തൂത്തുക്കുടി പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം; വനിതാ തൊഴിലാളി മരിച്ചു, 28 പേര്‍ക്ക് പരുക്ക്
തൂത്തുക്കുടി: തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ അയാന്‍രാസപട്ടി ഗ്രാമത്തിലെ സ്വകാര്യ പടക്ക നിര്‍മാണശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഒരു വനിതാ തൊഴിലാളി മരിച്ചു. വിരുതുനഗറിനടുത്തുള്ള നാത്തുപെട്ടി സ്വദേശി വി. മാരിയമ്മാള്‍ (50) സംഭവസ്ഥലത്തുവച്ചാണ് മരിച്ചത്.
പടക്ക നിര്‍മാണശാലയിലെ കെമിക്കല്‍ മിക്സിങ് മുറിയില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്നാണ് സ്ഫോടനം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തുണ്ടായിരുന്ന നാല് മുറികള്‍ പൂര്‍ണമായും തകര്‍ന്നു.
അപകടത്തില്‍ 28 തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ഇവരില്‍ 11 പേരുടെ നില ഗുരുതരമായി തുടരുകയാണ്. പരുക്കേറ്റവരെ സാത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ എട്ട് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചത്. ഇതോടെ മരണസംഖ്യ ഉയരാനിടയുണ്ടെന്ന ആശങ്ക നിലനില്‍ക്കുന്നു.
മാസാര്‍പട്ടി പൊലിസ് ഉദ്യോഗസ്ഥരും വിളാത്തികുളം, കോവില്‍പെട്ടി എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. മരിച്ച തൊഴിലാളിയുടെ മൃതദേഹവും പരുക്കേറ്റവരെയും പുറത്തെടുത്തിട്ടുണ്ട്. തകര്‍ന്ന രണ്ട് മുറികളിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ തൊഴിലാളികള്‍ കുടുങ്ങിയിട്ടുണ്ടോ എന്നറിയാന്‍ പരിശോധന തുടരുകയാണ്.
സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
A woman worker died in an explosion at a private firecracker manufacturing unit in Ayanrasapatti village, Thoothukudi district, Tamil Nadu. V. Mariyammal, 50, a native of Nathuppetty near Virudhunagar, died at the spot.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."