HOME
DETAILS

ശക്തമായ ഇടിമിന്നലിൽ വീടിന്റെ ചുമർ ഇടിഞ്ഞുവീണ് ദമ്പതികൾക്കും മകൾക്കും പരിക്ക്

  
Web Desk
May 02, 2026 | 1:27 AM

Lightning Strike Destroys House Wall in Chavakkad Former Municipal Councilor and Family Hospitalized

തൃശൂർ: ജില്ലയിൽ തുടരുന്ന ശക്തമായ വേനൽമഴയ്ക്കിടെയുണ്ടായ ഇടിമിന്നലിൽ വീട് തകർന്ന് മൂന്ന് പേർക്ക് പരിക്ക്. ചാവക്കാട് മണത്തല വിശ്വനാഥ ക്ഷേത്രത്തിന് സമീപം ഐനിപുള്ളി വീട്ടിൽ മനോജ്, ഭാര്യയും മുൻ നഗരസഭാ കൗൺസിലറുമായ സ്മൃതി, മകൾ ധ്വനി എന്നിവർക്കാണ് പരിക്കേറ്റത്.

അപകടം ഉറക്കത്തിനിടെ

ഇന്ന് പുലർച്ചെയുണ്ടായ അതിശക്തമായ ഇടിമിന്നൽ വീടിന്റെ ചുമരിൽ നേരിട്ട് പതിക്കുകയായിരുന്നു. മിന്നലിന്റെ ആഘാതത്തിൽ ചുമർ തകരുകയും ഇഷ്ടികയും കോൺക്രീറ്റ് ഭാഗങ്ങളും ഉറങ്ങിക്കിടന്നിരുന്ന ഇവരുടെ ദേഹത്തേക്ക് തെറിച്ചു വീഴുകയുമായിരുന്നു. വീടിനുള്ളിലെ വൈദ്യുത ഉപകരണങ്ങൾക്കും വയറിങ്ങിനും വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

രക്ഷാപ്രവർത്തനം

ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പ്രാഥമിക രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ സ്ഥലത്തെത്തി പരിക്കേറ്റവരെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

സംസ്ഥാനത്ത് വേനൽമഴയോടൊപ്പം ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി ആവർത്തിച്ച് നിർദ്ദേശിച്ചു.

കൊടുംചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴ കനക്കുന്നു

വേനൽചൂടിൽ ആശ്വാസമായി സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്നും വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ള ജില്ലകൾ:

ഇന്ന് (ശനി) താഴെ പറയുന്ന ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്തെക്കൻ കേരളത്തിൽ ആലപ്പുഴ, കോട്ടയം ജില്ലകളിലും,മധ്യ കേരളത്തിൽ എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും,മലബാർ മേഖലയിൽ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലുമാണ് മഴ മുന്നറിയിപ്പുള്ളത്.

നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. മഴയോടൊപ്പം ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാർ ശമ്പളം 3 ലക്ഷം, സ്വകാര്യ ആശുപത്രിയിൽ നിന്ന് 7 ലക്ഷം! കള്ളക്കളി പൊക്കി വിജിലൻസ്; ഡോക്ടർക്കെതിരെ കേസെടുക്കും

crime
  •  11 days ago
No Image

സച്ചിൻ ടെണ്ടുൽക്കറുടെ ആ 'അമാനുഷിക' റെക്കോർഡിന് തൊട്ടരികിൽ ജോ റൂട്ട്; ലോർഡ്സിൽ പിറന്നത് പുതു ചരിത്രം!

Cricket
  •  11 days ago
No Image

ഒറിജിനലിനെ വെല്ലുന്ന ലോഗോ, എഐ ഡിസൈൻ; ലോകകപ്പ് ലഹരിയിൽ യുഎഇയിലെ ഫുട്ബോൾ പ്രേമികളെ പാട്ടിലാക്കാൻ സൈബർ ക്രിമിനലുകൾ

uae
  •  11 days ago
No Image

ബിജെപി വിട്ട അണ്ണാമലൈയ്ക്ക് വൻ ജനപിന്തുണ; 'വി ദ ലീഡേഴ്‌സി'ൽ മണിക്കൂറുകൾക്കകം എട്ട് ലക്ഷം വളണ്ടിയർമാർ

National
  •  11 days ago
No Image

ശമ്പളം വൈകിയാൽ പിടിവീഴും; യുഎഇയിലെ കമ്പനികൾക്ക് മുന്നറിയിപ്പുമായി മന്ത്രാലയം, ഘട്ടം ഘട്ടമായി കടുത്ത നടപടികൾ

uae
  •  11 days ago
No Image

മഴ മുന്നറയിപ്പ്; കണ്ണൂരും അവധി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല; പരീക്ഷകള്‍ക്കും, അഭിമുഖങ്ങള്‍ക്കും മാറ്റമില്ല

Kerala
  •  11 days ago
No Image

ഡോളറിന് 100 രൂപയായാൽ എന്താണ്? അതൊരു വെറും സംഖ്യ മാത്രം"; ആശങ്കകൾ തള്ളി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക

National
  •  11 days ago
No Image

ഹോർമുസ് തടസ്സപ്പെട്ടാൽ ലോകം ഇരുട്ടിലാകും: കളി മാറ്റാൻ ഗൾഫിന്റെ വമ്പൻ 'പ്ലാൻ ബി'; രക്ഷകനാകാൻ യുഎഇ

uae
  •  11 days ago
No Image

'നല്ല രാഷ്ട്രീയം തിരയുന്ന ഒരു സാധാരണക്കാരന്‍'; ബിജെപി വിട്ടതിന് പിന്നാലെ എക്‌സ് ബയോ തിരുത്തി കെ അണ്ണാമലൈ 

National
  •  11 days ago
No Image

കനത്ത മഴ; കോഴിക്കോട് വിലങ്ങാട് മേഖലകളിൽ ഉരുൾപൊട്ടൽ ഭീഷണി, ജനങ്ങളെ അടിയന്തരമായി മാറ്റാൻ കളക്ടറുടെ ഉത്തരവ്

Kerala
  •  11 days ago