HOME
DETAILS

തമിഴ്‌നാട് മുഖ്യമന്ത്രിയാകാന്‍ വിജയ്, ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു

  
May 06, 2026 | 11:27 AM

vijay-meets-governor-to-stake-claim-for-tamil-nadu-government-formation

ചെന്നൈ: നാടകീയ രാഷ്ട്രീയമാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം(ടി.വി.കെ) അധ്യക്ഷന്‍ വിജയ് നാളെ തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും. സര്‍ക്കാര്‍ രൂപീകരണത്തിന്റെ ഭാഗമായി വിജയ് ഗവര്‍ണറെ കണ്ട് തനിക്ക് പിന്തുണ നല്‍കുന്ന എം.എല്‍.എമാരുടെ പട്ടിക കൈമാറി. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഉച്ചയോടെ ചെന്നൈയില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് വിജയ് അദ്ദേഹത്തെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചത്. 

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയര്‍ന്നുവന്ന   തമിഴഗ വെട്രി കഴകം (ടിവികെ)ത്തിന് കേവലഭൂരിപക്ഷമയാ  118 എന്ന സ്‌കോര്‍ നേടാന്‍ 10 എം.എല്‍.എമാരുടെ കൂടി പിന്തുണയാണ് വേണ്ടത്. ഇതിനായി എഡിഎംകെ, കോണ്‍ഗ്രസ്, വിസികെ തുടങ്ങിയ കക്ഷികളുമായി ടിവികെ നേതൃത്വം സംസാരിച്ചിരുന്നു.

കോണ്‍ഗ്രസ് ടിവികെയുമായി സഹകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാരും ടിവികെയെ പിന്തുണച്ചേക്കും. ഇന്നലെ അടിയന്തരമായി ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് തീരുമാനം. രണ്ട് മന്ത്രിസ്ഥാനം കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാന ബോര്‍ഡ് കോര്‍പ്പറേഷന്‍ പദവികളും ആവശ്യപ്പെട്ടേക്കും.

അതിനിടെ, കോണ്‍ഗ്രസ് വഞ്ചിച്ചുവെന്ന വിമര്‍ശനവുമായി ഡി.എം.കെ രംഗത്തെത്തി. തങ്ങളുടെ പിന്തുണയില്ലാതെ പാര്‍ട്ടി അഞ്ച് സീറ്റുകള്‍ നേടുമായിരുന്നില്ലെന്ന് ഡി.എം.കെ വക്താവ് എ ശരവണന്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് നീക്കത്തെ 'പിന്നില്‍ നിന്ന് കുത്തുന്നത്' എന്നാണ് അദ്ദേഹം വിമര്‍ശിച്ചത്.

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് രംഗത്ത് ആധിപത്യം പുലര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന കോണ്‍ഗ്രസ്ഡിഎംകെ സഖ്യം തകര്‍ന്ന അവസ്ഥയിലാണ്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അവര്‍ ഒരുമിച്ച് തൂത്തുവാരിയിരുന്നു. 39 ല്‍ 38 സീറ്റുകലാണ് സഖ്യം നേടിയത്. 2024 ല്‍ 39 സീറ്റുകളും നേടി. 2004 മുതല്‍ 2013 വരെ ശ്രീലങ്കന്‍ തമിഴ് പ്രശ്‌നം പരിഹരിക്കുന്നതിന് മുമ്പ് നിലനിന്നിരുന്ന സഖ്യം 2016 ലാണ് പുനരുജ്ജീവിപ്പിക്കുന്നത്.

ഒരിക്കല്‍ സ്വതന്ത്രമായി ഭരിച്ച സംസ്ഥാനത്തിന്റെ അധികാര പങ്കിടലിലേക്കുള്ള തിരിച്ചുവരവിന്റെ സൂചന കൂടിയാണ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ടി.വി.കെയുമായുള്ള സഖ്യം. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ, പാര്‍ട്ടിക്ക് 113 സീറ്റുകളായി. ഡി.എം.കെയുടെ മറ്റ് പ്രധാന സഖ്യകക്ഷികളായ സിപിഐ (രണ്ട് സീറ്റുകള്‍), സിപിഎം (രണ്ട് സീറ്റുകള്‍), വിസികെ (രണ്ട് സീറ്റുകള്‍) എന്നിവരുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി ടിവികെയിലെ വൃത്തങ്ങള്‍ പറയുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാകും കേരളത്തിന്റെ അമരക്കാരൻ? നിരീക്ഷകർ തലസ്ഥാനത്തെത്തി, എകെ ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തി, നാളെ പത്തരയ്ക്ക് നിയമസഭ കക്ഷിയോഗം

Kerala
  •  an hour ago
No Image

ഭാര്യയെയും മകളെയും കൊന്നു കുഴിച്ചുമൂടി യുവാവ് ജീവനൊടുക്കി; ആറുമാസം പഴക്കമുള്ള ഇരട്ടക്കൊലപാതകം പുറംലോകമറിഞ്ഞത് ആത്മഹത്യാക്കുറിപ്പിലൂടെ

crime
  •  2 hours ago
No Image

മകന്റെ വേർപാടിൽ നീതിക്കായി 17 വർഷം; ഒടുവിൽ മാതാപിതാക്കൾക്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

