HOME
DETAILS

കഴക്കൂട്ടത്ത് സ്പായുടെ മറവിൽ പീഡനം: സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

  
Web Desk
May 08, 2026 | 1:52 PM

cpm branch secretary arrested for sexual assault at spa in kazhakkoottam

തിരുവനന്തപുരം: കഴക്കൂട്ടത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ സി.പി.എം പ്രാദേശിക നേതാവ് പിടിയിൽ. സി.പി.എം കഴക്കൂട്ടം ബ്രാഞ്ച് സെക്രട്ടറി റിബ്സൺ ആണ് അറസ്റ്റിലായത്. കഴക്കൂട്ടത്തെ ഒരു സ്പാ കേന്ദ്രത്തിൽ വെച്ചായിരുന്നു ക്രൂരമായ പീഡനം നടന്നത്.

ആലപ്പുഴ സ്വദേശിനിയായ സ്പാ ജീവനക്കാരിയാണ് 23-കാരിയായ യുവതിക്ക് ജോലി വാഗ്ദാനം നൽകി തിരുവനന്തപുരത്ത് എത്തിച്ചത്. യുവതി സ്പായിൽ എത്തിയതിന് പിന്നാലെ റിബ്സണെ അവിടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തന്റെ സുരക്ഷ അപകടത്തിലാണെന്ന് മനസ്സിലാക്കിയ യുവതി അവിടെ നിന്ന് രക്ഷപെടാൻ ശ്രമിച്ചെങ്കിലും പ്രതികൾ തടഞ്ഞു. യുവതിയെ ബലമായി മുറിയിൽ പൂട്ടിയിട്ട ശേഷം പ്രതി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലിസ് പറയുന്നു.

പീഡനവിവരമറിഞ്ഞെത്തിയ കഴക്കൂട്ടം പൊലിസ് ഉടൻ തന്നെ പ്രതികളെ കസ്റ്റഡിയിലെടുത്തു. മുഖ്യപ്രതിയായ റിബ്സണിനെയും ഒത്താശ ചെയ്ത ആലപ്പുഴ സ്വദേശിനിയെയും പൊലിസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ റിബ്സണെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.

സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും സ്ഥാപനത്തിന് ലൈസൻസ് ഉണ്ടോ എന്നും പൊലിസ് പരിശോധിച്ചു വരികയാണ്.

 

a 23-year-old woman was allegedly sexually assaulted at a spa in kazhakkoottam, thiruvananthapuram, under the guise of a job offer. ribson, a cpm branch secretary, has been arrested for the crime along with a woman from alappuzha who reportedly lured the victim to the city.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലത്തിന്റെ കാൽപ്പാടുകളെ മായ്ച്ചുകളഞ്ഞ ഇടംകാൽ മന്ത്രവാദം: ലോകകപ്പിന്റെ സിംഹാസനത്തിൽ ഇനി മെസ്സി മാത്രം!

Football
  •  a day ago
No Image

കോട്ടയം റബർ ബോർഡ് ആസ്ഥാനത്തെ സ്വർണക്കവർച്ച: മുഖ്യപ്രതികളിലൊരാൾ പിടിയിൽ; നാല് പേർക്കായി തെരച്ചിൽ ഊർജിതം

Kerala
  •  a day ago
No Image

അഞ്ച് വർഷത്തിനിടെ ഒരു കുടുംബത്തിൽ മൂന്ന് കൊലപാതകങ്ങൾ; ഒടുവിലത്തെ ഇര 70കാരി; ദുരൂഹതയേറ്റി വീണ്ടും വെടിവെപ്പ്

National
  •  a day ago
No Image

നവകേരള 'രക്ഷാപ്രവർത്തനം': കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായി എസ്.ഐ.ടി; എം.ആർ. അജിത് കുമാറിനെതിരെ ഡിജിപിക്ക് റിപ്പോർട്ട്

Kerala
  •  a day ago
No Image

ഇറാനെതിരെയുള്ള എണ്ണ ഉപരോധത്തിൽ ഇളവ് വരുത്തി യുഎസ്; ആഗോള വിപണിയിൽ വില കുത്തനെ ഇടിഞ്ഞു‌

International
  •  a day ago
No Image

ലെയ്ൻ മാറിയാൽ പണികിട്ടും: പിടിമുറുക്കി ഷാർജയിലെ 'റാസെഡ്' സ്മാർട്ട് റഡാർ സംവിധാനം; നിയമലംഘനങ്ങളും കനത്ത പിഴകളും അറിയാം

uae
  •  a day ago
No Image

സുഹൃത്തിന്റെ സ്വകാര്യ ചിത്രം അനുമതിയില്ലാതെ പങ്കുവെച്ചു; യുവതിക്ക് 85,000 ദിർഹം പിഴ ചുമത്തി ദുബൈ കോടതി

uae
  •  a day ago
No Image

എക്‌സ്ട്രാ ലൈറ്റ് സ്ഥാപിച്ചു; ആംബുലൻസിന് 5,500 രൂപ പിഴയിട്ട് എംവിഡി

Kerala
  •  a day ago
No Image

കോഴിക്കോട്ട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധിക മരിച്ചു, മകൾക്ക് പരുക്ക്

Kerala
  •  a day ago
No Image

ദുബൈ-ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര

uae
  •  a day ago