HOME
DETAILS

ബംഗാളിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രി; സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

  
May 09, 2026 | 6:11 AM

suvendu-adhikari-sworn-in-first-bjp-chief-minister-west-bengal

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. ഈശ്വരനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഗവര്‍ണര്‍ ആര്‍.എന്‍ രവി സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ന് രാവിലെ 11.30ന് കൊല്‍ക്കത്ത ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്.  പ്രധാനമന്ത്രി നരേന്ദ്രമോദി  ഉള്‍പ്പെടെ എന്‍.ഡി.എ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. 

ഇന്നലെ കൊല്‍ക്കത്തയില്‍ നടന്ന ബി.ജെ.പി നിയമസഭാ പാര്‍ട്ടി യോഗത്തിലാണ് സുവേന്ദു അധികാരിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഒഡിഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി എന്നിവര്‍ നിരീക്ഷകരായി പങ്കെടുത്തു. മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന പ്രസിഡന്റുമായ ദിലീപ് ഘോഷ് സുവേന്ദു അധികാരിയുടെ പേര് നിര്‍ദേശിച്ചു. പിന്നീട് സുവേന്ദു അധികാരിയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ നിയമസഭാ കക്ഷി യോഗത്തില്‍ പ്രഖ്യാപിച്ചു.

15 വര്‍ഷത്തെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം അവസാനിപ്പിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. കോണ്‍ഗ്രസിലും പിന്നീട് മമത ബാനര്‍ജിയുടെ വിശ്വസ്തനായി തൃണമൂല്‍ കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ച സുവേന്ദു അധികാരി മമതയുമായി തെറ്റിപ്പിരിഞ്ഞ് 2020 ഡിസംബറിലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. 2021 ല്‍ നന്ദിഗ്രാമില്‍ മമതയെ പരാജയപ്പെടുത്തിയ സുവേന്ദു കഴിഞ്ഞ നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ ഭബാനിപൂരില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പരാജയപ്പെടുത്തി.

 

In a historic political shift, Suvendu Adhikari has been sworn in as the first-ever BJP Chief Minister of West Bengal. The swearing-in ceremony marks the end of an intense political battle and signals a new era for the state

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെക്‌സിക്കന്‍ വേവ്

Football
  •  14 days ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  14 days ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  14 days ago
No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  14 days ago
No Image

അവസാനനൃത്തം ആര്‍ക്ക് ? മെസ്സിക്കോ, റോണോയ്‌ക്കോ... യുവക്കരുത്തരും പട്ടികയില്‍ 

Football
  •  14 days ago
No Image

ആ കറുത്ത ചരിത്രം നമ്മൾ തിരുത്തും; 94 വർഷത്തെ ശാപം തകർക്കാൻ മെക്സിക്കോ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനിങ്ങുന്നു

Football
  •  14 days ago
No Image

പാലക്കാട് ജില്ലാ ജയിലിനുള്ളിൽ കൈയാങ്കളി; ജാമ്യം ലഭിച്ച യുവതിയെ ഇറക്കാനെത്തിയ വനിതാ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി

Kerala
  •  14 days ago
No Image

ഖാർഗ് ദ്വീപ് തകർക്കുമെന്ന് ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നു, കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

International
  •  14 days ago
No Image

യുഎഇയിൽ സ്കൂൾ പരീക്ഷകൾക്ക് മുന്നോടിയായി കർശന നിയന്ത്രണം; ആഘോഷങ്ങൾക്ക് വിലക്ക്

uae
  •  14 days ago
No Image

അപൂർവങ്ങളിൽ അപൂർവം ഈ 'മെസി മാജിക്'; ഈ ചരിത്ര റെക്കോർഡിൽ 13 ഇതിഹാസങ്ങൾ മാത്രം!

Football
  •  14 days ago