HOME
DETAILS

ദുബൈയിലെ തീപിടിത്തം: വ്യാജ വീഡിയോകൾ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ്; അൽ ഖബൈസിയിലെ ഗോഡൗണിലെ തീ നിയന്ത്രണവിധേയമാക്കി

  
May 09, 2026 | 12:21 PM

dubai fire under control warning issued against sharing fake videos online

ദുബൈ: ദുബൈയിലെ അൽ ഖബൈസിയിൽ ഗോഡൗണിനുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാജ വീഡിയോകൾ പ്രചരിക്കുന്നതായി റിപ്പോർട്ട്. നിലവിലെ സാഹചര്യവുമായി യാതൊരു ബന്ധവുമില്ലാത്ത ദൃശ്യങ്ങളാണ് ചിലർ പ്രചരിപ്പിക്കുന്നത്. ഔദ്യോഗിക ചാനലുകൾ വഴി ലഭിക്കുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും തെറ്റായ വാർത്തകൾ പങ്കുവെക്കരുതെന്നും അധികൃതർ താമസക്കാർക്ക് കർശന നിർദ്ദേശം നൽകി.

വെള്ളിയാഴ്ച രാവിലെയാണ് അൽ ഖബൈസി പ്രദേശത്തെ ഒരു വെയർഹൗസിൽ തീപിടുത്തമുണ്ടായതായി ദുബൈ സിവിൽ ഡിഫൻസ് ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിക്കുന്നത്. ഉടൻ തന്നെ പോർട്ട് സയീദ് ഫയർ സ്റ്റേഷനിൽ നിന്നുള്ള ആദ്യസംഘം സ്ഥലത്തെത്തി. പിന്നീട് സഹായത്തിനായി അൽ ഹംരിയ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി. കേവലം ഏഴ് മിനിറ്റിനുള്ളിൽ തന്നെ അഗ്നിശമന സേനയ്ക്ക് സംഭവസ്ഥലത്ത് എത്തിച്ചേരാൻ സാധിച്ചു.

തീപിടുത്തം പെട്ടെന്നു തന്നെ നിയന്ത്രണവിധേയമാക്കിയെന്നും സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. രാവിലെ 8:13 ഓടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കുകയും കൂളിം​ഗ് നടപടികൾ ആരംഭിക്കുകയും ചെയ്തു. കൃത്യസമയത്ത് ഇടപെടാൻ സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവാക്കാനായി. ഇമാറാത്തിലെ സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ ഔദ്യോഗിക അറിയിപ്പുകൾക്കായി കാത്തിരിക്കണമെന്നും ദുബൈ സിവിൽ ഡിഫൻസ് അറിയിച്ചു.

authorities in dubai warned residents against spreading fake videos after a warehouse fire in al khabaisi. officials confirmed the blaze is under control and urged the public to rely only on verified updates.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂളിലുണ്ടായ സംഘർഷത്തിനിടെ ​മതിൽ ചാടിക്കടക്കാൻ ശ്രമം; വിദ്യാർഥിയുടെ ദേഹത്ത് ഇരുമ്പ് കമ്പി തുളച്ചുകയറി ​ഗുരുതര പരിക്ക് 

Kerala
  •  6 days ago
No Image

സുഹൃത്തിനെ ആക്രമിച്ച ഗുണ്ടാ സംഘത്തിനെതിരെ സാക്ഷി പറഞ്ഞ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം

Kerala
  •  6 days ago
No Image

യുകെ പൗരന്മാർക്കുള്ള യാത്രാ മുന്നറിയിപ്പിൽ ഇളവ്; യുഎഇയിലേക്ക് ബ്രിട്ടീഷ് വിനോദസഞ്ചാരികളുടെയും നിക്ഷേപകരുടെയും ഒഴുക്ക് വർദ്ധിക്കുമെന്ന് പ്രതീക്ഷ

uae
  •  6 days ago
No Image

ബീച്ചുകളിലും നീന്തല്‍ക്കുളങ്ങളിലും അതീവ ജാഗ്രത വേണം; പൊതുജനങ്ങള്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളുമായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം

bahrain
  •  6 days ago
No Image

തെല്‍അവീവ് കേന്ദ്രമായുള്ള ഇസ്‌റാഈല്‍ ഭരണകൂടം മാനവരാശിക്ക് ഭീഷണി; മേഖലയെ യുദ്ധത്തില്‍ തളച്ചിടാനാണ് നെതന്യാഹു ഉദ്ദേശിക്കുന്നത്; അബ്ബാസ് അരാഗ്ച്ചി 

International
  •  6 days ago
No Image

യാത്രാസമയം 12 മിനിറ്റിൽ നിന്ന് 3 മിനിറ്റായി കുറയും; ശൈഖ് സായിദ് റോഡിൽ പുതിയ പാലം തുറന്ന് ആർടിഎ

uae
  •  6 days ago
No Image

നീറ്റ് യുജി പുനപരീക്ഷ 21ന്; നാളെ രാജ്യവ്യാപക മോക്ഡ്രില്‍; വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി എന്‍ടിഎ 

National
  •  6 days ago
No Image

വ്യോമയാന മേഖലയിൽ മുന്നേറാൻ അബുദബി; അത്യാധുനിക എയർ മൊബിലിറ്റി പദ്ധതികൾ പ്രഖ്യാപിച്ചു

uae
  •  6 days ago
No Image

കൊൽക്കത്ത വിമാനത്താവളത്തിൽ ഇൻഡി​ഗോ വിമാനത്തിന് മിന്നലേറ്റ് അപകടം; വെെദ്യുതി നിലച്ചു; യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു 

National
  •  6 days ago
No Image

രണ്ട് വർഷത്തിനകം പകുതി സർക്കാർ സേവനങ്ങളും 'ഏജന്റ് എഐ'യിലേക്ക്; വിപ്ലവകരമായ പ്രഖ്യാപനവുമായി യുഎഇ

uae
  •  6 days ago