മന്ത്രിപ്പട നിലംപൊത്തുന്നു; തകര്‍ന്ന് ഇടതുകോട്ടകള്‍; ആറന്മുളയും പത്തനാപുരവും യുഡിഎഫിനൊപ്പം
തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, എല്‍ഡിഎഫ് ക്യാമ്പിനെ നടുക്കി പ്രമുഖ മന്ത്രിമാരുടെ പതനം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പത്തോളം മന്ത്രിമാരാണ് നിലവില്‍ വിവിധ മണ്ഡലങ്ങളില്‍ പിന്നിലായിരിക്കുന്നത്. ശക്തമായ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ച മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ അപ്രതീക്ഷിത മുന്നേറ്റമാണ് നടത്തുന്നത്.
ആറന്മുളയില്‍ വീണയ്ക്ക് 'വിറയല്‍'
ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന ആറന്മുളയില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി ഇവിടെ വ്യക്തമായ ലീഡ് ഉയര്‍ത്തുകയാണ്. ഇടതുകോട്ടയായി മാറിയ ആറന്മുള ഇത്തവണ കൈവിടുമോ എന്ന ആശങ്കയിലാണ് എല്‍ഡിഎഫ്.
പത്തനാപുരത്ത് ചാമക്കാല തരംഗം
കഴിഞ്ഞ 25 വര്‍ഷമായി പത്തനാപുരം കുത്തകയാക്കി വച്ചിരുന്ന കെ.ബി ഗണേഷ് കുമാറിനും ഇത്തവണ അടിതെറ്റുന്ന കാഴ്ചയാണ് കാണുന്നത്. കോണ്‍ഗ്രസ് വക്താവ് ജ്യോതികുമാര്‍ ചാമക്കാല ഇവിടെ ഗണേഷ് കുമാറിനെ പിന്നിലാക്കി മുന്നേറുകയാണ്. ഗണേഷ് കുമാറിന്റെ പടയോട്ടത്തിന് ചാമക്കാല തടയിടുമോ എന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു.
മാനന്തവാടിയില്‍ മന്ത്രി ഒ.ആര്‍ കേളു യുഡിഎഫിന്റെ ഉഷ വിജയന് പിന്നിലാണ്. കളമശ്ശേരിയില്‍ വ്യവസായ മന്ത്രി പി. രാജീവ് മുസ്്‌ലിം ലീഗ് സ്ഥാനാര്‍ഥി വി.ഇ അബ്ദുള്‍ ഗഫൂറിന് പിന്നിലാണ്. തൃത്താലയില്‍ മന്ത്രി എം.ബി രാജേഷും വി.ടി ബല്‍റാമും തമ്മിലുള്ള പോരാട്ടത്തില്‍ നിലവില്‍ രാജേഷ് പിന്നിലാണ്. എറ്റുമാനൂരില്‍ മന്ത്രി വി.എന്‍ വാസവന്‍ യുഡിഎഫിന്റെ നാട്ടകം സുരേഷിനോട് പിന്നിലായി തുടരുന്നു.
തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ മന്ത്രിമാര്‍ നേരിടുന്ന ഈ പിന്നോട്ടുപോക്ക് എല്‍ഡിഎഫ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. അട്ടിമറികളിലൂടെ ഭരണം പിടിക്കാമെന്ന യുഡിഎഫ് പ്രതീക്ഷകള്‍ക്ക് ഈ ട്രെന്‍ഡുകള്‍ കരുത്തേകുന്നു.
The 2026 Kerala election results show a significant setback for the ruling front as nearly 10 ministers, including the CM, are currently trailing behind UDF candidates in their respective strongholds.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."