HOME
DETAILS

അബൂദബിയിൽ വാടക വർദ്ധനവ് മരവിപ്പിച്ചു; താമസക്കാർക്ക് ആശ്വാസം

  
June 19, 2026 | 4:49 AM

Abu Dhabi Freezes Rent Increases to Support Tenants and Businesses

അബൂദബി : അബുദബിയിൽ വാടക വർദ്ധനവ് മരവിപ്പിച്ചുകൊണ്ട് അധികൃതർ ഉത്തരവിട്ടു. പാർപ്പിട, വാണിജ്യ, വ്യാവസായിക ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്കെല്ലാം ഈ തീരുമാനം ബാധകമാണ്. അബുദാബി റിയൽ എസ്റ്റേറ്റ് സെന്റർ (ADREC) ആണ് ഇതു സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്.

 പുതിയ ഉത്തരവ് പ്രകാരം, നിലവിലുള്ള വാടക കരാറുകൾ പുതുക്കുമ്പോഴോ, മുൻപ് വാടകയ്ക്ക് നൽകിയിരുന്ന കെട്ടിടങ്ങൾ പുതിയ വാടകക്കാർക്ക് നൽകുകയോ ചെയ്യുമ്പോൾ വാടക വർദ്ധിപ്പിക്കാൻ ഉടമകൾക്ക് അനുവാദമില്ല. മുൻപത്തെ കരാറിൽ രേഖപ്പെടുത്തിയിട്ടുള്ള തുകയിൽ തന്നെയായിരിക്കണം കരാർ പുതുക്കേണ്ടത്. അഞ്ചു ശതമാനം വരെ വാടക വർദ്ധിപ്പിക്കാൻ നേരത്തെ അനുവദിച്ചിരുന്ന മുൻകാല വ്യവസ്ഥകൾക്ക് പകരമാണ് ഈ താൽക്കാലിക നിയന്ത്രണം നിലവിൽ വരുന്നത്.

വാടക വർദ്ധനവ് സംബന്ധിച്ച അനിശ്ചിതത്വം ഒഴിവാക്കി താമസക്കാർക്കും ബിസിനസ്സ് സ്ഥാപനങ്ങൾക്കും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുകയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ പരാതി നൽകുന്നതിനായി ADREC-ന്റെ ഔദ്യോഗിക വെബ്സൈറ്റോ കസ്റ്റമർ സർവീസ് നമ്പറോ ബന്ധപ്പെടാവുന്നതാണ്. തീരുമാനം എപ്പോൾ വരെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ലെങ്കിലും, അടുത്ത ഉത്തരവ് വരുന്നത് വരെ ഈ നിയമം പ്രാബല്യത്തിൽ ഉണ്ടാകും.

English summary : Abu Dhabi has implemented a freeze on rent increases for residential, commercial, and industrial properties. Under the new directive issued by the Abu Dhabi Real Estate Centre (ADREC), landlords are prohibited from raising rents when renewing existing contracts or signing new leases for previously occupied units

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള ബജറ്റ് 2026: എം.ടിക്ക് ആദരമായി കോഴിക്കോട്ട് കൾച്ചറൽ പാർക്ക്; സിനിമയ്ക്ക് നൂറു കോടി, കൊച്ചിയിൽ ഫിലിം സിറ്റി നിർമ്മിക്കും

Kerala
  •  5 hours ago
No Image

റബ്ബറിന് 250 രൂപ താങ്ങുവില; ലൈറ്റ് മെട്രോയും 25 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സും സൗജന്യ യാത്രയും; ജനപ്രിയ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് ബജറ്റ്

Kerala
  •  5 hours ago
No Image

മലബാറിന് കായിക കുതിപ്പ്; അന്താരാഷ്ട്ര നിലവാരത്തിൽ ഫുട്ബോൾ സ്റ്റേഡിയത്തിനായി ബജറ്റിൽ 50 കോടി രൂപ വകയിരുത്തി

Kerala
  •  6 hours ago
No Image

കേരളം ആഗോള വിദ്യാഭ്യാസ ആരോഗ്യ ഹബ്ബാകും; വയോജന ക്ഷേമത്തിനും വ്യോമയാന വികസനത്തിനും ബജറ്റില്‍ വന്‍ തുക

Kerala
  •  6 hours ago
No Image

വ്യോമയാന ലോജിസ്റ്റിക്‌സ് ഹബ്ബുകളും MSME പാക്കേജും; ബജറ്റില്‍ വന്‍ വികസന പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സര്‍ക്കാര്‍

Kerala
  •  6 hours ago
No Image

കേരള ബജറ്റ് 2026: കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ 'മിഷൻ സമുദ്ര'; ആദ്യ ബജറ്റിൽ 400 കോടി രൂപ വകയിരുത്തി വി.ഡി സതീശൻ സർക്കാർ

Kerala
  •  6 hours ago
No Image

നവകേരള നിര്‍മ്മിതി ലക്ഷ്യം; സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിയമസഭയില്‍

Kerala
  •  6 hours ago
No Image

ചക്കയുടെ ‘പവർ’ കാട്ടാൻ ജാക്ക്ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ; നിയമസഭാംഗങ്ങൾക്ക് ഇനി ‘ചക്ക സൽക്കാരം’

Kerala
  •  7 hours ago
No Image

റാഗിങ് തടയാന്‍ 'സിദ്ധാര്‍ഥന്‍ ആന്റി റാഗിങ്' വെല്‍ഫെയര്‍ ആക്ട്

Kerala
  •  7 hours ago
No Image

ഗണേഷ്കുമാറിന്റെ ലൈസൻസിൽ പേരിനൊപ്പം എം.എൽ.എയും; മേൽവിലാസം സെക്രട്ടേറിയറ്റ്, കത്തയച്ചാൽ കിട്ടുക മന്ത്രി സി.പി ജോണിന്

Kerala
  •  7 hours ago