HOME
DETAILS

അവഗണനയിൽ നിന്ന് അംഗീകാരത്തിലേക്ക്; ചക്ക വെറുമൊരു നാടൻ പഴമല്ല; അറിയാം അത്ഭുതഗുണങ്ങൾ 

  
Web Desk
May 04, 2026 | 12:47 PM

jackfruit is more than just a local fruit discover its amazing benefits

മലയാളിയുടെ പറമ്പിലെ 'അനാഥപ്രേത'മായിരുന്ന ചക്കയ്ക്ക് ഇപ്പോൾ രാജകീയ പരിവേഷമാണ്. രുചിയിൽ മാത്രമല്ല, ആരോഗ്യസംരക്ഷണത്തിലും ചക്കയെ വെല്ലാൻ മറ്റൊരു ഫലമില്ലെന്ന് പഠനങ്ങൾ തെളിയിക്കുന്നു. വിഷം ലവലേശം ഏൽക്കാത്ത പഴമെന്ന ഖ്യാതിയുള്ള ചക്ക, പച്ചയായും പഴുത്തതായും ഒരുപോലെ ഔഷധഗുണമുള്ളതാണ്. 

ബാർബിക്യു ജാക്ഫ്രൂട്ട് സാൻഡ്‌വിച്ച്, ചക്ക ട്യൂണ മെൽറ്റ് സാൻഡ്‌വിച്ച്, ജാക്ഫ്രൂട്ട് മിന്റ് സ്മൂത്തി തുടങ്ങി കടുത്ത നോൺ-വെജ് പ്രിയരെപ്പോലും അമ്പരപ്പിക്കുന്ന വിഭവങ്ങൾ ഇന്ന് ചക്ക ഉപയോ​ഗിച്ച് ഉണ്ടാക്കുന്നുണ്ട്.

 

കേരളത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന ചക്കയുടെ പകുതിയോളം ഇപ്പോഴും പാഴായിപ്പോകുന്നുവെന്നത് ആശങ്കാജനകമാണ്. മുൻകാലങ്ങളിൽ ചക്കച്ചുള ഉണക്കി സൂക്ഷിക്കുകയും ചക്കക്കുരു മണ്ണിൽ പൂഴ്ത്തി വെച്ച് സീസൺ അല്ലാത്തപ്പോൾ ഉപയോഗിക്കുകയും ചെയ്തിരുന്നു. ചക്കമടൽ, ചകിണി, കുരു എന്നിങ്ങനെ ചക്കയുടെ ഒരു ഭാഗവും പാഴാക്കാനില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. 

ഇടിച്ചക്കത്തോരൻ മുതൽ ചക്കപ്പായസം വരെ നീളുന്ന വിഭവങ്ങളുടെ വലിയൊരു നിരതന്നെ ചക്കയ്ക്കുണ്ട്. ചക്കപ്പുഴുക്ക്, എരിശേരി, ചക്കക്കുരു പുളിങ്കറി, ചക്ക ഉപ്പേരി തുടങ്ങി ഓരോ വിഭവവും മലയാളിക്ക് ഗൃഹാതുരമായ ഓർമ്മകളാണ് സമ്മാനിക്കുന്നത്. പണ്ടുകാലത്ത് പഴുതാര കടിച്ചാൽ പ്ലാവില അരച്ചു പുരട്ടിയിരുന്ന 'അമ്മൂമ്മ വൈദ്യവും' പ്ലാവിലക്കുമ്പിളിലെ കഞ്ഞിയും ഇന്നും പഴമക്കാരുടെ മനസ്സിനു കുളിർമയേകുന്ന ഓർമ്മകളാണ്.

പത്തനംതിട്ടക്കാരുടെ സ്പെഷ്യലായ ചക്കക്കുരു തൊലി മെഴുക്കുപുരട്ടി മുതൽ ഓണാട്ടുകരയിലെ ചക്കക്കുരു അസ്ത്രം വരെ നീളുന്നു ഈ രുചിഭേദങ്ങൾ.  

