HOME
DETAILS

റോഡില്‍ വാക്കുതര്‍ക്കം; മധ്യവയസ്‌കനെ കാറിന്റെ ബോണറ്റിലിരുത്തി 2 കിലോമീറ്റര്‍ വാഹനമോടിച്ചു; പ്രതിക്കായി തിരച്ചില്‍ 

  
May 03, 2026 | 4:06 PM

car rides 2 kilometer with a man in bonnet

ഹൈദരാബാദ്: തെലങ്കാനയിലെ മീര്‍പേട്ടില്‍ റോഡിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ബോണറ്റില്‍ തൂങ്ങിക്കിടന്ന മധ്യവയസ്‌കനുമായി 2 കിലോമീറ്ററോളം കാറോടിച്ച ഡ്രൈവര്‍ക്കായി തിരച്ചില്‍. എസ്.കെ ജിലാനി എന്നയാളാണ് കാറിന്റെ ബോണറ്റില്‍ തൂങ്ങിക്കിടന്നത്. ഇയാളുടെ സ്‌കൂട്ടര്‍ കാറില്‍ തട്ടിയതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. 

മകനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്നു ജീലാനി. ഇതിനിടെ കാര്‍ സ്‌കൂട്ടറില്‍ തട്ടി. ഇതു ചോദ്യം ചെയ്തപ്പോള്‍ കാര്‍ ഡ്രൈവര്‍ ജീലാനിയുടെ മകന്റെ മുടിയില്‍ പിടിച്ച് വലിക്കുകയും, കാര്‍ മുന്നോട്ട് എടുക്കുകയും ചെയ്യുകയായിരുന്നു. ജീലാനിയുടെ മകന്‍ സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്ക് വീഴുകയും ചെയ്തു. മകനെ രക്ഷിക്കാനായി പിതാവ് കാറിന് മുന്നിലേക്ക് ചാടി. കാര്‍ മുന്നോട്ട് എടുത്തതോടെ ബോണറ്റില്‍ തൂങ്ങിക്കിടന്ന ജീലാനിയുമായി 2 കിലോമീറ്ററോളമാണ് വാഹനം സഞ്ചരിച്ചത്. 

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പിറകെയുണ്ടായിരുന്ന മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തിയിരുന്നു. ബാലാപ്പൂരിന് സമീപമെത്തിയപ്പോഴാണ് കാര്‍ നിര്‍ത്തിയത്. ജീലാനി ബോണറ്റില്‍ നിന്ന് ഇറങ്ങിയ സമയംകൊണ്ട് ഡ്രൈവര്‍ കാറുമായി രക്ഷപ്പെട്ടു. സംഭവത്തില്‍ മീര്‍പേട്ട് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

search is underway for a driver who drove about 2 kilometers with a middle-aged man clinging to the bonnet during a road altercation in Meerpet, Telangana.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജെസിബി കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

കൊയിലാണ്ടിയില്‍ ഭാര്യയെ വെട്ടിക്കൊന്ന പ്രതി പിടിയില്‍; ബിവറേജില്‍ വരി നില്‍ക്കുന്നതിനിടെ അറസ്റ്റ് 

Kerala
  •  4 days ago
No Image

കാന്‍സര്‍ ബാധിതനായ യുവാവിനെ ലൈംഗികമായി പീഢിപ്പിച്ചു; മൂന്ന് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ 

National
  •  4 days ago
No Image

ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ബൊളീവിയന്‍ സര്‍ക്കാര്‍

International
  •  4 days ago
No Image

ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയാൽ ഇനി ഇരട്ടിപ്പണി; പിഴത്തുക കൂട്ടി റെയിൽവേ

Kerala
  •  4 days ago
No Image

മെസ്സിപോലും ചെയ്യാത്തത് ഈ 26-കാരൻ ചെയ്തു! 1966-ന് ശേഷം ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി സിയാറ്റിലിൽ പിറന്നത് അത്ഭുത റെക്കോർഡ്

Football
  •  4 days ago
No Image

ആലുവയില്‍ പിതാവിന്റെ ക്രൂരത; ഏഴുവയസുകാരനെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു

Kerala
  •  4 days ago
No Image

വെടിയുണ്ടകൾക്ക് ഇരയാകുന്ന ക്യാപ്റ്റൻ'; മാധ്യമങ്ങളുടെ കടുത്ത വേട്ടയാടലിനോട് മൈതാനത്ത് പ്രതികരിച്ച് റൊണാൾഡോ

Football
  •  4 days ago
No Image

ഡല്‍ഹിയെ ഇളക്കി മറിച്ച് പാറ്റകള്‍; വെള്ളവും വെളിച്ചവും നിഷേധിച്ച് പൊലിസ്; മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ പ്രതിഷേധം തുടര്‍ന്ന് സമരക്കാര്‍ 

National
  •  4 days ago
No Image

ലങ്കൻ മണ്ണിൽ ഇന്ത്യക്ക് കിരീടപ്പോരാട്ടം; വൈഭവ് സൂര്യവംശിയുടെ ഫൈനൽ മത്സരം തത്സമയം എപ്പോൾ, എവിടെ കാണാം

Cricket
  •  4 days ago