HOME
DETAILS

തെര. കമ്മിഷണർമാരെ നിയമിച്ച വേഗത്തിൽ ജഡ്ജിമാരെയും നിയമിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു; സുപ്രിംകോടതി.

  
May 08, 2026 | 3:28 AM

supreme court comments on appointment speed of election commissioners during hearing

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിച്ച അതേവേഗത്തിൽ സർക്കാർ ജഡ്ജിമാരെയും നിയമിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നുവെന്ന് സുപ്രിംകോടതി. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെയും കമ്മിഷണർ സുഖ്ബീർ സന്ധുവിനെയും കേന്ദ്ര സർക്കാർ മിന്നൽ വേഗത്തിൽ നിയമിച്ചത് സംബന്ധിച്ച് ഹരജിക്കാരുടെ അഭിഭാഷകൻ വിജയ് ഹൻസാരിയ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ പ്രതികരണം. 

പ്രതിപക്ഷ നേതാവുമായി ഫലപ്രദമായ കൂടിയാലോചന നടത്താതെ തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനം വേഗത്തിലാണ് നടത്തിയതെന്ന് ഹൻസാരിയ വാദിച്ചു. ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയുള്ള പുതിയ നിയമത്തിനെതിരേ സുപ്രിംകോടതിയിൽ ഹരജി വരികയും നിയമനം സ്റ്റേ ചെയ്യാൻ അപേക്ഷ സമർപ്പിക്കുകയും ചെയ്തതോടെ സർക്കാർ തിടുക്കത്തിൽ നിയമനം നടത്തുകയായിരുന്നു. 2024 മാർച്ച് 13 ന് പ്രതിപക്ഷ നേതാവിന് 200 ഷോർട്ട്ലിസ്റ്റ് ചെയ്ത പേരുകളുടെ പട്ടിക നൽകി. അടുത്ത ദിവസം, സെലക്ഷൻ കമ്മിറ്റി യോഗം ചേർന്ന് ഗ്യാനേഷ് കുമാറിനെയും സുഖ്ബീർ സന്ധുവിനെയും തെരഞ്ഞെടുത്തു.  ഒരാൾക്ക് സമ്പൂർണ അധികാരം നൽകുമ്പോൾ ഇതാണ് സംഭവിക്കുന്നതെന്നും അഭിഭാഷകൻ വാദിച്ചു. ജഡ്ജിമാരുടെ, പ്രത്യേകിച്ച് ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിൽ ഇത്രയും വേഗത കാണിക്കണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയൂ എന്ന് ജസ്റ്റിസ് ദത്ത പറഞ്ഞു.

The Supreme Court of India remarked that if judges were appointed at the same speed as election commissioners, it would be beneficial for the judiciary. The observation came during a hearing related to the rapid appointment of Chief Election Commissioner Gyanesh Kumar and Election Commissioner Sukhbir Singh Sandhu by the central government. A bench comprising Justices Dipankar Datta and Satish Chandra Sharma made the observation while hearing a petition filed by advocate Vijay Hansaria.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മീന്‍ വില്‍പ്പനക്കാരന്റെ മകളുടെ വിവാഹം; ശ്രദ്ധേയമായി വിലാസമില്ലാത്ത കവറിലെ കുറിപ്പ് 

Kerala
  •  a day ago
No Image

ഇൻസ്റ്റാഗ്രാം പ്രണയത്തിന് തടസ്സം; ഹൃദ്രോഗിയായ ഭർത്താവിനെ ജ്യൂസിൽ ഉറക്കഗുളിക നൽകി ശ്വാസംമുട്ടിച്ചുകൊന്നു; ഭാര്യയും കാമുകനും പിടിയിൽ

National
  •  a day ago
No Image

വൈഭവിന്റെ ലങ്കാദഹനം; ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യക്ക് കീരിടം

Cricket
  •  a day ago
No Image

അടിച്ചു കൂട്ടിയത് 68 പന്തിൽ 155 റൺസ്; തകർന്ന് വീണത് സർവകാല റെക്കോർഡുകൾ!

Cricket
  •  a day ago
No Image

അവയവക്കടത്ത് കേസ്: പ്രമുഖ ആശുപത്രികളില്‍ ഇഡി റെയ്ഡ്; ഡിജിറ്റല്‍ തെളിവുകള്‍ പിടിച്ചെടുത്തു, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

Kerala
  •  a day ago
No Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

'അമ്മ' ജനറല്‍ ബോഡിയില്‍ വാക്കേറ്റം; ഭരണസമിതി രാജിവെച്ചു, അംഗത്വം രാജിവെച്ച് ശ്വേത മേനോന്‍

Kerala
  •  a day ago
No Image

ക്രിസ് ഗെയ്‌ലിന്റെ ‘യൂണിവേഴ്സൽ ബോസ്’ സിംഹാസനം തെറിച്ചു; ടി20 ക്രിക്കറ്റിൽ ഇനി പൊള്ളാർഡ് യുഗം!

Cricket
  •  a day ago
No Image

തമിഴ്‌നാട്ടിലെ കടല്‍വിഭവ കയറ്റുമതി യൂണിറ്റില്‍ അമോണിയ വാതക ചോര്‍ച്ച; 7 മരണം, 60 ലധികം പേര്‍ ആശുപത്രിയില്‍

National
  •  a day ago
No Image

ചരിത്രം കുറിക്കാൻ റോണോയ്ക്ക് ഇനി ഒരൊറ്റ ഗോൾ; ഐതിഹാസിക നേട്ടത്തിനരികെ CR7!

Football
  •  a day ago