HOME
DETAILS

വില കുത്തനെ ഇടിഞ്ഞതിന് പിന്നാലെ വീണ്ടും ട്വിസ്റ്റ്; ദുബൈയിലെ സ്വർണ്ണവിലയിൽ നേരിയ വർധന

  
May 05, 2026 | 6:09 AM

dubai gold price rises slightly after major drop from monthly highs

ദുബൈ: മാസത്തിന്റെ തുടക്കത്തിൽ രേഖപ്പെടുത്തിയ ഉയർന്ന നിരക്കുകളിൽ നിന്ന് വലിയ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെ ചൊവ്വാഴ്ച ദുബൈയിലെ സ്വർണ്ണവിലയിൽ നേരിയ വർധന. ​ഗ്രാമിന് 11 ദിർഹത്തോളം കുറഞ്ഞ നിലവാരത്തിൽ നിന്ന് വിപണി നേരിയ തോതിൽ തിരിച്ചുകയറിയത് ജ്വല്ലറി ഉടമകൾക്ക് ചെറിയൊരു ആശ്വാസമായിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ ദുബൈയിൽ 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 546.25 ദിർഹമായിരുന്നു നിരക്ക്. തിങ്കളാഴ്ച ഇത് 546 ദിർഹമായിരുന്നു. 22 കാരറ്റ് സ്വർണ്ണത്തിന് 505.50 ദിർഹത്തിൽ നിന്ന് 505.75 ദിർഹമായി ഉയർന്നു. വർധനവ് നിസ്സാരമാണെങ്കിലും, കഴിഞ്ഞ കുറച്ചു ദിവസങ്ങളായുള്ള തുടർച്ചയായ ഇടിവിന് ശേഷമാണ് ഈ മാറ്റം സംഭവിച്ചത്.

മെയ് ഒന്നിന് 24 കാരറ്റ് സ്വർണ്ണത്തിന് 557.50 ദിർഹമായിരുന്നു വില. ഇതിനെ അപേക്ഷിച്ച് നോക്കുമ്പോൾ ഇപ്പോഴത്തെ നിരക്ക് ഗ്രാമിന് 11.25 ദിർഹം കുറവാണ്. അതുപോലെ 22 കാരറ്റ് സ്വർണ്ണത്തിന് മാസാരംഭത്തിലെ 516.25 ദിർഹത്തേക്കാൾ ഗ്രാമിന് 10.50 ദിർഹത്തിന്റെ കുറവ് ഇപ്പോഴത്തെ വിപണിയിലുണ്ട്.

മിഡിൽ ഈസ്റ്റിലെ പുതിയ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും സാമ്പത്തിക മാറ്റങ്ങളുമാണ് സ്വർണ്ണവിലയിലെ അസ്ഥിരതയ്ക്ക് കാരണമാകുന്നത്. തിങ്കളാഴ്ച ആഗോള വിപണിയിൽ സ്വർണ്ണവില 2 ശതമാനം ഇടിഞ്ഞിരുന്നു. ഇതിന് പിന്നാലെ വ്യാപാരികൾ വിപണിയിലേക്ക് തിരികെയെത്തിയതോടെയാണ് നേരിയ വർധന ദൃശ്യമായത്. സിംഗപ്പൂർ വിപണിയിൽ സ്പോട്ട് ഗോൾഡ് വില 0.4% ഉയർന്ന് ഔൺസിന് 4,541.79 ഡോളറിലെത്തി.

മേഖലയിലെ സംഘർഷങ്ങളെത്തുടർന്ന് എണ്ണവില വർധിച്ചതും പണപ്പെരുപ്പ ആശങ്കകളും നിക്ഷേപകർക്കിടയിൽ സ്വർണ്ണത്തോടുള്ള താൽപ്പര്യം വർദ്ധിപ്പിച്ചിട്ടുണ്ട്. അമേരിക്കയിലെ പലിശ നിരക്ക് സംബന്ധിച്ച ഫെഡറൽ റിസർവിന്റെ തീരുമാനങ്ങൾക്കായി വിപണി ഇപ്പോൾ ഉറ്റുനോക്കുകയാണ്. സ്വർണ്ണത്തിന് പുറമെ വെള്ളി, പ്ലാറ്റിനം, പല്ലേഡിയം എന്നിവയുടെ വിലയിലും നേരിയ വർധനവുണ്ടായിട്ടുണ്ട്.

dubai gold prices recorded a slight increase on tuesday after a sharp fall from the beginning of the month, offering minor relief to jewellery buyers and traders in the uae.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കന്‍ വിഭാഗത്തില്‍പെട്ട പാമ്പ് കടിച്ചു, ആന്റി വെനം കിട്ടിയില്ല; കൊണ്ടോട്ടിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

Kerala
  •  4 days ago
No Image

ധവളപത്രം ഉമ്മാക്കിയല്ല, 10 വര്‍ഷത്തെ ധനദുര്‍വിനിയോഗത്തിന്റെ കണ്ണാടി; പ്രതിപക്ഷത്തിന് മറുപടിയുമായി വി.ഡി സതീശന്‍

Kerala
  •  4 days ago
No Image

മുണ്ടത്തിക്കോട് അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം രൂപ ധനസഹായം

Kerala
  •  4 days ago
No Image

കാലവര്‍ഷം കേരളത്തിലെത്തി; സ്ഥിരീകരിച്ച് കാലാവസ്ഥാ വകുപ്പ്; ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 days ago
No Image

വീട്ടമ്മയെ മക്കളുടെ മുന്നില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് തമിഴ്‌നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Kerala
  •  4 days ago
No Image

മലയിടംതുരത്ത് ഉന്നതിയിലെ കുടിയൊഴിപ്പിക്കല്‍; നടപടികള്‍ ജൂണ്‍ 16 വരെ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി

Kerala
  •  4 days ago
No Image

ഔദ്യോഗിക രഹസ്യരേഖ പുറത്തുകൊടുത്തെന്ന് പ്രതിപക്ഷം, തള്ളി മുഖ്യമന്ത്രി; ധവളപത്രം നിയമസഭയില്‍ വച്ചതിനു പിന്നാലെ ബഹളം

Kerala
  •  4 days ago
No Image

ഇടതുവൃക്കയ്ക്ക് പകരം ശസ്ത്രക്രിയ ചെയ്തത് വലതുവൃക്കയില്‍; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി

Kerala
  •  4 days ago
No Image

കേരളത്തില്‍ ഗുരുതര ധനപ്രതിസന്ധി; കടബാധ്യത 5.07 ലക്ഷം കോടി, ധവളപത്രം നിയമസഭയില്‍

Kerala
  •  4 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍ 

Kerala
  •  4 days ago