HOME
DETAILS

ബംഗാളിൽ പൂജ്യത്തിൽ നിന്ന് രണ്ടിലേക്ക് കോൺഗ്രസ്; സി.പി.എമ്മിന് ഒരു സീറ്റ്

  
May 05, 2026 | 6:29 AM

congress from zero to two in bengal one seat for cpm

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്റെ വീഴ്ചയോടെ പശ്ചിമബംഗാളിൽ അഞ്ചു വർഷത്തിന് ശേഷം അക്കൗണ്ട് തുറന്ന് കോൺഗ്രസും സി.പി.എമ്മും. കോൺഗ്രസ് രണ്ടു സീറ്റിലും സി.പി.എം ഒരു സീറ്റിലുമാണ് ഇത്തവണ വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പൂജ്യം സീറ്റിൽ നിന്നാണ് ഈ പാർട്ടികളുടെ വിജയം. മുർഷിദാബാദിലെ ഫറാഖ, റാണി നഗർ എന്നീ മണ്ഡലങ്ങളിലാണ് കോൺഗ്രസ് വിജയിച്ചത്. മുർഷിദാബാദിലെ ദോംകലിൽ നിന്ന് സി.പി.എമ്മും വിജയിച്ചു.

ഫറാഖയിൽ കോൺഗ്രസിന്റെ മൊത്താബ് ഷെയ്ഖ് 8193 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പിയുടെ സുനിൽ ചൗധരിയെ തോൽപ്പിച്ചത്. ഇവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃണമൂലിന്റെ മനീറുൽ ഇസ് ലാമാണ് വിജയിച്ചത്. റാണി നഗറിൽ കോൺഗ്രസിന്റെ ജുൽഫുക്കാർ അലി 4203 വോട്ടിന്റെ ഭൂരിപക്ഷത്തിന് തൊട്ടടുത്ത എതിർ സ്ഥാനാർഥി തൃണമൂലിന്റെ അബ്ദുൽ സൗമിക് ഹുസൈനെ തോൽപിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സൗമിക് ഹുസൈനായിരുന്നു ഇവിടെ നിന്ന് വിജയിച്ചത്.

ദോംകലിൽ നിന്ന് സി.പി.എമ്മിന്റെ മുസ്താഫിജുർറഹ്മാൻ 15,036 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. തൃണമൂൽ കോൺഗ്രസിന്റെ ഹുമയൂൺ കബീർ രണ്ടാമതെത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃണമൂലിന്റെ ജഫീഖുൽ ഇസ് ലാമാണ് ഇവിടെ വിജയിച്ചിരുന്നത്. ബഹ്‌റാംപൂരിൽ മത്സരിച്ച കോൺഗ്രസിന്റെ സമുന്നതനായ നേതാവ് ആദിർ രഞ്ജൻ ചൗധരി തോറ്റു. ബി.ജെ.പിയുടെ സുബ്രതാ മൈത്രയോട് 17,548 വോട്ടിനാണ് ആദിർ ചൗധരി തോറ്റത്.

 

in the west bengal elections, the congress party improved its position by winning two seats after previously having none, while the cpi(m) managed to secure just a single seat.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെക്‌സിക്കന്‍ വേവ്

Football
  •  10 days ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  11 days ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  11 days ago
No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  11 days ago
No Image

അവസാനനൃത്തം ആര്‍ക്ക് ? മെസ്സിക്കോ, റോണോയ്‌ക്കോ... യുവക്കരുത്തരും പട്ടികയില്‍ 

Football
  •  11 days ago
No Image

ആ കറുത്ത ചരിത്രം നമ്മൾ തിരുത്തും; 94 വർഷത്തെ ശാപം തകർക്കാൻ മെക്സിക്കോ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനിങ്ങുന്നു

Football
  •  11 days ago
No Image

പാലക്കാട് ജില്ലാ ജയിലിനുള്ളിൽ കൈയാങ്കളി; ജാമ്യം ലഭിച്ച യുവതിയെ ഇറക്കാനെത്തിയ വനിതാ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി

Kerala
  •  11 days ago
No Image

ഖാർഗ് ദ്വീപ് തകർക്കുമെന്ന് ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നു, കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

International
  •  11 days ago
No Image

യുഎഇയിൽ സ്കൂൾ പരീക്ഷകൾക്ക് മുന്നോടിയായി കർശന നിയന്ത്രണം; ആഘോഷങ്ങൾക്ക് വിലക്ക്

uae
  •  11 days ago
No Image

അപൂർവങ്ങളിൽ അപൂർവം ഈ 'മെസി മാജിക്'; ഈ ചരിത്ര റെക്കോർഡിൽ 13 ഇതിഹാസങ്ങൾ മാത്രം!

Football
  •  11 days ago