HOME
DETAILS

ബംഗാളില്‍ അധികാരത്തിലെത്തി ആദ്യദിനം തന്നെ 'പണി' തുടങ്ങി ബി.ജെ.പി; ബുള്‍ഡോസര്‍ രാജ്, ഇറച്ചിക്കടകള്‍ തകര്‍ത്തു, ബിരിയാണിക്കടകള്‍ ഒഴിയാന്‍ ആവശ്യപ്പെട്ടു, മുസ്‌ലിം പേരുകള്‍ മാറ്റി

  
Web Desk
May 07, 2026 | 4:18 AM

bjp bulldozer politics in west bengal sparks controversy after election victory

കൊല്‍ക്കത്ത: അധികാരം പിടിച്ചെടുത്ത ആദ്യ ദിനം തന്നെ 'പണി' തുടങ്ങി ബി.ജെ.പി. ഉത്തര്‍പ്രദേശിലെ ബുള്‍ഡോസര്‍ രാജിന് ബംഗാളിലും തുടക്കമിട്ടിരിക്കുകയാണ് ബി.ജെ.പി. അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക അക്രമവും അഴിച്ചു വിട്ടിരുന്നു ബി.ജെ.പി പ്രവര്‍ത്തകര്‍. 

കൊല്‍ക്കത്തയിലെ പ്രശസ്തമായ ന്യൂ മാര്‍ക്കറ്റ് പരിസരത്തെ ഇറച്ചിക്കടകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. തൃണമൂല്‍ കോണ്‍ഗ്രസ് യൂണിയന്‍ ഓഫിസുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പേര് മാറ്റലുകളും സജീവമാണ്. പള്ളികളുടേത് ഉള്‍പെടെ പേര് മാറ്റി. മുസ്‌ലിമുമായി ബന്ധപ്പെട്ട പേരുകളാണ് മാറ്റിയിട്ടുള്ളത്. നോര്‍ത്ത് 24 പര്‍ഗാനാസിലെ ബരാസത്തില്‍ 'മസ്ജിദ് ബാരി റോഡ്'  'നേതാജി പള്ളി' എന്നാക്കി മാറ്റിയിരിക്കുകയാണ്. സിറാജ്-ഉദ്-ദൗളയുടെ സ്മാരക രൂപം തകര്‍ത്ത് പാര്‍ക്കിന് 'ശിവാജി ഉദ്യാനം' എന്നാണ് പുനര്‍നാമകരണം ചെയ്തിരിക്കുന്നത്. സി.ആര്‍.പി.എഫ് ജവാന്മാരുടെ സാന്നിധ്യത്തിലായിരുന്നു ഈ നടപടികള്‍ എന്നതാണ് ശ്രദ്ധേയം.

ബോംഗാവിലെ ഒരു ക്ഷേത്രത്തിന് സമീപമുള്ള ബിരിയാണി കട ഉടമകളോട്  ഒഴിഞ്ഞുപോകണമെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഭക്ഷണ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ബംഗാളിന്റെ സംസ്‌കാരത്തിന് നേരെ നടക്കുന്ന ആക്രമണമാണിതെന്നും ടി.എം.സി കൂട്ടിച്ചേര്‍ത്തു.

 

മുര്‍ഷിദാബാദിലെ ലാല്‍ബാഗില്‍ തര്‍ക്കഭൂമിയിലുണ്ടായിരുന്ന ഈദ്ഗാഹിന്റെ വേലി ബി.ജെ.പി പ്രവര്‍ത്തകര്‍ തകര്‍ത്തിരിക്കുകയാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന ഭൂമിയില്‍ പൊലിസ് സാന്നിധ്യത്തിലാണ് അക്രമം നടന്നതെന്ന് സി.പി.എം മുര്‍ഷിദാബാദ് ജില്ലാ സെക്രട്ടറി സമീര്‍ മൊല്ല ചൂണ്ടിക്കാട്ടി. പള്ളി കമ്മിറ്റി പരാതി നല്‍കിയിട്ടുണ്ട്.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ 'ക്രിമിനല്‍ നീതി' നടപ്പാക്കുന്നതിനുള്ള ഒരു ഉപകരണമാണ് ബുള്‍ഡോസര്‍. കേസോ തര്‍ക്കമോ കോടതിയില്‍ എത്തുന്നതിന് മുമ്പ് തന്നെ കുറ്റാരോപിതന്റെ വീടോ കടയോ അധികാരികള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റുന്നു.  ഈ സംവിധാനത്തിന്റെ പ്രധാന വക്താക്കളില്‍ ഒരാളാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിവാദ സംവിധാനം ആദിത്യനാഥിന് ബുള്‍ഡോസര്‍ ബാബ എന്ന വിളിപ്പേര് തന്നെ നേടിക്കൊടുത്തിട്ടുണ്ട്. 

