HOME
DETAILS

കുളിക്കുന്നതിനിടെ അപകടം; കുറ്റിപ്പുറത്ത് ക്വാറിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു

  
May 03, 2026 | 1:57 PM

Body of youth missing in Kuttippuram quarry recovered

മലപ്പുറം: കുറ്റിപ്പുറത്ത് ക്വാറിയിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അല്ലൂർ മേടിപ്പാറ സ്വദേശി സഹൽ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ കുറ്റിപ്പുറം കാർത്തല ചുങ്കം പിൻ മില്ലിന് സമീപത്തെ ക്വാറിയിലായിരുന്നു അപകടം.

സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ സഹൽ പെട്ടെന്ന് വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം സമാനമായ മറ്റൊരു അപകടത്തിൽ കോഴിക്കോട് കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയും മുങ്ങിമരിച്ചു. ചെറുവണ്ണൂർ കൊളത്തറ സ്വദേശി നാസറിന്റെ മകൻ ഷബീൽ (17) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12:30-ഓടെയാണ് അപകടം സംഭവിച്ചത്.

രണ്ട് സുഹൃത്തുക്കൾക്കൊപ്പം പതങ്കയത്തെത്തിയതായിരുന്നു ഷബീൽ. സുഹൃത്തുക്കൾ വെള്ളത്തിൽ ഇറങ്ങിയ സമയത്ത് ഷബീൽ കരയിൽ തന്നെ നിൽക്കുകയായിരുന്നു. എന്നാൽ പിന്നീട് സുഹൃത്തുക്കൾ തിരികെ കയറി നോക്കിയപ്പോൾ ഷബീലിനെ കാണാനില്ലായിരുന്നു. പിന്നാലെ നാട്ടുകാരും മുക്കം ഫയർഫോഴ്സും കോടഞ്ചേരി പൊലിസും നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം ലഭിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.

 

A young man, Sahal from Allur Medippara, drowned while bathing in a quarry near Karthala Chungam, Kuttippuram. He went missing in the afternoon, and his body was later recovered following a joint search operation by the Fire Force and local residents. In a separate incident on the same day, a 17-year-old student named Shabeel drowned at Pathankayam waterfalls in Kozhikode while visiting with friends.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബജറ്റ് : 'മകള്‍ക്കൊപ്പം' പദ്ധതി, തിരുപ്പതി മോഡല്‍ ക്ഷേത്ര വികസനം, ഒളിംപിക്‌സ് ലക്ഷ്യമിട്ട് വിഷന്‍ 2036 

Kerala
  •  4 days ago
No Image

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ ആരോഗ്യ പരിരക്ഷ; 'ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതി' പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

അബൂദബിയിൽ വാടക വർദ്ധനവ് മരവിപ്പിച്ചു; താമസക്കാർക്ക് ആശ്വാസം

uae
  •  4 days ago
No Image

കേരള ബജറ്റ് 2026: എം.ടിക്ക് ആദരമായി കോഴിക്കോട്ട് കൾച്ചറൽ പാർക്ക്; സിനിമയ്ക്ക് നൂറു കോടി, കൊച്ചിയിൽ ഫിലിം സിറ്റി നിർമ്മിക്കും

Kerala
  •  4 days ago
No Image

റബ്ബറിന് 250 രൂപ താങ്ങുവില; ലൈറ്റ് മെട്രോയും 25 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സും സൗജന്യ യാത്രയും; ജനപ്രിയ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് ബജറ്റ്

Kerala
  •  4 days ago
No Image

മലബാറിന് കായിക കുതിപ്പ്; അന്താരാഷ്ട്ര നിലവാരത്തിൽ ഫുട്ബോൾ സ്റ്റേഡിയത്തിനായി ബജറ്റിൽ 50 കോടി രൂപ വകയിരുത്തി

Kerala
  •  4 days ago
No Image

കേരളം ആഗോള വിദ്യാഭ്യാസ ആരോഗ്യ ഹബ്ബാകും; വയോജന ക്ഷേമത്തിനും വ്യോമയാന വികസനത്തിനും ബജറ്റില്‍ വന്‍ തുക

Kerala
  •  4 days ago
No Image

വ്യോമയാന ലോജിസ്റ്റിക്‌സ് ഹബ്ബുകളും MSME പാക്കേജും; ബജറ്റില്‍ വന്‍ വികസന പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സര്‍ക്കാര്‍

Kerala
  •  4 days ago
No Image

കേരള ബജറ്റ് 2026: കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ 'മിഷൻ സമുദ്ര'; ആദ്യ ബജറ്റിൽ 400 കോടി രൂപ വകയിരുത്തി വി.ഡി സതീശൻ സർക്കാർ

Kerala
  •  4 days ago
No Image

നവകേരള നിര്‍മ്മിതി ലക്ഷ്യം; സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിയമസഭയില്‍

Kerala
  •  4 days ago