന്നലിംഗക്കാരും ഉള്‍പ്പെടെ 2,12,43,942 പേരാണ് ആകെ ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തിയത്. അതിനൊപ്പം മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, അവശ്യസര്‍വീസുകാര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ എന്നീ വിഭാഗങ്ങളില്‍നിന്നുള്ള 3,68,193 വോട്ടുകള്‍ കൂടി ചേരുമ്പോഴാണ് (2,16,12,135) ആകെ ശതമാനം 79.63 ആയതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രത്തന്‍ കേല്‍ക്കര്‍ പറഞ്ഞു. 

വളരെ പ്രതീക്ഷയിലാണ് മുന്നണികള്‍. ഭരണവിരുദ്ധവികാരം തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുമ്പോള്‍ ഭരണതുടര്‍ച്ചയുടെ പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. എന്നാല്‍ രണ്ട് സീറ്റില്‍ വിജയിക്കുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. അതേസമയം തീരദേശ, മലയോര മേഖലകളിലെ വോട്ടര്‍മാരുടെ നിലപാട് ആര്‍ക്കൊപ്പം നില്‍ക്കുമെന്നതും തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും. 

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ 

സംസ്ഥാനത്ത് എന്നും എക്സിറ്റ് പോളുകള്‍ എക്സാറ്റ് ആവുകയാണ് പതിവ്. 2021ലും 2016ലും ഇടതുമുന്നണിക്കാണ് ഭൂരിപക്ഷം അഭിപ്രായസര്‍വേകളും എക്സിറ്റ് പോളുകളും മുന്‍തൂക്കം പ്രവചിച്ചത്.

2021ല്‍ 17 അഭിപ്രായസര്‍വേകളും 72 മുതല്‍ 91 വരെ സീറ്റുകള്‍ ഇടതിന് ലഭിക്കുമെന്ന് പ്രവചിച്ചു. 11 എക്‌സിറ്റ് പോളുകള്‍ എല്‍.ഡി.എഫിന് 120 സീറ്റുകള്‍ വരെ പ്രവചിച്ചപ്പോള്‍ കിട്ടിയത് 99. ഒരു സര്‍വേ മാത്രം യു.ഡി.എഫിന് 74-80 സീറ്റ് കിട്ടുമെന്ന് പറഞ്ഞു. പൂജ്യം മുതല്‍ ഏഴുവരെ സീറ്റ് പറഞ്ഞ ബി.ജെ.പിക്ക് ഒന്നും ലഭിച്ചില്ല. വടക്കന്‍ കേരളത്തില്‍ നിന്ന് യു.ഡി.എഫിന് എട്ട് ലഭിച്ചപ്പോള്‍ ഇടതിന് 24ഉം മധ്യകേരളത്തില്‍ നിന്ന് യു.ഡി.എഫിന് 24ഉം ഇടതിന് 31ഉം തെക്കന്‍ മേഖലയില്‍ നിന്ന് യു.ഡി.എഫ് 9, എല്‍.ഡി.എഫ് 44 എന്നിങ്ങനെയാണ് സീറ്റുകള്‍ ലഭിച്ചത്. 2016ലെ എക്സിറ്റ് പോളുകളില്‍ ഒന്നൊഴികെ എല്ലാം ഇടതിനായിരുന്നു ഭൂരിപക്ഷം പ്രവചിച്ചത്. 91 സീറ്റോടെ അധികാരത്തില്‍ വരികയും ചെയ്തു. 72 സീറ്റ് നേടി യു.ഡി.എഫ് അധികാരത്തില്‍ വന്ന 2011ല്‍ ഏഴ് എക്സിറ്റ് പോളില്‍ രണ്ടെണ്ണത്തില്‍ ഇടതിന് ഭരണം പ്രവചിച്ചു. യു.ഡി.എഫിന് 35 മുതല്‍ 96 വരെ സീറ്റുകളാണ് പറഞ്ഞത്. വടക്ക്, മധ്യ മേഖലകളില്‍ യു.ഡി.എഫ് ഭൂരിപക്ഷം നേടിയപ്പോള്‍ തെക്ക് ഇടതിനൊപ്പം നിന്നു. ഇടതിന് വടക്ക് 21ഉം മധ്യമേഖലയില്‍ 20ഉം സീറ്റ് കിട്ടിയപ്പോള്‍ യു.ഡി.എഫിന് യഥാക്രമം 27ഉം 24ഉം ലഭിച്ചു. തെക്കന്‍ കേരളത്തില്‍ യു.ഡി.എഫിന് 27ഉം യു.ഡി.എഫിന് 21ഉം ലഭിച്ചു.

