ഹൈവേ പട്രോളിങിനിടെ കാറിടിച്ച് പരുക്കേറ്റ പൊലിസുകാരുടെ കാലുകള്‍ മുറിച്ചുനീക്കിയ സംഭവം; ചികിത്സാചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും
കാസര്‍കോട്: ദേശീയപാതയില്‍ കാഞ്ഞങ്ങാട് പട്രോളിങിനിടെ കാറിടിച്ച് ഗുരുതര പരുക്കേറ്റ് കാലുകള്‍ മുറിച്ചു മാറ്റേണ്ടിവന്ന പൊലിസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പൊലിസ് വെല്‍ഫെയര്‍ ബ്യൂറോയില്‍ നിന്ന് പണം അനുവദിക്കാന്‍ നിര്‍ദ്ദേശം നല്‍കി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. 5 ലക്ഷം രൂപയാണ് ആദ്യ ഘട്ടമായി അനുവദിക്കുക.
വ്യാഴാഴ്ച ഐങ്ങോത്ത് വാഹന പരിശോധനയ്ക്കിടെ പരുക്കേറ്റ കാഞ്ഞങ്ങാട് പൊലിസ് ഡിവിഷനിലെ സിവില്‍ പൊലിസ് ഓഫിസര്‍മാരായ സൂരജ് (32), അലോഷ്യസ് (39) എന്നിവരുടെ കാലുകളാണ് മംഗളൂരു തേജസ്വിനി ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ മുറിച്ചു നീക്കിയത്. ഇവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആഭ്യന്തരമന്ത്രി വിവരങ്ങള്‍ തേടുകയും മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. തിരികെ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ അനുയോജ്യമായ ഇടങ്ങളില്‍ ജോലി ഉറപ്പാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ഡ്യൂട്ടിക്കിടയില്‍ അപകടത്തില്‍പ്പെടുന്ന പൊലിസ് ഉദ്യോഗസ്ഥരെ കരുതലോടെ ചേര്‍ത്ത് നിര്‍ത്തുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു
അപകടത്തില്‍ രണ്ടുപേരുടെയും കാലുകള്‍ക്ക് ഗുരുതര പരുക്കേറ്റിരുന്നു.ശസ്ത്രക്രിയ നടത്തിയെങ്കിലും മറ്റ് അവയവങ്ങളെ കൂടി ബാധിക്കുമെന്നതിനാലാണ് കാലുകള്‍ നീക്കിയത്. വാഹന പരിശോധനയ്ക്കിടെ നിയന്ത്രണം വിട്ട കാര്‍ പൊലിസ് വാഹനത്തിന് പിറകില്‍ നില്‍ക്കുകയായിരുന്ന പൊലിസുകാരെ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. പൊലിസ് ക്ലബിലെ മുന്‍ ഫുട്‌ബോള്‍ താരം കൂടിയാണ് സൂരജ്.
The government has announced that it will cover the medical expenses of the police officers who suffered severe injuries after being hit by a car during highway patrol duty, resulting in the amputation of their legs. The decision comes as part of measures to support the officers and their families following the tragic incident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."