HOME
DETAILS

റെയില്‍വേ ഗേറ്റില്‍ വാഹനം ഇടിക്കല്‍: മുന്നറിയിപ്പ് അവഗണിക്കുന്നത് ഗുരുതരമായ ക്രിമിനല്‍ കുറ്റം, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

  
സ്വന്തം ലേഖകന്
May 08, 2026 | 5:36 AM

railway-gate-crash-legal-action-license-suspension-fine-kerala

തിരുവനന്തപുരം: റെയില്‍വേ ലെവല്‍ ക്രോസിങ് ഗേറ്റുകള്‍ തകര്‍ക്കുന്നവര്‍ക്കും ഗേറ്റിനുള്ളില്‍ വാഹനം ഓടിച്ചു കുടുങ്ങുന്നവര്‍ക്കുമെതിരേ നടപടി കടുപ്പിച്ച് റെയില്‍വേ. നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനോ റദ്ദാക്കാനോ മോട്ടോര്‍ വാഹന വകുപ്പിനോട് റെയില്‍വേ ശുപാര്‍ശ ചെയ്യും. ഇതുസംബന്ധിച്ച സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ പ്രത്യേക സര്‍ക്കുലര്‍ നിലവില്‍ വന്നതോടെ നിയമലംഘകര്‍ക്ക് ഇനി ലൈസന്‍സ് നഷ്ടമാകും.

മുന്നറിയിപ്പ് അവഗണിച്ചോ ഗേറ്റ് അടയ്ക്കുന്നതിനിടയിലോ ബലമായി കടക്കാന്‍ ശ്രമിക്കുന്നത് ഇനി വെറുമൊരു ട്രാഫിക് നിയമലംഘനമല്ല, ഗുരുതരമായ ക്രിമിനല്‍ കുറ്റമായാണ് കണക്കാക്കുന്നത്. ലൈസന്‍സ് റദ്ദാക്കലിനു പുറമെ, റെയില്‍വേ സ്വത്തുക്കള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കു കനത്ത പിഴയും ശിക്ഷയും നേരിടേണ്ടിവരും. ട്രെയിന്‍ യാത്രക്കാരുടെയും റെയില്‍വേ ജീവനക്കാരുടെയും ജീവന്‍ അപകടത്തിലാക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്നതിനാണ് റെയില്‍വേയുടെ നീക്കം.

അപകടങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന ഞെട്ടിക്കുന്നതാണ്. കഴിഞ്ഞവര്‍ഷം മാത്രം 104 ഗേറ്റ് തകര്‍ക്കല്‍ സംഭവങ്ങളുണ്ടായി. ഈ വര്‍ഷം നാല് മാസം പിന്നിടുമ്പോഴേക്കും 27 അപകടങ്ങള്‍ ഉണ്ടായി. അക്ഷമയോടെയുള്ള ഡ്രൈവിങ്ങും അമിതവേഗവുമാണ് അപകടങ്ങള്‍ക്കു പ്രധാന കാരണമെന്ന് റെയില്‍വേ സുരക്ഷാസേന വിലയിരുത്തുന്നു. ഓരോ അപകടവും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതിനൊപ്പം ട്രെയിന്‍ സര്‍വിസുകള്‍ മണിക്കൂറുകളോളം വൈകാനും കാരണമാകുന്നുണ്ട്.

സിഗ്‌നല്‍ ലഭിച്ചാലുടന്‍ വാഹനം നിര്‍ത്തണമെന്നും ഗേറ്റ് പൂര്‍ണമായി തുറന്ന ശേഷം മാത്രം ശ്രദ്ധയോടെ കടന്നുപോകണമെന്നും ആര്‍.പി.എഫ് നിര്‍ദ്ദേശിച്ചു.

 

The Railway Department and Motor Vehicles Department (MVD) have issued a stern warning against motorists crashing into railway level cross gates. Such incidents are now classified as serious criminal offenses under Section 160 of the Railways Act.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെക്‌സിക്കന്‍ വേവ്

Football
  •  11 days ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  12 days ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  12 days ago
No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  12 days ago
No Image

അവസാനനൃത്തം ആര്‍ക്ക് ? മെസ്സിക്കോ, റോണോയ്‌ക്കോ... യുവക്കരുത്തരും പട്ടികയില്‍ 

Football
  •  12 days ago
No Image

ആ കറുത്ത ചരിത്രം നമ്മൾ തിരുത്തും; 94 വർഷത്തെ ശാപം തകർക്കാൻ മെക്സിക്കോ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനിങ്ങുന്നു

Football
  •  12 days ago
No Image

പാലക്കാട് ജില്ലാ ജയിലിനുള്ളിൽ കൈയാങ്കളി; ജാമ്യം ലഭിച്ച യുവതിയെ ഇറക്കാനെത്തിയ വനിതാ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി

Kerala
  •  12 days ago
No Image

ഖാർഗ് ദ്വീപ് തകർക്കുമെന്ന് ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നു, കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

International
  •  12 days ago
No Image

യുഎഇയിൽ സ്കൂൾ പരീക്ഷകൾക്ക് മുന്നോടിയായി കർശന നിയന്ത്രണം; ആഘോഷങ്ങൾക്ക് വിലക്ക്

uae
  •  12 days ago
No Image

അപൂർവങ്ങളിൽ അപൂർവം ഈ 'മെസി മാജിക്'; ഈ ചരിത്ര റെക്കോർഡിൽ 13 ഇതിഹാസങ്ങൾ മാത്രം!

Football
  •  12 days ago