HOME
DETAILS

22 ലക്ഷം വിദ്യാര്‍ഥികള്‍ 5,440 സെന്ററുകള്‍, ഒരു ലക്ഷം കാമറ ..കനത്ത സുരക്ഷയില്‍ നീറ്റ് പുനഃപരീക്ഷ 

  
Web Desk
June 21, 2026 | 9:21 AM

neet re-exam begins today with massive security arrangements across india

ന്യൂഡല്‍ഹി:  ഞായറാഴ്ച (ഇന്ന്) 22 ലക്ഷത്തിലധികം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നീറ്റ് (NEET) പുനഃപരീക്ഷ എഴുതുമ്പോള്‍, അത് അവര്‍ക്ക് മാത്രമല്ല, നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കും (NTA) കേന്ദ്ര സര്‍ക്കാരിനും ഒരുപോലെ പരീക്ഷണഘട്ടമാണെന്ന് നിരീക്ഷകര്‍ പറയുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ നടന്ന പരീക്ഷയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുണ്ടാക്കിയ ആഘാതം ചെറുതല്ല. ശക്തമായ വിമര്‍ശനമാണ് ഇതിന്റെ പേരില്‍ കേന്ദ്രവും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയും നേരിട്ടത്. അതിനാല്‍ വിദ്യാര്‍ത്ഥികളുടെയും പൊതുജനങ്ങളുടെയും വിശ്വാസം വീണ്ടെടുക്കുന്നതിനായി ഇത്തവണ സാധ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഇവര്‍ ഒരുക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

ചോദ്യപേപ്പര്‍ ചോര്‍ച്ചയും അതിനെത്തുടര്‍ന്ന് മെയ് മൂന്നിലെ പരീക്ഷ റദ്ദാക്കിയതും രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കും വലിയ ജനരോഷത്തിനും കാരണമായിരുന്നു. വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിക്കായി പോലും ആവശ്യമുയര്‍ന്നു. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. 

ഒരുക്കങ്ങള്‍
ചോദ്യപേപ്പറിന്റെ സുരക്ഷ പൂര്‍ണ്ണമായും ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി, അവ ഇന്ത്യന്‍ വ്യോമസേനയുടെ സഹായത്തോടെയാണ് പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിച്ചത്. പരീക്ഷാ ദിവസം കാര്യങ്ങള്‍ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പരീക്ഷ നടത്തുന്ന നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) ശനിയാഴ്ച രാജ്യവ്യാപകമായി ഒരു മോക്ക് ഡ്രില്ലും  നടത്തിയിരുന്നു.

സുരക്ഷാ ക്രമീകരണങ്ങള്‍
ഇന്ത്യയിലെ 551 നഗരങ്ങളിലായി 5,440 കേന്ദ്രങ്ങളിലും വിദേശത്തെ 14 കേന്ദ്രങ്ങളിലും 'സമഗ്രമായ ക്രമീകരണങ്ങള്‍' ചെയ്തിട്ടുണ്ടെന്ന് എന്‍.ടി.എ പറയുന്നു. 

95,000-ത്തിലധികം പരീക്ഷാ ഹാളുകളിലായിട്ടാണ് പരീക്ഷ നടക്കുക. ഓരോ ഹാളിലും സിസിടിവി (CCTV) ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഏജന്‍സി അറിയിച്ചു.

'ആകെ 1,38,560 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ദേശീയ, സംസ്ഥാന, മന്ത്രാലയ തലങ്ങളില്‍ തത്സമയം നിരീക്ഷിക്കും. ഇലക്ട്രോണിക് ഉപകരണങ്ങള്‍ വഴിയുള്ള ക്രമക്കേടുകള്‍ തടയുന്നതിനായി 51,311 ജാമറുകളും വിന്യസിച്ചിട്ടുണ്ട്,' ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു.

ഗതാഗത-വിതരണ സൗകര്യങ്ങള്‍ യാതൊരു തടസ്സവുമില്ലാതെ കൈകാര്യം ചെയ്യാന്‍ സംസ്ഥാന-ജില്ലാ ഭരണകൂടങ്ങളെ സജ്ജമാക്കിയിട്ടുണ്ടെന്നും പൊലിസ്, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍, ഇന്ത്യന്‍ വ്യോമസേന, തപാല്‍ വകുപ്പ് എന്നിവരെ വിന്യസിച്ചിട്ടുണ്ടെന്നും എന്‍.ടി.എ വ്യക്തമാക്കി.

പരീക്ഷാ സമയം:
പുനഃപരീക്ഷ ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകുന്നേരം 5.15 വരെയായിരിക്കും നടക്കുക. അധിക സമയത്തിന് അര്‍ഹതയുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വൈകുന്നേരം 6.20 വരെ സമയം അനുവദിക്കും.

more than 22 lakh students are appearing for the neet re-exam today as the nta and central government implement extensive security measures nationwide following the earlier question paper leak controversy.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈവേ പട്രോളിങിനിടെ കാറിടിച്ച് പരുക്കേറ്റ പൊലിസുകാരുടെ കാലുകള്‍ മുറിച്ചുനീക്കിയ സംഭവം; ചികിത്സാചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

Kerala
  •  4 hours ago
No Image

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു; രോഹിത്, കോഹ്ലി, ബുംറ ടീമില്‍, ജയ്സ്വാൾ പുറത്ത്

Cricket
  •  4 hours ago
No Image

ടിക്കറ്റ് എടുക്കാത്ത യാത്രയ്ക്ക് ഇനി കനത്ത പിഴ; മിനിമം പിഴ 500 രൂപയാക്കി റെയില്‍വേ

National
  •  5 hours ago
No Image

"ബോംബിട്ട് കൊന്ന ആ 168 കുഞ്ഞുമക്കൾ എല്ലാം കാണുന്നു, രക്തസാക്ഷികൾക്ക് മുന്നിൽ ലജ്ജിക്കേണ്ട അവസ്ഥ ഉണ്ടാകാതിരിക്കട്ടെ'- വൈകാരിക കുറിപ്പുമായി ഇറാൻ സ്പീക്കർ 

International
  •  5 hours ago
No Image

ടോള്‍ നല്‍കില്ലെന്ന് ജീപ്പ് ഡ്രൈവര്‍; ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ഒരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

Kerala
  •  5 hours ago
No Image

തൂത്തുക്കുടി പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം; വനിതാ തൊഴിലാളി മരിച്ചു, 28 പേര്‍ക്ക് പരുക്ക്

National
  •  6 hours ago
No Image

മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ നീക്കി കേന്ദ്രം; പകരം നിയമിച്ചത് യു.പി സ്വദേശിയെ

Kerala
  •  6 hours ago
No Image

ഗസ്സയില്‍ ഒരു മാധ്യമപ്രവര്‍ത്തകനെ കൂടി കൊലപ്പെടുത്തി ഇസ്‌റാഈല്‍; കൊല്ലപ്പെട്ടത് അല്‍ജസീറയുടെ  അഹ്മദ് വിഷാഹ് 

International
  •  6 hours ago
No Image

ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെതിരെ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും, കുറ്റക്കാരനാണെന്ന് കണ്ടെത്തല്‍

Kerala
  •  7 hours ago
No Image

ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ രാജിക്കെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍

International
  •  8 hours ago