HOME
DETAILS

ബംഗാളും വീണു; ബി.ജെ.പിയെ അടുപ്പിക്കാതെ കേരളം, തമിഴ്‌നാട്, തെലങ്കാന, മിസോറം; എൻ.ഡി.എ ഭരിക്കുന്ന സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം 22 ആയി

  
May 05, 2026 | 6:39 AM

nda-ruled states and union territories rises to 22

ന്യൂഡൽഹി: പശ്ചിമ ബംഗാൾ കൂടി ബി.ജെ.പി പിടിച്ചെടുത്തതോടെ രാജ്യത്ത് ബി.ജെ.പി സഖ്യം ഭരിക്കുന്ന സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങൾ 22 ആയി ഉയർന്നു. തെരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് ഇത് 21 ആയിരുന്നു. നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തേക്കുമായി നടന്ന വോട്ടെടുപ്പിൽ അസമിലും പുതുച്ചേരിയിലും ബി.ജെ.പി ഭരണം നിലനിർത്തി.

ഇതോടെ പ്രതിപക്ഷ സഖ്യം ആറു സംസ്ഥാനങ്ങളിലായി ചുരുങ്ങി. നിലവിൽ ജമ്മു കശ്മിർ, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, തെലങ്കാന, കർണാടക, കേരളം എന്നിവയാണ് പ്രതിപക്ഷ സഖ്യം ഭരിക്കുന്ന സംസ്ഥാനങ്ങൾ. 2014ൽ എൻ.ഡി.എ 16 സംസ്ഥാനങ്ങളിലും ഇൻഡ്യാ ബ്ലോക്കിലെ നിലവിലെ ഘടകകക്ഷികൾ 10 സംസ്ഥാനങ്ങളിലും മറ്റ് പ്രാദേശിക പാർട്ടികൾ അഞ്ചു സംസ്ഥാനങ്ങളിലുമാണ് അധികാരത്തിലുണ്ടായിരുന്നത്. 2019 ആയപ്പോഴേക്കും എൻ.ഡി.എ 18 സംസ്ഥാനങ്ങളിലും ഇൻഡ്യാ സഖ്യം ആറ് എണ്ണത്തിലുമായി മാറി.

എങ്കിലും പ്രാദേശിക പാർട്ടികൾക്ക് ആറു സംസ്ഥാനങ്ങളിൽ അധികാരം നിലനിർത്താനായി. 2024 അവസാനത്തോടെ എൻ.ഡി.എ 18 സംസ്ഥാനങ്ങളിലും ഇൻഡ്യാ സഖ്യം ആറിലം പ്രാദേശിക പാർട്ടികൾ അഞ്ചിലും ആയി തുടർന്നു. ഇപ്പോൾ, ബി.ജെ.പി ഇതര ഇൻഡ്യ ബ്ലോക്ക് ഇതര പാർട്ടികൾ ഭരിക്കുന്നത് മൂന്ന് സംസ്ഥാനങ്ങൾ മാത്രമാണ്. അതേസമയം, പശ്ചിമ ബംഗാളിൽ കൂടി ബി.ജെ.പി അധികാരത്തിലേറിയതോടെ പാർട്ടി നേരിട്ടോ സഖ്യംചേർന്നോ ഭരിക്കാത്ത സംസ്ഥാനങ്ങളുടെ എണ്ണം നാലായി ചുരുങ്ങി. കേരളം, തമിഴ്‌നാട്, തെലങ്കാന, മിസോറം എന്നിവയാണിവ.

തമിഴ്‌നാട്ടിൽ ബി.ജെ.പി വിവിധ തെരഞ്ഞെടുപ്പുകളിൽ ദ്രാവിഡ പാർട്ടികളുമായി സഖ്യമുണ്ടാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ സംസ്ഥാന ഭരണത്തിന്റെ ഭാഗമായിട്ടില്ല. 2014ൽ തെലങ്കാന സംസ്ഥാനം രൂപീകരിച്ചത് മുതൽ ബി.ജെ.പിക്ക് അവിടെ ഭരണം ലഭിച്ചിട്ടില്ല. അതേസമയം, അവിഭക്ത ആന്ധ്രപ്രദേശിൽ മുമ്പ് ബി.ജെ.പി ഭരണസഖ്യത്തിന്റെ ഭാഗമായിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മിക്കയിടത്തും ബി.ജെ.പി ഭരണത്തിലുണ്ടെങ്കിലും മിസോറമിൽ ഇതുവരെ ഭരണസഖ്യത്തിന്റെ ഭാഗമായിട്ടില്ല. സോറം പീപ്പിൾസ് മൂവ്‌മെന്റ് ആണ് നിലവിൽ മിസോറം ഭരിക്കുന്നത്.

 

Following recent political shifts, West Bengal has also come under the control of the NDA alliance. However, states like Kerala, Tamil Nadu, Telangana, and Mizoram continue to keep the BJP and its allies out of power. With this latest development, the total number of states and union territories governed by the NDA has risen to 22 across India.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെക്‌സിക്കന്‍ വേവ്

Football
  •  10 days ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  11 days ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  11 days ago
No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  11 days ago
No Image

അവസാനനൃത്തം ആര്‍ക്ക് ? മെസ്സിക്കോ, റോണോയ്‌ക്കോ... യുവക്കരുത്തരും പട്ടികയില്‍ 

Football
  •  11 days ago
No Image

ആ കറുത്ത ചരിത്രം നമ്മൾ തിരുത്തും; 94 വർഷത്തെ ശാപം തകർക്കാൻ മെക്സിക്കോ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനിങ്ങുന്നു

Football
  •  11 days ago
No Image

പാലക്കാട് ജില്ലാ ജയിലിനുള്ളിൽ കൈയാങ്കളി; ജാമ്യം ലഭിച്ച യുവതിയെ ഇറക്കാനെത്തിയ വനിതാ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി

Kerala
  •  11 days ago
No Image

ഖാർഗ് ദ്വീപ് തകർക്കുമെന്ന് ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നു, കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

International
  •  11 days ago
No Image

യുഎഇയിൽ സ്കൂൾ പരീക്ഷകൾക്ക് മുന്നോടിയായി കർശന നിയന്ത്രണം; ആഘോഷങ്ങൾക്ക് വിലക്ക്

uae
  •  11 days ago
No Image

അപൂർവങ്ങളിൽ അപൂർവം ഈ 'മെസി മാജിക്'; ഈ ചരിത്ര റെക്കോർഡിൽ 13 ഇതിഹാസങ്ങൾ മാത്രം!

Football
  •  11 days ago