HOME
DETAILS

ജെറുസലേമില്‍ കന്യാസ്ത്രീക്ക് നേരെ ക്രൂരമായ ആക്രമണം; ഇസ്‌റാഈലി കുടിയേറ്റക്കാരന്‍ പിടിയില്‍ 

  
May 01, 2026 | 1:18 PM

israeli settler attacked a christian nun jerusalem

ജെറുസലേം: കിഴക്കന്‍ ജെറുസലേമില്‍ ഫ്രഞ്ച് കന്യാസ്ത്രീക്ക് നേരെ ഇസ്‌റാഈല്‍ കുടിയേറ്റക്കാരന്റെ ക്രൂരമര്‍ദ്ദനം. സിയോണ്‍ പര്‍വത്തിന് സമീപം സെനാക്കിള്‍ പരിസരത്തുവെച്ച് കഴിഞ്ഞ ഏപ്രില്‍ 27നാണ് കന്യാസ്ത്രീ ആക്രമിക്കപ്പെട്ടത്. ജെറുസലേമിലെ പ്രശസ്തമായ ഡൊമിനിക്കന്‍ ബിബ്ലിക്കല്‍ ആന്‍ഡ് ആര്‍ക്കിയോളജിക്കല്‍ ഇന്‍സ്റ്റിറ്റിയട്ടിലെ ഗവേഷകയാണ് ഇവര്‍. 

വഴിയരികിലൂടെ നടന്നുപോവുകയായിരുന്ന കന്യാസ്ത്രീയുടെ പുറകെ പാഞ്ഞടുത്ത ഇസ്‌റാഈലി പൗരന്‍ ബലംപ്രയോഗിച്ച് കന്യാസ്ത്രീയെ തള്ളിയിടുകയായിരുന്നു. തുടര്‍ന്ന് ക്രൂരമായി ചവിട്ടുകയും ആക്രോശിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന രണ്ട് ഇസ്‌റാഈലി വനിതകള്‍ ഇടപെട്ടാണ് ഇവരെ അക്രമിയുടെ കയ്യില്‍ നിന്നും രക്ഷപ്പെടുത്തുന്നത്. സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കന്യാസ്ത്രീയെ അക്രമി പിന്തുടര്‍ന്നെങ്കിലും പിന്നീട് പിന്‍വാങ്ങി. 

സംഭവത്തില്‍ 36കാരനായ ഇസ്‌റാഈല്‍ കുടിയേറ്റക്കാരനെ പൊലിസ് അറസ്റ്റ് ചെയ്തു. ക്രിസ്ത്യാനികള്‍ക്കെതിരെ ഇസ്‌റാഈലില്‍ വംശീയ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതയാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ നടന്ന ആക്രമണത്തിന് പിന്നിലും വംശീയ വിദ്വേഷമാണെന്നാണ് ആരോപണം. ക്രിസ്ത്യാനികള്‍ അന്ത്യത്താഴം കഴിച്ച സ്ഥലമെന്ന് വിശ്വസിക്കുന്ന അപ്പര്‍ റൂമിനും, ജൂതന്‍മാര്‍ ദാവീദ് രാജാവിന്റെ കല്ലറയെന്ന് വിശ്വസിക്കുന്ന സ്ഥലത്തിനും തൊട്ടടുത്താണ് ആക്രമണമുണ്ടായത്. 

nun was brutally attacked in jerusalem; an israeli settler has been taken into custody.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; രണ്ടിടത്ത് ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  8 days ago
No Image

2026-ലെ യുഎൻ ക്രൈം കോൺഗ്രസിന് ആതിഥേയത്വം വഹിക്കാൻ യുഎഇ ഒരുങ്ങുന്നു

uae
  •  8 days ago
No Image

പാറശ്ശാലയിൽ വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരുക്ക്; ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

Kerala
  •  8 days ago
No Image

മെക്‌സിക്കന്‍ വേവ്

Football
  •  8 days ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  8 days ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  8 days ago
No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  8 days ago
No Image

അവസാനനൃത്തം ആര്‍ക്ക് ? മെസ്സിക്കോ, റോണോയ്‌ക്കോ... യുവക്കരുത്തരും പട്ടികയില്‍ 

Football
  •  8 days ago
No Image

ആ കറുത്ത ചരിത്രം നമ്മൾ തിരുത്തും; 94 വർഷത്തെ ശാപം തകർക്കാൻ മെക്സിക്കോ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനിങ്ങുന്നു

Football
  •  8 days ago
No Image

പാലക്കാട് ജില്ലാ ജയിലിനുള്ളിൽ കൈയാങ്കളി; ജാമ്യം ലഭിച്ച യുവതിയെ ഇറക്കാനെത്തിയ വനിതാ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി

Kerala
  •  8 days ago