HOME
DETAILS

അസമില്‍ ഭരണമുറപ്പിച്ച് എന്‍ഡി.എ; 99 സീറ്റുകളില്‍ മുന്നേറ്റം, കോണ്ഗ്രസിന് കനത്ത തിരിച്ചടി

  
Web Desk
May 04, 2026 | 9:56 AM

nda heads for clear victory in assam as congress suffers setback

ദിസ്പൂര്‍: അസമില്‍ ഭരണമുറപ്പിച്ച് എന്‍.ഡി.എ. 99 സീറ്റുകളില്‍ മുന്നേറുകയാണ്. അസമില്‍ കേവല ഭൂരിപക്ഷം നേടുന്നതിന് 64 സീറ്റുകളാണ് വേണ്ടത്. 23 സീറ്റുകളുമായി കോണ്‍ഗ്രസ് പിന്നിലാണ്. ബോഡോലാന്‍ഡ് പീപിള്‍സ് ഫ്രണ്ട് 10 ഇടത്തും അസം ഗണ പരിഷത്ത് ഒമ്പതിടത്തും ലീഡ് ചെയ്യുന്നു. 

കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് അസമില്‍. പാര്‍ട്ടി അധ്യക്ഷനും എം.പിയുമായ ഗൗരവ് ഗൊഗോയ് ജോര്‍ഹട്ട് മണ്ഡലത്തില്‍ നിന്ന് പരാജയപ്പെട്ടു. ബി.ജെ.പി എം.എല്‍.എ ഹിതേന്ദ്ര നാഥ് ഗോസ്വാമിയോട് 23,182 വോട്ടിനാണ് പരാജയപ്പെട്ടത്. മാര്‍ച്ചില്‍ കോണ്‍ഗ്രസ് വിട്ട പ്രദ്യുത് ബൊര്‍ദോലോയ് ദിസ്പൂരിലും ബി.ജെ.പി ടിക്കറ്റില്‍ ലീഡ് ചെയ്യുകയാണ്. 

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 126 മണ്ഡലങ്ങളില്‍ 85 മുതല്‍ 95 വരെ സീറ്റുകള്‍ എന്‍.ഡി.എ സഖ്യം നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നിരുന്നു. 85.38 ശതമാനമായിരുന്നു അസമിലെ പോളിങ്. 2021ലെ നിയമ സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സഖ്യത്തിന് 75 സീറ്റുകളാണ് ലഭിച്ചത്. അതേസമയം കോണ്‍ഗ്രസ് സഖ്യത്തിന് 50 സീറ്റുകള്‍ മാത്രമാണ് അന്ന് നേടാനായത്. ഒരു സീറ്റ് സ്വതന്ത്രനും നേടി.

nda leads in 99 seats in assam crossing majority mark while congress trails behind. key defeats and strong bjp performance shape election results.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബജറ്റ് : 'മകള്‍ക്കൊപ്പം' പദ്ധതി, തിരുപ്പതി മോഡല്‍ ക്ഷേത്ര വികസനം, ഒളിംപിക്‌സ് ലക്ഷ്യമിട്ട് വിഷന്‍ 2036 

Kerala
  •  6 days ago
No Image

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ ആരോഗ്യ പരിരക്ഷ; 'ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതി' പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Kerala
  •  6 days ago
No Image

അബൂദബിയിൽ വാടക വർദ്ധനവ് മരവിപ്പിച്ചു; താമസക്കാർക്ക് ആശ്വാസം

uae
  •  6 days ago
No Image

കേരള ബജറ്റ് 2026: എം.ടിക്ക് ആദരമായി കോഴിക്കോട്ട് കൾച്ചറൽ പാർക്ക്; സിനിമയ്ക്ക് നൂറു കോടി, കൊച്ചിയിൽ ഫിലിം സിറ്റി നിർമ്മിക്കും

Kerala
  •  6 days ago
No Image

റബ്ബറിന് 250 രൂപ താങ്ങുവില; ലൈറ്റ് മെട്രോയും 25 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സും സൗജന്യ യാത്രയും; ജനപ്രിയ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് ബജറ്റ്

Kerala
  •  6 days ago
No Image

മലബാറിന് കായിക കുതിപ്പ്; അന്താരാഷ്ട്ര നിലവാരത്തിൽ ഫുട്ബോൾ സ്റ്റേഡിയത്തിനായി ബജറ്റിൽ 50 കോടി രൂപ വകയിരുത്തി

Kerala
  •  6 days ago
No Image

കേരളം ആഗോള വിദ്യാഭ്യാസ ആരോഗ്യ ഹബ്ബാകും; വയോജന ക്ഷേമത്തിനും വ്യോമയാന വികസനത്തിനും ബജറ്റില്‍ വന്‍ തുക

Kerala
  •  6 days ago
No Image

വ്യോമയാന ലോജിസ്റ്റിക്‌സ് ഹബ്ബുകളും MSME പാക്കേജും; ബജറ്റില്‍ വന്‍ വികസന പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സര്‍ക്കാര്‍

Kerala
  •  6 days ago
No Image

കേരള ബജറ്റ് 2026: കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ 'മിഷൻ സമുദ്ര'; ആദ്യ ബജറ്റിൽ 400 കോടി രൂപ വകയിരുത്തി വി.ഡി സതീശൻ സർക്കാർ

Kerala
  •  6 days ago
No Image

നവകേരള നിര്‍മ്മിതി ലക്ഷ്യം; സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിയമസഭയില്‍

Kerala
  •  6 days ago