നാടൻ വിഭവങ്ങൾ: ഇടിച്ചക്ക തോരൻ, കൊത്തുചക്ക തോരൻ, ചക്ക എരിശേരി, ചക്കപ്പുഴുക്ക്.

പലഹാരങ്ങൾ: ചക്ക അട, ചക്ക ബജി, ചക്കപ്പൊരി, ചക്കച്ചീഡ, ചക്കപ്പാലപ്പം.

മധുരപലഹാരങ്ങൾ: ചക്കപ്രഥമൻ, ചക്കവരട്ടി.

നൂതന പരീക്ഷണങ്ങൾ: ചക്കക്കുരു കട്‌ലറ്റ്, ചകിണി തോരൻ, ചക്ക അച്ചാർ.

ചക്ക കഴിക്കുമ്പോൾ പ്രോട്ടീൻ ലഭ്യത ഉറപ്പാക്കാൻ മീൻ, ഇറച്ചി, അല്ലെങ്കിൽ പയർ വർഗ്ഗങ്ങൾ എന്നിവ കൂടെ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. കൂടാതെ, പ്രമേഹ രോഗികൾ മരുന്നിനൊപ്പം ചക്ക കഴിക്കുമ്പോൾ പഞ്ചസാരയുടെ അളവ് വല്ലാതെ കുറഞ്ഞു പോകാതെ (Hypoglycemia) ശ്രദ്ധിക്കേണ്ടതുണ്ട്.

ഒരു കപ്പ് ചക്കയിൽ ഏകദേശം 155 കലോറി ഊർജ്ജം അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ, സി, റൈബോഫ്ലേവിൻ, നിയാസിൻ തുടങ്ങിയവയാൽ സമ്പന്നമാണിത്. ഇതിനുപുറമെ പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളും ചക്കയിൽ സമൃദ്ധമായുണ്ട്. സോഡിയവും കൊളസ്ട്രോളും തീരെ കുറവായതിനാൽ ഹൃദയാരോഗ്യത്തിന് ഇത് അത്യുത്തമമാണ്.

പ്രധാന ആരോഗ്യഗുണങ്ങൾ

അർബുദ പ്രതിരോധത്തിന്: ചക്കയിലടങ്ങിയിരിക്കുന്ന ഫൈറ്റോന്യൂട്രിയന്റുകൾ കോശങ്ങളുടെ നാശം തടയുകയും ക്യാൻസർ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

പ്രമേഹ നിയന്ത്രണം: കുറഞ്ഞ അളവിൽ മാത്രം അന്നജമുള്ള ചക്ക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. പ്രത്യേകിച്ചും ചക്കക്കുരുവും പ്ലാവിലയും പ്രമേഹരോഗികൾക്ക് ഏറെ ഗുണകരമാണ്.

പച്ചച്ചക്ക പ്രമേഹ നിയന്ത്രണത്തിന് ഉത്തമമാണെന്ന പഠനറിപ്പോർട്ടുകൾ കേരളത്തിലെ ചക്ക വിപണിയിൽ വൻ മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ചക്കയിലെ ഉയർന്ന ഫൈബർ സാന്നിധ്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഇൻസുലിനും മരുന്നുകളും ഉപയോഗിക്കുന്നവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം ചക്ക വിഭവങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഗോതമ്പ് കഞ്ഞിക്കും ചപ്പാത്തിക്കും പകരമായി പച്ചച്ചക്ക പുഴുക്ക് ഇന്ന് പല വീടുകളിലെയും പ്രധാന ഭക്ഷണമാണ്.

ഹൃദയാരോഗ്യത്തിന്: ചക്കയിലെ പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കുമ്പോൾ, വിറ്റാമിൻ ബി-6 ഹൃദയത്തിന്റെ സുഹൃത്തായി പ്രവർത്തിക്കുന്നു.

ദഹനപ്രക്രിയ സുഗമമാക്കുന്നു: നാരുകൾ (Fiber) ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ മലബന്ധം അകറ്റാനും അൾസർ പോലുള്ള ദഹനപ്രശ്നങ്ങൾ പരിഹരിക്കാനും ചക്ക സഹായിക്കും.

