HOME
DETAILS

പത്തനാപുരത്ത് യു.ഡി.എഫ് - ബി.ജെ.പി ഡീല്‍; കണക്കുകള്‍ നിരത്തി കെ.ബി ഗണേഷ്‌കുമാര്‍

  
May 10, 2026 | 10:33 AM

pathanapuram-udf-bjp-deal-allegation-kb-ganesh-kumar

തിരുവനന്തപുരം: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരം മണ്ഡലത്തില്‍ യു.ഡി.എഫ് -ബ.ിജെ.പി ഡീല്‍ ആരോപണവുമായി മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍. ബി.ജെ.പി വോട്ടുകള്‍ കുത്തനെ കുറഞ്ഞ് യു.ഡി.എഫിലേക്ക് ഒഴുകിയെന്നാണ് ഗണേഷ് കുമാര്‍ വാദിക്കുന്നത്. യു.ഡി.എഫ്- ബി.ജെ.പി ഡീലിന്റെ ഭാഗമായാണ് പത്തനാപുരം മണ്ഡലത്തിലും ഇരു കൂട്ടരും എല്‍ഡിഎഫിനെതിരെ പ്രവര്‍ത്തിച്ചതെന്നുമുള്ള ഗുരുതര ആരോപണമാണ് ഗണേഷ് കുമാര്‍ മുന്നോട്ട് വെക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: 

പത്തനാപുരത്തും യുഡിഎഫ് ബിജെപി ഡീല്‍ 
.................................
2016 ല്‍  ബിജെപി സ്ഥാനാര്‍ഥി ഭീമന്‍ രഘുവിന്  ലഭിച്ച  വോട്ട്  11,700.
2021 ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിച്ച വോട്ട് 12,398.
2025 ലെ  തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് മാത്രം നിയോജക മണ്ഡലത്തില്‍ നിന്നും ലഭിച്ചത് 23,000 ഓളം വോട്ടുകളാണ്... 
ആ സ്ഥാനത്താണ് സംസ്ഥാനത്ത് ഇപ്രാവശ്യം 3 സീറ്റുകളില്‍ ജയിച്ച ബിജെപിയ്ക്ക് പത്തനാപുരത്ത് ലഭിച്ചത് ആകെ 7,031 മാത്രം...അതും ബിജെപിയ്ക്ക് വേണ്ടി മത്സരിച്ചത് പത്തനാപുരത്ത് പ്രാതിനിധ്യമില്ലാത്ത  ട്വന്റി ട്വന്റി പാര്‍ട്ടിയും.  തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ച പല പഞ്ചായത്ത് വാര്‍ഡുകളില്‍ പോലും വോട്ടുകള്‍ രണ്ടക്കം കടക്കുവാന്‍ ബിജെപിയ്ക്ക് കഴിഞ്ഞിട്ടില്ല.ഇതില്‍ നിന്നുതന്നെ കാര്യം വ്യക്തമാണ്. പ്രചാരണ രംഗത്ത് പോലും സജീവമായി എന്‍.ഡി.എ മുന്നണി ഇല്ലായിരുന്നു..യുഡിഎഫ് ബിജെപി ഡീലിന്റെ ഭാഗമായാണ് പത്തനാപുരം മണ്ഡലത്തിലും ഇരു കൂട്ടരും എല്‍ഡിഎഫ് നു എതിരെ പ്രവര്‍ത്തിച്ചത്. ഇവിടെ ചക്ക ചിഹ്നത്തില്‍  ടെന്റി ടെന്റി യ്ക്ക് സീറ്റ് നല്‍കിയത് വഴി അവരുടെ ഡീല്‍ ആരംഭിച്ചു.സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇത്തരം ഡീലുകള്‍ ഉണ്ടായിരുന്നു.പാര്‍ട്ടികള്‍ക്ക് കിട്ടിയ വോട്ട് ഷെയറുകള്‍ നോക്കിയാല്‍ മനസിലാകും.  സംസ്ഥാനത്ത് തന്നെ ബിജെപി ജയിച്ച മൂന്ന് മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് എത്തിയത് എല്‍ഡിഎഫ്ആണ്, വളരെ കുറഞ്ഞ വോട്ടുകള്‍ക്കാണ് മൂന്ന് സ്ഥലത്തും ബിജെപിയ്ക്ക് ജയിക്കാന്‍ കഴിഞ്ഞത് . മൂന്ന് സ്ഥലത്തും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്..     ആ സ്ഥലങ്ങളില്‍ കഴിഞ്ഞ പാര്‍ലമെന്റ്,തദ്ദേശ തെരഞ്ഞെടുപ്പുകളിലെ വോട്ടുകള്‍ പോലും കോണ്‍ഗ്രസ് നു ലഭിച്ചില്ല.. 

 

 

LDF leader and MLA K.B. Ganesh Kumar has alleged a secret understanding between the UDF and the BJP in the Pathanapuram constituency. Presenting voting statistics and data from previous elections, Ganesh Kumar claimed that there has been a significant shift in vote shares that points toward a strategic "deal" between the two fronts to defeat the LDF.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെക്‌സിക്കന്‍ വേവ്

Football
  •  13 days ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  13 days ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  13 days ago
No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  13 days ago
No Image

അവസാനനൃത്തം ആര്‍ക്ക് ? മെസ്സിക്കോ, റോണോയ്‌ക്കോ... യുവക്കരുത്തരും പട്ടികയില്‍ 

Football
  •  13 days ago
No Image

ആ കറുത്ത ചരിത്രം നമ്മൾ തിരുത്തും; 94 വർഷത്തെ ശാപം തകർക്കാൻ മെക്സിക്കോ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനിങ്ങുന്നു

Football
  •  13 days ago
No Image

പാലക്കാട് ജില്ലാ ജയിലിനുള്ളിൽ കൈയാങ്കളി; ജാമ്യം ലഭിച്ച യുവതിയെ ഇറക്കാനെത്തിയ വനിതാ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി

Kerala
  •  13 days ago
No Image

ഖാർഗ് ദ്വീപ് തകർക്കുമെന്ന് ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നു, കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

International
  •  13 days ago
No Image

യുഎഇയിൽ സ്കൂൾ പരീക്ഷകൾക്ക് മുന്നോടിയായി കർശന നിയന്ത്രണം; ആഘോഷങ്ങൾക്ക് വിലക്ക്

uae
  •  13 days ago
No Image

അപൂർവങ്ങളിൽ അപൂർവം ഈ 'മെസി മാജിക്'; ഈ ചരിത്ര റെക്കോർഡിൽ 13 ഇതിഹാസങ്ങൾ മാത്രം!

Football
  •  13 days ago