വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുക: ഡല്‍ഹിയില്‍ പ്രതിഷേധം ആരംഭിച്ച് 'പാറ്റ'കള്‍
ന്യൂഡല്‍ഹി: നീറ്റ് ഉള്‍പ്പെടെയുള്ള പ്രവേശന പരീക്ഷകളിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്കറോച്ച് ജനത പാര്‍ട്ടി (സിജെപി) ഡല്‍ഹിയില്‍ പ്രതിഷേധം ആരംഭിച്ചു. ജന്തര്‍ മന്ദിറില്‍ നടന്ന പ്രതിഷേധത്തില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. വൈകിട്ട് നാല് മണിവരെ പ്രതിഷേധത്തിന് പൊലിസ് അനുമതി നല്‍കിയിട്ടുണ്ട്.
സി.ജെ.പി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കേ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പ്രതിഷേധ വേദിയിലെത്തിയത്. ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പാര്‍ട്ടി സംഘടിപ്പിക്കുന്ന രണ്ടാംഘട്ട സമരമാണിത്. വിവിധ സംഘടനകളും പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി.
ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ക്കിടെ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഇതിനായി വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ബോര്‍ഡുകളും പ്രതിഷേധ വേദിയില്‍ സ്ഥാപിച്ചു.
ദേശീയപതാകയേന്തിയാണ് പ്രതിഷേധക്കാര്‍ ജന്തര്‍ മന്ദിറിലെത്തിയത്. നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ പരീക്ഷ എഴുതാന്‍ തയ്യാറെടുക്കുന്ന ചില വിദ്യാര്‍ഥികളും പ്രതിഷേധത്തില്‍ പങ്കെടുത്തു. പരീക്ഷാ സംവിധാനത്തില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ വേണമെന്നതും പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ്.
നീറ്റ് പുനഃപരീക്ഷയുടെ ഹാള്‍ടിക്കറ്റ് വിതരണത്തിലും വീഴ്ചകള്‍ ഉണ്ടായതായി പ്രതിഷേധക്കാര്‍ ആരോപിച്ചു. നാഗ്പൂരിലെ ചില വിദ്യാര്‍ഥികള്‍ക്ക് ആദ്യഘട്ടത്തില്‍ അബുദാബിയെ പരീക്ഷാകേന്ദ്രമായി അനുവദിച്ചെന്നും, നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയെ സമീപിച്ചതിന് ശേഷമാണ് ഇത് തിരുത്തിയതെന്നും അവര്‍ പറഞ്ഞു.
കര്‍ശന പൊലിസ് സുരക്ഷയിലാണ് പ്രതിഷേധം നടക്കുന്നത്. വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് പ്രതിഷേധക്കാരെ വേദിയിലേക്ക് പ്രവേശിപ്പിച്ചത്.
The Cockroach Janata Party (CJP) began a protest in Delhi demanding the resignation of Union Education Minister Dharmendra Pradhan, holding him responsible for irregularities in entrance exams including NEET. Hundreds participated in the protest held at Jantar Mantar. Police have granted permission for the protest until 4 PM.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."