കാഴ്ചശക്തിയും എല്ലുകളുടെ ആരോഗ്യവും: വിറ്റാമിൻ എ കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുമ്പോൾ, കാൽസ്യവും മഗ്നീഷ്യവും എല്ലുകളെ ബലമുള്ളതാക്കി മാറ്റുന്നു.

അതിശയകരമായ മറ്റു ഗുണങ്ങൾ

തൈറോയ്ഡ് ഹോർമോൺ നിയന്ത്രണത്തിന് സഹായിക്കുന്ന കോപ്പർ ചക്കയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, ചക്കയിലെ 'ജാക്കലൈൻ' എന്ന ഘടകം എയ്ഡ്സ് പ്രതിരോധത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്നുവെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

ചക്ക പാഴാക്കിക്കളയുന്ന രീതി ഉപേക്ഷിക്കണമെന്നും ഈ സീസണിൽ ആരോഗ്യകരമായ ഭക്ഷണക്രമത്തിനായി ചക്കയെ പരമാവധി ഉപയോഗപ്പെടുത്തണമെന്നുമാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ചുരുക്കത്തിൽ, ചക്ക വെറുമൊരു നാടൻ പഴമല്ല, രോഗപ്രതിരോധത്തിനുള്ള ഒരു പ്രകൃതിദത്ത കവചമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദി സര്‍ക്കാരിന് കീഴില്‍ രാജ്യത്തെ പരീക്ഷ സംവിധാനം അട്ടിമറിക്കപ്പെട്ടു; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ് 

National
  •  21 hours ago
No Image

മയക്കുമരുന്ന് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഡോക്ടറുടെ കയ്യില്‍ നിന്നും ഒന്നര ലക്ഷം തട്ടി; ഗ്രേഡ് എസ്.ഐ പിടിയില്‍ 

Kerala
  •  21 hours ago
No Image

കോണ്‍ഗ്രസ് ഇതുവരെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തത് മുസ്‌ലിം ലീഗിനെയും ജമാഅത്തെ ഇസ്‌ലാമിയെയും പേടിച്ചിട്ട്; ആരോപണവുമായി കെ. സുരേന്ദ്രന്‍ 

Kerala
  •  a day ago
No Image

കോഴിക്കോട് ഇടിമിന്നലേറ്റ് വീടിന്റെ ചുമര്‍ തകര്‍ന്നു; ഗൃഹനാഥന് പരിക്ക്; വീട്ടിലുണ്ടായിരുന്ന കോഴികള്‍ ചത്തു 

Kerala
  •  a day ago
No Image

ഉത്തരാഖണ്ഡില്‍ ക്ഷേത്രത്തിന് മുന്നില്‍ മുസ്‌ലിം ഉടമസ്ഥതര്‍ കട തുറന്നു; പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്ത് 

National
  •  a day ago
No Image

ബംഗാളില്‍ ചീഫ് ഇലക്ടറല്‍ ഓഫീസറായിരുന്ന മനോജ് കുമാര്‍ അഗര്‍വാളിനെ ചീഫ് സെക്രട്ടറിയാക്കി നിയമിച്ചു

National
  •  a day ago
No Image

ഷാർജയിൽ 140 മില്യൺ ദിർഹത്തിന്റെ പുതിയ പാലം വരുന്നു; മലീഹ റോഡിൽ നിന്ന് E311 ലേക്ക് ഇനി വേ​ഗത്തിലെത്താം

uae
  •  a day ago
No Image

യുഎഇയിൽ നാളെ ചൂട് കൂടും; മൂടൽമഞ്ഞിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  a day ago
No Image

പാസ്‌പോര്‍ട്ട് തിരിച്ചയച്ച പോസ്റ്റുമാനെ റോഡിലിട്ട് തല്ലി; മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് 

Kerala
  •  a day ago
No Image

വിമാനയാത്ര തടസ്സപ്പെട്ടാൽ എവിടെ പരാതി നൽകണം? എമിറേറ്റ്സ്, ഇത്തിഹാദ് യാത്രക്കാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

uae
  •  a day ago