2006ല്‍ ഇടതുമുന്നണിക്ക് 92 മുതല്‍ 107 സീറ്റുകളും യു.ഡി.എഫിന് 33 മുതല്‍ 48 വരെ സീറ്റുകളും എക്സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു. ഇടതുമുന്നണിയാണ് അധികാരത്തിലെത്തിയത്. രണ്ട് മുതല്‍ അഞ്ചു ശതമാനം വരെ വോട്ട് വ്യത്യാസം അമ്പതിലേറെ സീറ്റുകളുടെ വ്യത്യാസം സൃഷ്ടിക്കുന്ന രീതി ഇപ്പോള്‍ കേരളത്തിലുണ്ട്. അധികാരത്തിലെത്തുന്നവര്‍ക്കാര്‍ക്കും ഇപ്പോള്‍ 50 ശതമാനത്തിലേറെ വോട്ട് നേടാനാവുന്നില്ല. 1960ല്‍ കോണ്‍ഗ്രസ്, പി.എസ്.പി, ലീഗ് സഖ്യം 53.6 ശതമാനവും 1977ല്‍ കോണ്‍ഗ്രസ്, ലീഗ്, സി.പി.ഐ സഖ്യം 52.27 ശതമാനവും വോട്ടും നേടിയിരുന്നു.

2001ല്‍ 49.4 ശതമാനം വോട്ട് നേടിയ യു.ഡി.എഫിന് 99 സീറ്റ് നേടാനായി. എന്നാല്‍, 99 സീറ്റ് കരസ്ഥമാക്കി 2021ല്‍ അധികാരത്തിലേറിയ ഇടതുമുന്നണിക്ക് 45.4 ശതമാനമേ വോട്ട് ലഭിച്ചുള്ളൂ. മുന്നണികള്‍ തമ്മിലെ വോട്ട് വ്യത്യാസം ആറ് ശതമാനം വന്നത് 2021ലെ തെരഞ്ഞെടുപ്പിലാണ്. 0.9 ശതമാനം മാത്രം വ്യത്യാസം ഉണ്ടായ 2011ല്‍ വെറും 72 സീറ്റാണ് യു.ഡി.എഫിന് ലഭിച്ചത്.

2026ലെ അഭിപ്രായ വോട്ടെടുപ്പുകളില്‍ ഇഞ്ചോടിഞ്ച് പോരോട്ടത്തില്‍ ഇടതുമുന്നണിക്ക് നേട്ടം പ്രവചിച്ചിരുന്നുവെങ്കിലും എക്സിറ്റ് പോള്‍ പൂര്‍ണമായി യു.ഡി.എഫിനെ തുണക്കുന്നു. ഇടതിന് ചുരുങ്ങിയത് 44 സീറ്റും യു.ഡി.എഫിന് 70 സീറ്റുമാണ് പ്രവചിക്കുന്നത്. ഇടതിന് 69 സീറ്റുകള്‍ വരെ പറയുന്ന എക്സിറ്റ് ഫലം യു.ഡി.എഫിന് പറയുന്നത് 94 വരെയാണ്. 2.2 മുതല്‍ 5വ രെ ശതമാനം വോട്ട് വ്യത്യാസവും പ്രവചിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോതമംഗലത്ത് കാട്ടാന ആക്രമണം; വനവിഭവം ശേഖരിക്കാൻ പോയ ആൾ കൊല്ലപ്പെട്ടു

Kerala
  •  13 days ago
No Image

ദുബൈയുടെ ആകാശത്ത് അത്ഭുതം തീർത്ത് ശൈഖ് ഹംദാൻ; പാം ജുമൈറയ്ക്ക് മുകളിൽ നിന്നുള്ള സാഹസിക സ്കൈഡൈവിംഗിന്റെ വീഡിയോ പുറത്ത്

uae
  •  13 days ago
No Image

'കടക്ക് പുറത്ത് എന്ന് പറയേണ്ടത് ഇവനോടല്ലേ?'; എ. വിജയരാഘവനെതിരെ തിരൂരിൽ ഫ്ലക്സ്; പിന്നിൽ മുൻ ഡിവൈഎഫ്ഐ സെക്രട്ടറി

Kerala
  •  13 days ago
No Image

താമരശ്ശേരിയിൽ യുവാവിനെ വീടുകയറി വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: പ്രതിക്കായി പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

Kerala
  •  13 days ago
No Image

മന്ത്രി സി.പി ജോണിന് വയോജന വകുപ്പ് കൂടി നൽകാൻ ധാരണ; ഉത്തരവ് ഉടൻ

Kerala
  •  13 days ago
No Image

ഡോളറിനെതിരെ കൂപ്പുകുത്തി രൂപ; പ്രവാസികൾക്ക് നേട്ടമോ കോട്ടമോ? പുതിയ വിപണി സാധ്യതകളും ആശങ്കകളും

uae
  •  13 days ago
No Image

കാസർകോട് യുവതി ആസിഡ് കുടിച്ച് മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  13 days ago
No Image

പശ്ചിമ ബംഗാളിൽ അനധികൃത കുടിയേറ്റക്കാരെ നേരിട്ട് ബി.എസ്.എഫിന് കൈമാറും; കോടതിയിൽ ഹാജരാക്കില്ലെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി

National
  •  13 days ago
No Image

പെരുന്നാള്‍ വിപണി സജ്ജം; ബഹ്‌റൈനിലെത്തിയത് 6,000 ടണ്‍ ഇറച്ചി

bahrain
  •  13 days ago
No Image

വിവാഹമോചനത്തിന്റെ വൈരാഗ്യം? ജോലിസ്ഥലത്തെത്തി യുവതിക്കും തടയാൻ ചെന്ന കടയുടമയ്ക്കും നേരെ മുൻഭർത്താവിന്റെ ക്രൂര ആക്രമണം

Kerala
  •  13 days ago