HOME
DETAILS

ആനക്കാംപൊയിൽ - മേപ്പാടി തുരങ്കപാത നിർമാണം; അപകടനിലയിൽ മുത്തപ്പൻപുഴ മസ്ജിദ്

  
June 19, 2026 | 2:45 AM

anakampoyil - meppadi tunnel construction muthappanpuzha masjid in danger

മുക്കം: ആനക്കാംപൊയിൽ - മേപ്പാടി തുരങ്കപാത നിർമാണത്തോടനുബന്ധിച്ച് മുത്തപ്പൻ പുഴ പാലം നവീകരണത്തിൻ്റെ  ഭാഗമായി നടന്നുവരുന്ന പ്രവൃത്തികൾ ഇവിടെ സ്ഥിതിചെയ്യുന്ന റഹ്മാനിയ മസ്ജിദിന് കനത്ത ഭീഷണി ഉയർത്തുന്നു. 

പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുന്ന നിലയിൽ  പാലത്തിന്റെ പ്രവൃത്തി നടക്കുന്നതും  മഴ കനത്ത സാഹചര്യത്തിൽ പുഴയിലൂടെ കുത്തിയൊലിച്ചു വരുന്ന വെള്ളം കടന്നു പോകാൻ മതിയായ മാർഗം ഒരുക്കാത്തതുമാണ്  നിലവിലെ പ്രതിസന്ധിക്ക് വഴിവച്ചത്. 

മഴക്കാലത്ത് പുഴയിലൂടെ കുതിച്ചെത്തുന്ന വെള്ളം പള്ളിയിലേക്ക് കയറാതിരിക്കാൻ പള്ളി ഭാരവാഹികൾ നിർമിച്ച മതിൽ, പാലം നിർമാണത്തോടനുബന്ധിച്ച് കരാറുകാർ പൊളിക്കുകയായിരുന്നു. മഴ ശക്തമായാൽ ഇത് പള്ളിക്ക് കനത്ത ഭീഷണി ആകുമെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും വിഷയം ഗൗരവത്തിൽ എടുക്കാൻ അധികൃതർ കൂട്ടാക്കാത്തതാണ് കാര്യങ്ങൾ ഈ നിലയിൽ എത്തിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. 

കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ  കുതിച്ചെത്തിയ വെള്ളം പള്ളിക്കുള്ളിലേക്ക് ഇരച്ചു കയറുകയും പള്ളിയുടെ അടിത്തറക്ക് തകരാർ സംഭവിക്കുകയും ചെയ്തു. ഇനിയൊരിക്കൽ കൂടി ഈ നിലയിൽ വെള്ളം കയറിയാൽ പള്ളിയുടെ നിലനിൽപ്പിനെ തന്നെ അത് ബാധിക്കുമെന്ന ആശങ്കയിലാണ് വിശ്വാസികൾ. വിനോദസഞ്ചാരികൾ അടക്കം നിരവധി യാത്രക്കാർ കടന്നുപോകുന്ന പാതയുടെ സമീപം സ്ഥിതി ചെയ്യുന്ന പള്ളി വിശ്വാസികൾക്ക് എന്നും ആശ്വാസമാണ്. പ്രാർഥന നടത്തുവാനും വിശ്രമിക്കാനും നിരവധി പേർ ഇവിടെ എത്താറുണ്ട്. 

എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറയുടെയും കെ.എൻ.എസ് മൗലവിയുടെയും നേതൃത്വത്തിൽ സമസ്ത നേതാക്കൾ സ്ഥലം സന്ദർശിച്ചു. പള്ളിയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന നിലയിൽ ഉചിതമായ പരിഹാരം അധികൃതർ കൈക്കൊള്ളണമെന്ന് നേതാക്കൾ പറഞ്ഞു.

 

The ongoing construction of the Anakkampoyil - Meppadi twin-tube tunnel road has sparked safety concerns in the region. Local reports indicate that the excavation and structural works have put the Muthappanpuzha Masjid in an endangered state, raising structural stability anxieties among the local community.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വകാര്യബസുകള്‍ക്ക് സര്‍ക്കാരിന്റെ കരുതല്‍; ത്രൈമാസ നികുതിയില്‍ 50 ശതമാനം ഇളവ്

Kerala
  •  an hour ago
No Image

മാസപ്പടി കേസ്: ടി വീണയുടെ ബാങ്ക് ലോക്കറില്‍ പരിശോധന, നടപടികള്‍ ശക്തമാക്കി ഇ.ഡി

Kerala
  •  2 hours ago
No Image

ദുബൈയിൽ ബാഡ്മിന്റൺ കളിക്കുന്നതിനിടെ പാലക്കാട് സ്വദേശി കുഴഞ്ഞുവീണു മരിച്ചു

uae
  •  2 hours ago
No Image

ട്രൈബ്യൂണല്‍ ഉത്തരവുമായി ഡോ. റീനയെത്തി; സ്ഥാനം ഒഴിഞ്ഞുനല്‍കാതെ താല്‍ക്കാലിക ഡയറക്ടര്‍; ഡി.എച്ച്.എസ് ഓഫിസില്‍ നാടകീയ രംഗങ്ങള്‍

Kerala
  •  2 hours ago
No Image

നീറ്റ് പുനഃപരീക്ഷ: ടെലിഗ്രാമിന്റെ താൽക്കാലിക നിരോധനം ഡൽഹി ഹൈക്കോടതി ശരിവച്ചു; അപ്പീൽ തള്ളി

National
  •  2 hours ago
No Image

ശബരിമല, ഗുരുവായൂര്‍, കൊട്ടിയൂര്‍ ക്ഷേത്രങ്ങളില്‍ 'തിരുപ്പതി മോഡല്‍' വികസനം

Kerala
  •  2 hours ago
No Image

ഇലക്ട്രിക് കാറുകൾക്ക് വില കുറയും: ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ച് സർക്കാർ

Kerala
  •  3 hours ago
No Image

ഹരിപ്പാട് പുതിയ മെഡിക്കല്‍ കോളജ്, സലിം കുമാറിന് സ്മാരകം, ജീവനക്കാരുടെ ഡിഎ മുടങ്ങില്ല; കാരുണ്യവും വികസനവും ചേര്‍ത്തുവെച്ച് വി.ഡി സതീശന്റെ കന്നി ബജറ്റ്

Kerala
  •  3 hours ago
No Image

സിദ്ധാര്‍ഥിന്റെ പേരില്‍ ആന്റി റാഗിങ് പദ്ധതി പ്രഖ്യാപിച്ച് ബജറ്റ് ; ക്യാംപസുകളെ ഗേള്‍സ് ഫ്രണ്ട്‌ലി ആക്കും

Kerala
  •  3 hours ago
No Image

ബജറ്റ് : 'മകള്‍ക്കൊപ്പം' പദ്ധതി, തിരുപ്പതി മോഡല്‍ ക്ഷേത്ര വികസനം, ഒളിംപിക്‌സ് ലക്ഷ്യമിട്ട് വിഷന്‍ 2036 

Kerala
  •  3 hours ago