HOME
DETAILS

മഴ മുന്നറിയിപ്പില്‍ മാറ്റം; ഏഴിടത്ത് യെല്ലോ അലര്‍ട്ട്; ജാഗ്രത നിര്‍ദേശം 

  
Web Desk
May 01, 2026 | 9:57 AM

ksdma issued revised rain alert in kerala yellow alert in seven districts

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. മെയ് നാലുവരെ വിവിധ ജില്ലകളിലായി മഴ കനക്കുമെന്നാണ് പ്രവചനം. 

വരും ദിവസങ്ങളിലെ യെല്ലോ അലർട്ട്

01/05/2026 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ
02/05/2026 : ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ
03/05/2026 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ
04/05/2026 : ഇടുക്കി, പാലക്കാട്, മലപ്പുറം
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
 
ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (01/05/2026) മുതൽ 05/05/2026 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
 
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.
– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുറത്തുപോകൂ, എന്തൊരു വിഡ്ഢി!; ഇൽഹാൻ ഉമറിനെതിരെ വംശീയ അധിക്ഷേപവുമായി ട്രംപ്, 'കുറ്റവാളി'യെന്ന് തിരിച്ചടിച്ച് ഇൽഹാൻ

International
  •  7 hours ago
No Image

'ഇതാണോ നിങ്ങൾ ചോദിച്ച സ്ട്രൈക്ക് റേറ്റ്?'; അഗാർക്കർക്കും വിമർശകർക്കും മറുപടിയുമായി കെ.എൽ. രാഹുൽ, ഐപിഎല്ലിൽ ഓറഞ്ച് ക്യാപ്പ്

Cricket
  •  7 hours ago
No Image

കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു; പത്തുപേര്‍ക്ക് പരിക്ക് 

Kerala
  •  7 hours ago
No Image

വ്യാപാരക്കരാര്‍ ലംഘിച്ചെന്ന് ആരോപണം; യൂറോപ്യന്‍ യൂണിയന് 25 ശതമാനം അധിക തീരുവ ചുമത്തി ട്രംപ് 

International
  •  8 hours ago
No Image

15-കാരനെ പുറത്താക്കി 31-കാരന്റെ രോഷപ്രകടനം; ജാമിസണിനെതിരെ മുൻ താരം, ഐപിഎല്ലിൽ നാടകീയ രംഗങ്ങൾ

Cricket
  •  8 hours ago
No Image

ഗ്യാസ് വില വര്‍ധന; വരാനിക്കുന്നത് ഗുരുതര പ്രതിസന്ധി; ഭക്ഷണ സാധനങ്ങളുടെ വില വര്‍ധിക്കും

Kerala
  •  8 hours ago
No Image

കോഴിക്കറിയിൽ തൂവലും ചോരയും, ചോറിൽ പാറ്റയും; മൈസൂരുവിലെ മലയാളി നഴ്സിംഗ് വിദ്യാർഥികൾക്ക് ദുരിത ജീവിതം

latest
  •  8 hours ago
No Image

കൊടുവള്ളിയില്‍ അമിത വേഗത്തിലെത്തിയ കാര്‍ ലോറിയില്‍ ഇടിച്ച് അപകടം; ഏഴുപേര്‍ക്ക് പരിക്ക് 

Kerala
  •  9 hours ago
No Image

ഫാസിസവും വംശഹത്യയും മറച്ചുവെക്കാൻ ഇസ്റാഈലികൾ കൊണ്ടുവന്ന ഒരാൾക്ക് കൈകൊടുക്കാൻ കഴിയില്ല; ഇസ്റാഈൽ പ്രതിനിധിയുമായി ഹസ്തദാനം നിരസിച്ച് ഫലസ്തീൻ ഫുട്ബോൾ തലവൻ

Football
  •  9 hours ago
No Image

സമുദ്രപരിധിയിലെ അജ്ഞാത വസ്തുക്കൾ തൊടുകയോ നീക്കുകയോ ചെയ്യരുത്; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

qatar
  •  9 hours ago