HOME
DETAILS

ആശങ്കകൾക്ക് വിരാമം; യുഎഇയിൽ ജാഗ്രതാ നിർദ്ദേശം പിൻവലിച്ചു, സ്ഥിതിഗതികൾ സുരക്ഷിതമെന്ന് അധികൃതർ

  
May 04, 2026 | 2:20 PM

uae withdraws precautionary alert authorities confirm situation is safe

ദുബൈ: മിസൈൽ ഭീഷണിയെത്തുടർന്ന് ദുബൈയിലും ഷാർജയിലും പുറപ്പെടുവിച്ചിരുന്ന അതീവ ജാഗ്രതാ നിർദ്ദേശം പിൻവലിച്ച് അധികൃതർ. മേഖലയിൽ സ്ഥിതിഗതികൾ ഇപ്പോൾ സുരക്ഷിതമാണെന്നും താമസക്കാർക്ക് ജാഗ്രതയോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാമെന്നും യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ മണിക്കൂറുകളോളം നീണ്ടുനിന്ന ആശങ്കകൾക്കാണ് അവസാനമായത്.

ഇന്ന് വൈകുന്നേരമാണ് മിസൈൽ ഭീഷണി നിലനിൽക്കുന്നുവെന്നും ജനങ്ങൾ ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും കാണിച്ച് ദുബായ്, ഷാർജ എമിറേറ്റുകളിലെ ജനങ്ങൾക്ക് മൊബൈൽ ഫോണുകളിൽ അടിയന്തര സന്ദേശം എത്തിയത്. ഏറ്റവും അടുത്തുള്ള കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറാനും ജനാലകളിൽ നിന്നും വാതിലുകളിൽ നിന്നും അകലം പാലിക്കാനും അധികൃതർ കർശന നിർദ്ദേശം നൽകിയിരുന്നു. ഏപ്രിൽ 9-ന് നിലവിൽ വന്ന വെടിനിർത്തലിന് ശേഷം ആദ്യമായാണ് യുഎഇയിൽ ഇത്തരമൊരു അടിയന്തര ജാഗ്രതാ മുന്നറിയിപ്പ് മുഴങ്ങുന്നത്.

അപ്രതീക്ഷിതമായി എത്തിയ മുന്നറിയിപ്പിന്റെ കൃത്യമായ കാരണം എന്താണെന്ന് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു. സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ മുൻകരുതൽ എന്ന നിലയിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയതെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ ഭീഷണികൾ ഒന്നുമില്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ ഉറപ്പുനൽകി.

uae authorities have withdrawn the precautionary alert and confirmed that the situation is safe, easing public concerns across the country.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ മുഹറം മാസപ്പിറവി സ്ഥിരീകരിച്ചു; നാളെ ഹിജ്റി പുതുവർഷം, ഒരു ദിവസത്തെ അവധി 

Kuwait
  •  4 days ago
No Image

ആര്‍എസ്എസിന് രജിസ്‌ട്രേഷന്‍ ആവശ്യമില്ല; സംഘടന പ്രവര്‍ത്തിക്കുന്നത് രഹസ്യമായല്ലെന്നും മോഹന്‍ ഭാഗവത്

National
  •  4 days ago
No Image

സമാധാന കരാർ: യു.എസും ഇറാനും ഡിജിറ്റലായി ഒപ്പുവെച്ചു, ഔദ്യോഗിക ഒപ്പുവെക്കൽ വെള്ളിയാഴ്ച

International
  •  4 days ago
No Image

യുഎഇയിൽ നാളെ ഹിജ്റ പുതുവർഷം; ഔദ്യോഗിക പ്രഖ്യാപനവുമായി ഫത്‌വ കൗൺസിൽ

uae
  •  4 days ago
No Image

വയനാട്ടില്‍ 85കാരി കൊല്ലപ്പെട്ട സംഭവം; 17 വയസുകാരന്‍ പിടിയില്‍ 

Kerala
  •  4 days ago
No Image

നെഞ്ചിൽ തുണീഷ്യ, നെറ്റിയിൽ സ്വീഡൻ! ഗോൾ നേടിയിട്ടും ഗാലറിയോട് കൈകൂപ്പി മാപ്പുചോദിച്ച് യാസിൻ അയാരി

Football
  •  4 days ago
No Image

കോഴിക്കോട് ഇതരസംസ്ഥാന തൊഴിലാളിക്ക് മലമ്പനി സ്ഥിരീകരിച്ചു

Kerala
  •  4 days ago
No Image

"ഞങ്ങളും സ്ത്രീകളല്ലേ സർക്കാരേ, കയറു പിരിക്കാനും കൃഷിപ്പണിക്കും പോകാൻ ഞങ്ങൾക്ക് ബോട്ടേ ഉള്ളൂ"- പ്രിയദർശിനി പദ്ധതി സർക്കാർ ബോട്ടുകളിലും വേണമെന്ന് ആവശ്യം

Kerala
  •  4 days ago
No Image

ഭഗവന്ത് മാന്‍ സിഖ് വിരോധി; പ്രമേയം പാസാക്കി സിഖ് കൂട്ടായ്മയായ അകാല്‍ തക്ത്; നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആംആദ്മിക്ക് കനത്ത തിരിച്ചടി 

National
  •  4 days ago
No Image

ഫ്രാൻസ് ആതിഥേയത്വം വഹിക്കുന്ന ജി7 ഉച്ചകോടിയിൽ ശൈഖ് മുഹമ്മദ് പങ്കെടുക്കും

uae
  •  4 days ago