HOME
DETAILS

'മുഖ്യമന്ത്രി പദത്തിലേക്ക് സതീശന്‍ മാത്രം'; വി.ഡിക്ക് പിന്തുണയുമായി നടന്‍ സിദ്ദിഖ്, ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

  
May 07, 2026 | 4:50 AM

malayalam actor siddique backs VD satheesan for Kerala chief minister post

 

കൊച്ചി: കേരളത്തില്‍ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ മുറുകുമ്പോള്‍, വി.ഡി സതീശന് പരസ്യ പിന്തുണയുമായി നടന്‍ സിദ്ദിഖ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശനല്ലാതെ മറ്റൊരാളെ ചിന്തിക്കാനാവില്ലെന്നും രാഹുല്‍ ഗാന്ധിയെപ്പോലും ആ സ്ഥാനത്ത് സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്നും സിദ്ദിഖ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകള്‍ നേടി യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നും ഇല്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും ചങ്കുറപ്പോടെ പറഞ്ഞ ഏക നേതാവാണ് സതീശനെന്ന് സിദ്ദിഖ് ചൂണ്ടിക്കാട്ടി. സാമുദായിക നേതാക്കളുടെ ഭീഷണിക്ക് വഴങ്ങാത്ത, മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന സതീശനെയാണ് ജനങ്ങള്‍ അടുത്ത മുഖ്യമന്ത്രിയായി കാണുന്നത്.

അധികാര വടംവലികള്‍ക്കിടയില്‍ ഗ്രൂപ്പ് കളിച്ച് മറ്റാരെയെങ്കിലും ആ പദവിയിലേക്ക് കൊണ്ടുവന്നാല്‍ ജനങ്ങള്‍ അത് സഹിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നേതാക്കളുടെ അഭിപ്രായം മാത്രം നോക്കാതെ ജനവികാരം കൂടി പരിഗണിച്ചാവണം ഹൈക്കമാന്‍ഡ് തീരുമാനമെടുക്കേണ്ടത്.

കെ. കരുണാകരനെയും ഉമ്മന്‍ ചാണ്ടിയെയും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു സാധാരണക്കാരന്റെ അപേക്ഷയാണിതെന്ന് പറഞ്ഞാണ് സിദ്ദിഖ് കുറിപ്പ് അവസാനിപ്പിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ വി.ഡി സതീശന്‍, കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവര്‍ക്കായി വാദപ്രതിവാദങ്ങള്‍ നടക്കുന്നതിനിടയിലാണ് സിദ്ദിഖിന്റെ ഈ പ്രതികരണം.

 

Actor Siddique openly supported V.D. Satheesan for the Chief Minister post, stating that people's mandate is for Satheesan’s leadership.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജെസിബി കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

കൊയിലാണ്ടിയില്‍ ഭാര്യയെ വെട്ടിക്കൊന്ന പ്രതി പിടിയില്‍; ബിവറേജില്‍ വരി നില്‍ക്കുന്നതിനിടെ അറസ്റ്റ് 

Kerala
  •  4 days ago
No Image

കാന്‍സര്‍ ബാധിതനായ യുവാവിനെ ലൈംഗികമായി പീഢിപ്പിച്ചു; മൂന്ന് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ 

National
  •  4 days ago
No Image

ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ബൊളീവിയന്‍ സര്‍ക്കാര്‍

International
  •  4 days ago
No Image

ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയാൽ ഇനി ഇരട്ടിപ്പണി; പിഴത്തുക കൂട്ടി റെയിൽവേ

Kerala
  •  4 days ago
No Image

മെസ്സിപോലും ചെയ്യാത്തത് ഈ 26-കാരൻ ചെയ്തു! 1966-ന് ശേഷം ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി സിയാറ്റിലിൽ പിറന്നത് അത്ഭുത റെക്കോർഡ്

Football
  •  4 days ago
No Image

ആലുവയില്‍ പിതാവിന്റെ ക്രൂരത; ഏഴുവയസുകാരനെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു

Kerala
  •  4 days ago
No Image

വെടിയുണ്ടകൾക്ക് ഇരയാകുന്ന ക്യാപ്റ്റൻ'; മാധ്യമങ്ങളുടെ കടുത്ത വേട്ടയാടലിനോട് മൈതാനത്ത് പ്രതികരിച്ച് റൊണാൾഡോ

Football
  •  4 days ago
No Image

ഡല്‍ഹിയെ ഇളക്കി മറിച്ച് പാറ്റകള്‍; വെള്ളവും വെളിച്ചവും നിഷേധിച്ച് പൊലിസ്; മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ പ്രതിഷേധം തുടര്‍ന്ന് സമരക്കാര്‍ 

National
  •  4 days ago
No Image

ലങ്കൻ മണ്ണിൽ ഇന്ത്യക്ക് കിരീടപ്പോരാട്ടം; വൈഭവ് സൂര്യവംശിയുടെ ഫൈനൽ മത്സരം തത്സമയം എപ്പോൾ, എവിടെ കാണാം

Cricket
  •  4 days ago