HOME
DETAILS

'മലര്‍ന്ന് കിടന്ന് തുപ്പിയാല്‍ നമ്മുടെ മുഖത്തെ വീഴൂ...'; കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ കെ.സി ജോസഫ്

  
May 09, 2026 | 10:43 AM

kc-joseph-congress-internal-feud-malayalam-proverb-reaction

കോട്ടയം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ തെരുവിലേക്ക് നീങ്ങുന്നതില്‍ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ്. ആഭ്യന്തരകാര്യങ്ങള്‍ എല്ലാ പരിധിയും വിട്ട് തെരുവിലേയ്ക്ക് കൊണ്ടുപോകുന്നത് അപകടകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യം എല്ലാവരും തിരിച്ചറിയുന്നത് നല്ലതാണ് . മലര്‍ന്ന് കിടന്ന് തുപ്പിയാല്‍ നമ്മുടെ മുഖത്തെ വീഴൂവെന്നും കെ.സി ജോസഫ് പറഞ്ഞു. ഫേസ്ബുക്കിലാണ് അദ്ദേഹത്തിന്റെ പ്രതികരണം

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: 

മൗനമാണ് അഭികാമ്യം എന്നതു കൊണ്ടാണ് മിണ്ടാതിരിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ ആഭ്യന്തരകാര്യങ്ങള്‍ എല്ലാ പരിധിയും വിട്ട് തെരുവിലേയ്ക്ക് കൊണ്ടുപോകുന്നത് അപകടകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യം എല്ലാവരും തിരിച്ചറിയുന്നത് നല്ലതാണ് . മലര്‍ന്ന് കിടന്ന് തുപ്പിയാല്‍ നമ്മുടെ മുഖത്തെ വീഴൂ. തിരുവനന്തപുരത്തെ പ്രതിഷേധ പ്രകടനക്കാര്‍ അറിഞ്ഞോ അറിയാതേയോ എല്ലാവരും ജീവനുതുല്യം സ്‌നേഹിക്കുന്ന പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടിയുടെ ചിത്രത്തെപ്പോലും അപമാനിച്ചുവെന്നത് എല്ലാവരെയും വളരെയേറെ വേദനിപ്പിച്ചിട്ടുണ്ട് . ഇതൊന്നും നല്ലതിനല്ല. തീക്കൊള്ളികൊണ്ട് തലചൊറിയാന്‍ ശ്രമിക്കുന്നത് വിനാശകരമായിരിക്കും 

അതേസമയം, കേരള മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ എ.ഐ.സി.സി (AICC) ഇന്ന് അന്തിമ തീരുമാനമെടുത്തേക്കും. വൈകുന്നേരത്തോടെ മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന. സംസ്ഥാനത്തെ സാ?ഹചര്യങ്ങള്‍ സങ്കീര്‍ണമാണെന്ന് നിരീക്ഷകര്‍ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെ കോണ്‍ഗ്രസ് നേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചിരുന്നു.

ഖാര്‍ഗെയുടെ വസതിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ സതീശനെയും ചെന്നിത്തലയെയും ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ നേരിട്ട് കാണും. അതേസമയം, ഡല്‍ഹിയിലുണ്ടെങ്കിലും കെസി ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ല. എം.എല്‍.എമാരുടെ ഭൂരിപക്ഷം മാത്രം പരി?ഗണിച്ചാവില്ല സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യവും സാമൂഹിക സമവാക്യങ്ങളും പരിഗണിച്ചാകും ഹൈക്കമാന്‍ഡ് തീരുമാനം.

 

 

Senior Congress leader K.C. Joseph recently commented on the internal conflicts within the Kerala unit of the Indian National Congress. Using the traditional Malayalam proverb, "If you spit while lying on your back, it will only fall on your own face," Joseph warned party members that public mudslinging and open criticism of colleagues ultimately backfire.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെക്‌സിക്കന്‍ വേവ്

Football
  •  14 days ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  14 days ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  14 days ago
No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  14 days ago
No Image

അവസാനനൃത്തം ആര്‍ക്ക് ? മെസ്സിക്കോ, റോണോയ്‌ക്കോ... യുവക്കരുത്തരും പട്ടികയില്‍ 

Football
  •  14 days ago
No Image

ആ കറുത്ത ചരിത്രം നമ്മൾ തിരുത്തും; 94 വർഷത്തെ ശാപം തകർക്കാൻ മെക്സിക്കോ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനിങ്ങുന്നു

Football
  •  14 days ago
No Image

പാലക്കാട് ജില്ലാ ജയിലിനുള്ളിൽ കൈയാങ്കളി; ജാമ്യം ലഭിച്ച യുവതിയെ ഇറക്കാനെത്തിയ വനിതാ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി

Kerala
  •  14 days ago
No Image

ഖാർഗ് ദ്വീപ് തകർക്കുമെന്ന് ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നു, കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

International
  •  14 days ago
No Image

യുഎഇയിൽ സ്കൂൾ പരീക്ഷകൾക്ക് മുന്നോടിയായി കർശന നിയന്ത്രണം; ആഘോഷങ്ങൾക്ക് വിലക്ക്

uae
  •  14 days ago
No Image

അപൂർവങ്ങളിൽ അപൂർവം ഈ 'മെസി മാജിക്'; ഈ ചരിത്ര റെക്കോർഡിൽ 13 ഇതിഹാസങ്ങൾ മാത്രം!

Football
  •  14 days ago