ടൈംസ് സ്‌ക്വയറില്‍ തര്‍ക്കത്തിനിടെ വെടിവയ്പ്പ്: ആളുകള്‍ ഭയന്നോടി, കൗമാരക്കാരന്‍ കസ്റ്റഡിയില്‍
ന്യൂയോര്‍ക്ക്: അമേരിക്കയിലെ തിരക്കേറിയ ടൈംസ് സ്‌ക്വയറിലുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് പ്രാദേശിക സമയം 3:40ഓടെ വെസ്റ്റ് 44ാം സ്ട്രീറ്റും സെവന്‍ത് അവന്യൂവും ചേരുന്ന കവലയിലാണ് സംഭവം. ന്യൂയോര്‍ക്ക് നിക്‌സിന്റെ പരേഡ് കഴിഞ്ഞ് മണിക്കൂറുകള്‍ മാത്രം പിന്നിട്ട സമയമായതിനാല്‍ പ്രദേശത്ത് കനത്ത ജനത്തിരക്കായിരുന്നു.
ആളുകള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ഒരാള്‍ക്ക് കഴുത്തിന് പരിക്കേറ്റതിന് പിന്നാലെ, കറുത്ത വസ്ത്രം ധരിച്ചെത്തിയ രണ്ടുപേര്‍ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അപ്രതീക്ഷിതമായി വെടിയൊച്ച കേട്ടതോടെ വിനോദസഞ്ചാരികളും വ്യാപാരികളും ഉള്‍പ്പെടെയുള്ളവര്‍ ഭയചകിതരായി പ്രാണരക്ഷാര്‍ത്ഥം ചിതറിയോടി. ചിലര്‍ സമീപത്തെ കടകളിലും റോഡരികിലും അഭയം തേടി.
സംഭവവുമായി ബന്ധപ്പെട്ട് തോക്കുമായി ഒരു 17 വയസ്സുകാരനെ ന്യൂയോര്‍ക്ക് പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിക്കേറ്റയാളെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അക്രമത്തില്‍ പങ്കാളികളായ മറ്റുള്ളവര്‍ക്കായി പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. നിലവില്‍ ടൈംസ് സ്‌ക്വയറില്‍ സുരക്ഷ ശക്തമാക്കുകയും താല്‍ക്കാലികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
A shooting incident stemming from an argument at New York's busy Times Square left one person injured and caused widespread panic among the crowd, leading to the detention of a 17-year-old suspect.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."