HOME
DETAILS

യുദ്ധഭീതി ഒഴിഞ്ഞു: ഖത്തറില്‍ സമുദ്ര ഗതാഗതം പൂര്‍ണ്ണസ്ഥിതിയിലേക്ക്

  
May 03, 2026 | 2:24 AM

Qatar restores full maritime navigation

ദോഹ: മിഡില്‍ ഈസ്റ്റിലെ യുദ്ധസൂചനകളെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന സമുദ്ര ഗതാഗത നിയന്ത്രണങ്ങള്‍ ഖത്തര്‍ പൂര്‍ണ്ണമായും പിന്‍വലിച്ചു. ഇന്നലെ അര്‍ധരാത്രി മുതല്‍ എല്ലാത്തരം കപ്പലുകള്‍ക്കും ഖത്തര്‍ സമുദ്രപരിധിയിലൂടെ 24 മണിക്കൂറും തടസ്സമില്ലാതെ സഞ്ചരിക്കാമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. ഇതോടെ മേഖലയിലെ ചരക്കുനീക്കവും മറ്റ് നാവിക പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണതോതില്‍ പുനരാരംഭിക്കും.
ഫെബ്രുവരി 28ന് ഇറാനെ ഇസ്രായേലും യു.എസും ആക്രമിച്ചതിനെത്തുടര്‍ന്ന് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് ഖത്തര്‍ കപ്പല്‍ ഗതാഗതത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ഇറാന്‍ തിരിച്ചടി നല്‍കിയതോടെ മേഖലയിലെ നാവിക ഗതാഗതം അനിശ്ചിതത്വത്തിലായിരുന്നു. ഏപ്രില്‍ എട്ടിന് പ്രഖ്യാപിച്ച വെടിനിര്‍ത്തലിനു ശേഷം ഘട്ടംഘട്ടമായാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്.

മാര്‍ച്ച് 30 മുതല്‍ ഭാഗികമായി തുറന്ന പാതകളില്‍ ഏപ്രില്‍ 12 മുതല്‍ പകല്‍ സമയങ്ങളില്‍ മാത്രമാണ് ഗതാഗതം അനുവദിച്ചിരുന്നത്. നിലവില്‍ മേഖലയിലെ സാഹചര്യം മെച്ചപ്പെട്ട സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും നീക്കാന്‍ തീരുമാനിച്ചത്. പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ ഇസ്ലാമാബാദില്‍ നടന്ന ചര്‍ച്ചകളില്‍ അന്തിമ തീരുമാനമായില്ലെങ്കിലും, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ കാലാവധി ഏകപക്ഷീയമായി നീട്ടിയത് മേഖലയില്‍ സമാധാനം നിലനില്‍ക്കാന്‍ സഹായകമായി. സമുദ്ര ഗതാഗതം പൂര്‍ണ്ണസ്ഥിതിയിലായത് ഖത്തറിലേക്കുള്ള ചരക്ക് ഇറക്കുമതിക്കും വ്യാപാര മേഖലയ്ക്കും വലിയ ആശ്വാസമാകും.

Summary: Qatar has resumed full maritime navigation activities following disruptions caused by the recent conflict, authorities said, signaling a return to normal operations in its territorial waters.In a statement, the ministry said maritime activities will resume fully around the clock for all types of vessels starting from Saturday, May 2.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജന്തര്‍ മന്തറില്‍ രണ്ടാം ഘട്ട പ്രക്ഷോഭവുമായി സിജെപി; 'പാത്രവും സ്പൂണും കൊണ്ടുവരാന്‍ ആഹ്വാനം ചെയ്ത് അഭിജീത് ദീപ്‌കെ 

National
  •  3 days ago
No Image

കൊല്ലത്ത് ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ 21 വയസുകാരന്‍ പിടിയില്‍; കൂട്ടുപ്രതി ഒളിവില്‍ 

Kerala
  •  3 days ago
No Image

സ്കൂളിലുണ്ടായ സംഘർഷത്തിനിടെ ​മതിൽ ചാടിക്കടക്കാൻ ശ്രമം; വിദ്യാർഥിയുടെ ദേഹത്ത് ഇരുമ്പ് കമ്പി തുളച്ചുകയറി ​ഗുരുതര പരിക്ക് 

Kerala
  •  3 days ago
No Image

സുഹൃത്തിനെ ആക്രമിച്ച ഗുണ്ടാ സംഘത്തിനെതിരെ സാക്ഷി പറഞ്ഞ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം

Kerala
  •  3 days ago
No Image

യുകെ പൗരന്മാർക്കുള്ള യാത്രാ മുന്നറിയിപ്പിൽ ഇളവ്; യുഎഇയിലേക്ക് ബ്രിട്ടീഷ് വിനോദസഞ്ചാരികളുടെയും നിക്ഷേപകരുടെയും ഒഴുക്ക് വർദ്ധിക്കുമെന്ന് പ്രതീക്ഷ

uae
  •  3 days ago
No Image

ബീച്ചുകളിലും നീന്തല്‍ക്കുളങ്ങളിലും അതീവ ജാഗ്രത വേണം; പൊതുജനങ്ങള്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളുമായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം

bahrain
  •  3 days ago
No Image

തെല്‍അവീവ് കേന്ദ്രമായുള്ള ഇസ്‌റാഈല്‍ ഭരണകൂടം മാനവരാശിക്ക് ഭീഷണി; മേഖലയെ യുദ്ധത്തില്‍ തളച്ചിടാനാണ് നെതന്യാഹു ഉദ്ദേശിക്കുന്നത്; അബ്ബാസ് അരാഗ്ച്ചി 

International
  •  3 days ago
No Image

യാത്രാസമയം 12 മിനിറ്റിൽ നിന്ന് 3 മിനിറ്റായി കുറയും; ശൈഖ് സായിദ് റോഡിൽ പുതിയ പാലം തുറന്ന് ആർടിഎ

uae
  •  3 days ago
No Image

നീറ്റ് യുജി പുനപരീക്ഷ 21ന്; നാളെ രാജ്യവ്യാപക മോക്ഡ്രില്‍; വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി എന്‍ടിഎ 

National
  •  3 days ago
No Image

വ്യോമയാന മേഖലയിൽ മുന്നേറാൻ അബുദബി; അത്യാധുനിക എയർ മൊബിലിറ്റി പദ്ധതികൾ പ്രഖ്യാപിച്ചു

uae
  •  3 days ago