National
  •  2 hours ago
No Image

രാഹുൽ ഗാന്ധിയുടെ പി.എ ചമഞ്ഞ് രാജ്യവ്യാപകമായി കോൺഗ്രസ് നേതാക്കളെ കബളിപ്പിച്ചു; ലക്ഷങ്ങളുടെ തട്ടിപ്പ്, ഒടുവിൽ വ്യാജ 'കനിഷ്ക് സിംഗ്' പിടിയിൽ

National
  •  2 hours ago
No Image

വിജയ്‌യുടെ സത്യപ്രതിജ്ഞ വൈകും, തമിഴ്നാട്ടിൽ ടിവികെക്ക് തിരിച്ചടിയായി ​ഗവർണറുടെ നിലപാട്

National
  •  3 hours ago
No Image

യൂണിഫോം ഊരിവെച്ച് പുലർച്ചെ ബസ് സ്റ്റോപ്പിൽ കമ്മീഷണർ; മൂന്ന് മണിക്കൂറിനിടെ എത്തിയത് 40 പുരുഷന്മാർ! നടുക്കുന്ന അനുഭവവുമായി സുമതി ഐ.പി.എസ്

National
  •  3 hours ago
No Image

ഭക്ഷണം കഴിച്ച് ബില്ല് 5,900 രൂപ; ഡിസ്കൗണ്ട് ചോദിച്ചു, കിട്ടാതാതോടെ റസ്റ്റോറന്റ് അടിച്ചുതകർത്ത് ഗുണ്ടാസംഘം

National
  •  3 hours ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്, നാളെ നാലിടത്ത് യെല്ലോ അലർട്

Kerala
  •  3 hours ago
No Image

ഗെയ്‌ലിനെ മറികടന്ന് സഞ്ജു സാംസൺ; കോഹ്‌ലിക്കും രാഹുലിനും ഒപ്പമുള്ള 'എലൈറ്റ്' പട്ടികയിൽ ഇനി മലയാളി താരവും

Cricket
  •  3 hours ago
No Image

യുവ വിസ്മയം ഇന്ത്യൻ ടീമിലേക്ക്? വെസ്റ്റ് ഇൻഡീസ് ഇതിഹാസത്തിന്റേ ടീമിൽ ഓപ്പണർ

Cricket
  •  4 hours ago


No Image

'പിടിച്ചടക്കലുകള്‍...കൂട്ടക്കൊലകള്‍...1967ന് ശേഷമുള്ള ഏറ്റവും ക്രൂരമായ ചെയ്തികള്‍' വെസ്റ്റ് ബാങ്കില്‍ നടത്തുന്ന ഭീകരാക്രമണങ്ങള്‍ വെളിപെടുത്തി ഇസ്‌റാഈല്‍ സൈനിക മേധാവി

International
  •  6 hours ago
No Image

സന്ദീപ് വാര്യരുടെ റോഡ് ഷോക്ക് നേരെയുണ്ടായ സംഘര്‍ഷം; കണ്ടാലറിയാവുന്ന യു.ഡി.എഫ്- സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago
No Image

'അവര്‍ നമ്മളെ കൊന്നൊടുക്കാന്‍ രണ്ടാഴ്ച കൂടിയേ ബാക്കിയുള്ളൂ, അതിന് അനുവദിക്കില്ല; യു.എസ് ഇല്ലായിരുന്നെങ്കില്‍ അവര്‍ ഇതിനകം എല്ലാം ഇല്ലാതാക്കിയേനെ'  ഇറാനെതിരായ യുദ്ധത്തെ കുഞ്ഞുങ്ങള്‍ക്ക് മുന്നില്‍ ന്യായീകരിച്ച് ട്രംപ്

International
  •  6 hours ago
No Image

കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി ടി.കെ ഗോവിന്ദന്‍; സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി

Kerala
  •  7 hours ago
No Image

തമിഴ്‌നാട്ടില്‍ ടി.വി.കെ- എ.ഐ.എ.ഡി.എം.കെ സഖ്യം?; പിന്തുണ ആവശ്യപ്പെട്ട് വിജയ് കത്തയച്ചതായി റിപ്പോര്‍ട്ട്, പളനിസ്വാമി സന്നദ്ധ അറിയിച്ചതായും സൂചന

International
  •  8 hours ago
No Image

ഹോര്‍മുസിന്റെ പരമാധികാരം ഇറാന്? മേഖലയില്‍ പൂര്‍ണ നിയന്ത്രണം പ്രഖ്യാപിച്ച് ഇറാന്‍; കപ്പലുകള്‍ക്ക് ഇമെയില്‍ അനുമതി നിര്‍ബന്ധം 

International
  •  9 hours ago
No Image

'വെള്ളാപ്പള്ളി നടേശന്‍ എനിക്കെതിരെ പ്രവര്‍ത്തിച്ചു പാര്‍ട്ടി കേന്ദ്രങ്ങളില്‍ വോട്ട് കുറഞ്ഞത് അമ്പരപ്പുണ്ടാക്കി; യു പ്രതിഭ

Kerala
  •  9 hours ago
No Image

'പ്രൊജക്ട് ഫ്രീഡം' ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ട്രംപ്; ഇറാന്‍-യു.എസ് സമാധാന കരാര്‍ ചര്‍ച്ച പുരോഗമിക്കുന്നു

International
  •  9 hours ago