 

2024 മെയ് 17 ന് ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ നടന്ന ഒരു തെരഞ്ഞെടുപ്പ് റാലിയില്‍, പ്രധാനമന്ത്രി മോദി 'ബുള്‍ഡോസര്‍ നീതി'യെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ബുള്‍ഡോസര്‍ എങ്ങനെ ഉപയോഗിക്കണമെന്ന് പ്രതിപക്ഷം യോഗി ആദിത്യനാഥില്‍ നിന്ന് പഠിക്കണമെന്നും അന്ന് മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. 

 

ഏതായാലും രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ് വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന ബുള്‍ഡോസര്‍ നടപടി. ബംഗാളിലും യോഗി മോഡല്‍ ഭരണമാണോ വരാനിരിക്കുന്നത് എന്നതാണ് ആശങ്ക. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന സുവേന്ദു അധികാരി ബംഗാളിലെ 'യോഗി' ആകുമോ എന്ന് കാത്തിരുന്ന് കാണാമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. 
 

bjp faces criticism in west bengal after alleged bulldozer actions, shop demolitions, renaming of places, and political violence following election victory.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുക: ഡല്‍ഹിയില്‍ പ്രതിഷേധം ആരംഭിച്ച് 'പാറ്റ'കള്‍

National
  •  4 days ago
No Image

'മുഖ്യമന്ത്രി അഹങ്കാരി, ഇനി കാല് പിടിക്കാനില്ല'; കൂടിക്കാഴ്ച്ചയ്ക്ക് അനുമതി ലഭിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് സുകുമാരന്‍ നായര്‍

Kerala
  •  4 days ago
No Image

'സിസ്റ്റം നിസ്സംഗത പാലിച്ചു'; തെന്മല അഭയ കേന്ദ്രത്തിൽ വായോധികമാർ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി

Kerala
  •  4 days ago
No Image

122 കോടി ചെലവില്‍ നവീകരിച്ച കുളം, ആഴ്ചകള്‍ക്കകം പെയിന്റ് ഇളകി, പായല്‍ നിറഞ്ഞു; ട്രംപിന്റെ തിരക്കിട്ട നവീകരണത്തിന് രൂക്ഷ വിമര്‍ശനം

International
  •  4 days ago
No Image

സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞനിലയില്‍ മൃതദേഹം; ദുരൂഹതയില്ലെന്ന് പൊലിസ്

Kerala
  •  4 days ago
No Image

അംഗത്വം പുതുക്കി നല്‍കിയില്ല, എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് കെ.ബി ഗണേഷ് കുമാര്‍ പുറത്ത്

Kerala
  •  4 days ago
No Image

വായ മറച്ചുപിടിച്ചു സംസാരിച്ചു; ലോകകപ്പ് ചരിത്രത്തിലാദ്യമായി ചുവപ്പുകാർഡ് വാങ്ങി പരാഗ്വേ താരം 

International
  •  4 days ago
No Image

മെസിക്ക് ചുവപ്പ് കാർഡ് നൽകണമായിരുന്നു; റഫറിക്കെതിരെ ഫിഫയ്ക്ക് പരാതി നൽകി അൽജീരിയ

International
  •  4 days ago
No Image

'കേരളത്തിന്റെ മണ്ണും വിണ്ണും കടലും അദാനിക്ക് വിൽക്കുന്നു, ബജറ്റ് ജനദ്രോഹം'; യുഡിഎഫ് സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷം

Kerala
  •  4 days ago
No Image

കല്ലുകടിയാകാനില്ല, എവിടെയിരുന്നാലും ജോലി ചെയ്യുമെന്ന് ഡോ. റീന ; ഡി.എച്ച്.എസ് കസേരകളി തുടരുന്നു, രണ്ടാം ദിവസവും സ്ഥാനമേല്‍ക്കാനായില്ല

Kerala
  •  4 days ago