HOME
DETAILS

യുഎഇക്ക് നേരെയുണ്ടായ ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് അറബ് പാർലമെന്റ്

  
May 09, 2026 | 4:12 PM

arab parliament condemns iran missile attack targeting uae

കെയ്‌റോ: യുഎഇയെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് അറബ് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബിൻ അഹമ്മദ് അൽ യമഹി. ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം ഭീകരാക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. അറബ് ദേശീയ സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയാണ് ഇത്തരം നീക്കങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മേഖലയിലെ സമാധാനം തകർക്കാനും അസ്ഥിരത വർദ്ധിപ്പിക്കാനുമുള്ള ഇറാന്റെ ആക്രമണാത്മക സമീപനമാണ് ആവർത്തിച്ചുള്ള ഈ ആക്രമണങ്ങളിലൂടെ വെളിവാകുന്നത്. അയൽപക്ക ബന്ധത്തിന്റെ തത്വങ്ങളെ ഇറാൻ കാറ്റിൽ പറത്തുകയാണെന്നും ഇത് പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണെന്നും സ്പീക്കർ വ്യക്തമാക്കി.

യുഎഇയുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും അറബ് പാർലമെന്റിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് അൽ യമഹി പ്രഖ്യാപിച്ചു. യുഎഇയുടെ സുരക്ഷ അറബ് ലോകത്തിന്റെ ആകെ സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്നും പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കാൻ രാജ്യം നടത്തുന്ന നീക്കങ്ങളിൽ തങ്ങൾ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആവർത്തിച്ചുള്ള ഇത്തരം ലംഘനങ്ങൾ അവസാനിപ്പിക്കാൻ യുഎൻ സുരക്ഷാ കൗൺസിലും അന്താരാഷ്ട്ര സമൂഹവും ഉടനടി ഇടപെടണമെന്ന് അറബ് പാർലമെന്റ് ആവശ്യപ്പെട്ടു. ഭീകരാക്രമണങ്ങളെ പ്രതിരോധിക്കാനും മേഖലയിലെ സംഘർഷം ലഘൂകരിക്കാനും ലോകരാജ്യങ്ങൾ തങ്ങളുടെ ധാർമ്മികവും നിയമപരവുമായ ഉത്തരവാദിത്തം നിറവേറ്റണം. അറബ് രാജ്യങ്ങളുടെ സുരക്ഷയിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും സ്പീക്കർ മുന്നറിയിപ്പ് നൽകി.

the arab parliament strongly condemned iran’s missile attack targeting the uae, calling it a threat to regional security and stability. officials urged stronger collective action to address escalating tensions in the middle east.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രി അഹങ്കാരി, ഇനി കാല് പിടിക്കാനില്ല'; കൂടിക്കാഴ്ച്ചയ്ക്ക് അനുമതി ലഭിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് സുകുമാരന്‍ നായര്‍

Kerala
  •  4 days ago
No Image

'സിസ്റ്റം നിസ്സംഗത പാലിച്ചു'; തെന്മല അഭയ കേന്ദ്രത്തിൽ വായോധികമാർ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി

Kerala
  •  4 days ago
No Image

122 കോടി ചെലവില്‍ നവീകരിച്ച കുളം, ആഴ്ചകള്‍ക്കകം പെയിന്റ് ഇളകി, പായല്‍ നിറഞ്ഞു; ട്രംപിന്റെ തിരക്കിട്ട നവീകരണത്തിന് രൂക്ഷ വിമര്‍ശനം

International
  •  4 days ago
No Image

സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞനിലയില്‍ മൃതദേഹം; ദുരൂഹതയില്ലെന്ന് പൊലിസ്

Kerala
  •  4 days ago
No Image

അംഗത്വം പുതുക്കി നല്‍കിയില്ല, എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് കെ.ബി ഗണേഷ് കുമാര്‍ പുറത്ത്

Kerala
  •  4 days ago
No Image

വായ മറച്ചുപിടിച്ചു സംസാരിച്ചു; ലോകകപ്പ് ചരിത്രത്തിലാദ്യമായി ചുവപ്പുകാർഡ് വാങ്ങി പരാഗ്വേ താരം 

International
  •  4 days ago
No Image

മെസിക്ക് ചുവപ്പ് കാർഡ് നൽകണമായിരുന്നു; റഫറിക്കെതിരെ ഫിഫയ്ക്ക് പരാതി നൽകി അൽജീരിയ

International
  •  4 days ago
No Image

'കേരളത്തിന്റെ മണ്ണും വിണ്ണും കടലും അദാനിക്ക് വിൽക്കുന്നു, ബജറ്റ് ജനദ്രോഹം'; യുഡിഎഫ് സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷം

Kerala
  •  4 days ago
No Image

കല്ലുകടിയാകാനില്ല, എവിടെയിരുന്നാലും ജോലി ചെയ്യുമെന്ന് ഡോ. റീന ; ഡി.എച്ച്.എസ് കസേരകളി തുടരുന്നു, രണ്ടാം ദിവസവും സ്ഥാനമേല്‍ക്കാനായില്ല

Kerala
  •  4 days ago
No Image

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം സമർപ്പിക്കാൻ വിജിലൻസ് ഡയറക്ടറുടെ അനുമതി

Kerala
  •  4 days ago