HOME
DETAILS

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെ.കെ ശൈലജ

  
May 09, 2026 | 11:20 AM


കണ്ണൂര്‍: സംസ്ഥാനത്തെ ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സി.പി.എം കേന്ദ്രക്കമ്മിറ്റിയംഗം കെ.കെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇത്രവലിയ തര്‍ക്കമാണെങ്കില്‍ ഭാവിയില്‍ ഗവണ്‍മെന്റിന് ഏതെങ്കിലുമൊരു വിഷയത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ കഴിയുമോയെന്ന് കെ.കെ ശൈലജ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. 

എത്രയും പെട്ടന്ന് ഈ അനിശ്ചിതത്വം മാറ്റി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് തയാറായില്ലെങ്കില്‍ കേരളം കടുത്ത അരാജകത്വത്തിലേക്ക് നീങ്ങും. മികച്ച ജനവിധിയാണ് യു.ഡി.എഫിന് കേരളത്തിലുണ്ടായത്. എല്‍.ഡി.എഫിന്റെ പരാജയ കാരണങ്ങള്‍ വിലയിരുത്തി ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ടും രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ശരിയായി ചര്‍ച്ച ചെയ്തും ഞങ്ങള്‍ മുന്നോട്ടുപോകുമെന്നും ഫേസ്ബുക്ക് കുറിപ്പിലുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: 
മികച്ച ജനവിധിയാണ് യുഡിഎഫിന് കേരളത്തിലുണ്ടായത്.
എല്‍ഡിഎഫ് ന്റെപരാജയ
കാരണങ്ങള്‍ വിലയിരുത്തി
ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ടും രാഷ്ട്രീയ സംഭവ
വികാസങ്ങള്‍ ശരിയായി ചര്‍ച്ച
ചെയ്തും ഞങ്ങള്‍ മുന്നോട്ടു
പോകും.
എന്നാല്‍ ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ്സ് നടത്തുന്ന
കസേര കളി തികച്ചും അപഹാസ്യമാണ്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക്
ഇത്ര വലിയ തര്‍ക്കമാണെങ്കില്‍
ഭാവിയില്‍ ഗവണ്മെണ്ടിന്
ഏതെങ്കിലുമൊരു വിഷയത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍
കഴിയുമോ?
എത്രയും പെട്ടന്ന് ഈ അനിശ്ചിതത്വം മാറ്റി ഗവഃ രൂപീകരിക്കാന്‍ കോണ്‍.
തയ്യാറായില്ലെങ്കില്‍ കേരളം
കടുത്ത അരാജകത്വത്തിലേക്ക്
നീങ്ങും.

 

Senior CPI(M) leader and former minister K.K. Shailaja lashed out at the Congress party, describing their internal disputes as a "ridiculous game of chairs" (musical chairs) that mocks the public mandate. She stated that the ongoing power struggles and public infighting within the Congress show a lack of commitment to the people's verdict.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരങ്ങള്‍ കടപുഴകി, വാഹനങ്ങള്‍ തകര്‍ന്നു, ഗതാഗതം തടസ്സപ്പെട്ടു; മുംബൈയില്‍ കനത്ത മഴ 

National
  •  2 days ago
No Image

മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത പോരാട്ടം ശക്തമാക്കണം; അയല്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് കേരളം

Kerala
  •  2 days ago
No Image

  ഓണം വരുന്നു, വഴിമുട്ടി ബെംഗളൂരു മലയാളി; കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളെല്ലാം ഹൗസ്ഫുള്‍

National
  •  2 days ago
No Image

ബിശ്വനാഥ് സിന്‍ഹ കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

Kerala
  •  2 days ago
No Image

തിരുവനന്തപുരം നഗരസഭയില്‍ ബി.ജെ.പിക്ക് തിരിച്ചടി;  20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധു, വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  2 days ago
No Image

പി.എം ശ്രീ വീണ്ടും സഭയില്‍, അടിയന്തരപ്രമേയവുമായി പ്രതിപക്ഷം; മുന്‍സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് വിദ്യാഭ്യാസ മന്ത്രി, നോട്ടിസില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധം

Kerala
  •  2 days ago
No Image

മരണത്തിലും ഏഴുപേര്‍ക്ക് പുതുജീവന്‍ നല്‍കി പതിനാറുകാരന്‍ ജൂവിന്‍; കണ്ണീരോടെ നാട് വിടചൊല്ലി

Kerala
  •  2 days ago
No Image

ഹോര്‍മുസില്‍ ഫീ പിരിക്കാന്‍ ഇറാന്‍-ഒമാന്‍ നീക്കം; നിയമോപദേശം ലഭിച്ചതായി സൂചന

International
  •  2 days ago
No Image

ചാലക്കുടിയില്‍ വാട്ടര്‍ ടാങ്കില്‍ കയറി യുവാവിന്റെ ആത്മഹത്യാ ശ്രമം: രക്ഷകനായി പള്ളി വികാരി

Kerala
  •  2 days ago
No Image

വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: മുന്‍ ഭരണകാലത്തും ജി.എസ്.ടി വകുപ്പ് പച്ചക്കൊടി കാട്ടിയിരുന്നുവെന്ന് രേഖകള്‍

Kerala
  •  2 days ago