HOME
DETAILS

ഭരണമുന്നണിയിലെ ഇടതുമുന്നണി

  
സുരേഷ് മമ്പള്ളി 
May 09, 2026 | 2:11 AM

udf government to include several mlas with left-leaning backgrounds

കണ്ണൂര്‍: ചരിത്രഭൂരിപക്ഷവുമായി അധികാരത്തിലേറുമ്പോള്‍ യു.ഡി.എഫില്‍ ഇടതു നിലപാടുള്ള എട്ട് എം.എല്‍.എമാരാണ് ഒപ്പമുള്ളത്. ആര്‍.എസ്.പി, ആര്‍.എം.പി, സി.എം.പി കക്ഷികളുടെ എം.എല്‍.എമാര്‍ക്കു പുറമേ മൂന്ന് യു.ഡി.എഫ് സ്വതന്ത്രരും ഇടതുപക്ഷ മനസുമായി ഇത്തവണ ഭരണമുന്നണിയിലുണ്ടാകും. 

സി.എം.പിയില്‍ നിന്ന് സി.പി ജോണ്‍, ആര്‍.എം.പി നേതാവ് കെ.കെ രമ, ആര്‍.എസ്.പിയില്‍ നിന്ന് ഷിബു ബേബി ജോണ്‍, ഉല്ലാസ് കോവൂര്‍, വിഷ്ണുമോഹന്‍, സി.പി.എം ബന്ധമുപേക്ഷിച്ച് യു.ഡി.എഫ് സ്വതന്ത്രരായി ജയിച്ച ജി.സുധാകരന്‍, ടി.കെ ഗോവിന്ദന്‍, വി. കുഞ്ഞികൃഷ്ണന്‍ എന്നിവരാണ് യു.ഡി.എഫിലെ 'ടീം ലെഫ്റ്റ്'. ഇടതുമനസുള്ള ഈ എട്ട് എം.എല്‍.എമാര്‍ ചേര്‍ന്ന് ഒറ്റക്കക്ഷിയായാല്‍ രണ്ടോമൂന്നോ മന്ത്രിസ്ഥാനം ആവശ്യപ്പെടാനുള്ള ശേഷിയുണ്ടാകും.  ആര്‍.എസ്.പി, ആര്‍.എം.പി, സി.എം.പി എന്നിവ നിലവില്‍ യു.ഡി.എഫിലെ ഘടകകക്ഷികളാണ്. അതില്‍ മൂന്ന് എം.എല്‍.എമാരുള്ള ആര്‍.എസ്.പിക്കു മാത്രമാണ് മന്ത്രിസ്ഥാനം അവകാശപ്പെടാന്‍ നിലവില്‍ അര്‍ഹത. സി.പി ജോണിന്റെ രാഷ്ട്രീയ പാരമ്പര്യം മുന്‍നിര്‍ത്തി മന്ത്രിസ്ഥാനം ലഭിച്ചേക്കാം. 

വിശാല ഇടത് പ്ലാറ്റ്ഫോം ഉടൻ: രമ

സി.പി.എം ബന്ധമുപേക്ഷിച്ചെത്തുന്നവരുടെ പൊതുപ്ലാറ്റ് ഫോം രൂപീകരിക്കുമെന്ന് നിയമസഭാ തെരഞ്ഞെടുപ്പു സമയത്ത് ആര്‍.എം.പി നേതാവ് കെ.കെ രമ പറഞ്ഞിരുന്നു.  വിശാല ഇടത് ഐക്യവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുകയാണെന്നും വൈകാതെ അന്തിമരൂപമാകുമെന്നും നിയുക്ത എം.എല്‍.എ കൂടിയായ കെ.കെ രമ വ്യക്തമാക്കി. അമ്പലപ്പുഴയില്‍ സി.പി.എം ജില്ലാ സെക്രട്ടറി എച്ച്. സലാമിനെ പരാജയപ്പെടുത്തിയ മുന്‍മന്ത്രിയും സി.പി.എം നേതാവുമായിരുന്ന ജി. സുധാകരന്‍, പയ്യന്നൂരില്‍ സി.പി.എം നേതാവ് ടി.ഐ മധുസൂദനനെതിരേ അട്ടിമറി ജയം നേടിയ സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി മുന്‍ അംഗം വി.കുഞ്ഞികൃഷ്ണന്‍, തളിപ്പറമ്പില്‍ പി.കെ ശ്യാമളയെ നിലംപരിശാക്കിയ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് മുന്‍ അംഗം ടി.കെ ഗോവിന്ദന്‍ എന്നിവരുമായി വരും ദിവസങ്ങളില്‍ ആര്‍.എം.പി നേതൃത്വം ചര്‍ച്ച നടത്തുമെന്നും കെ.കെ രമ 'സുപ്രഭാത'ത്തോടു പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെക്‌സിക്കന്‍ വേവ്

Football
  •  11 days ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  12 days ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  12 days ago
No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  12 days ago
No Image

അവസാനനൃത്തം ആര്‍ക്ക് ? മെസ്സിക്കോ, റോണോയ്‌ക്കോ... യുവക്കരുത്തരും പട്ടികയില്‍ 

Football
  •  12 days ago
No Image

ആ കറുത്ത ചരിത്രം നമ്മൾ തിരുത്തും; 94 വർഷത്തെ ശാപം തകർക്കാൻ മെക്സിക്കോ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനിങ്ങുന്നു

Football
  •  12 days ago
No Image

പാലക്കാട് ജില്ലാ ജയിലിനുള്ളിൽ കൈയാങ്കളി; ജാമ്യം ലഭിച്ച യുവതിയെ ഇറക്കാനെത്തിയ വനിതാ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി

Kerala
  •  12 days ago
No Image

ഖാർഗ് ദ്വീപ് തകർക്കുമെന്ന് ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നു, കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

International
  •  12 days ago
No Image

യുഎഇയിൽ സ്കൂൾ പരീക്ഷകൾക്ക് മുന്നോടിയായി കർശന നിയന്ത്രണം; ആഘോഷങ്ങൾക്ക് വിലക്ക്

uae
  •  12 days ago
No Image

അപൂർവങ്ങളിൽ അപൂർവം ഈ 'മെസി മാജിക്'; ഈ ചരിത്ര റെക്കോർഡിൽ 13 ഇതിഹാസങ്ങൾ മാത്രം!

Football
  •  12 days ago