HOME
DETAILS

യുദ്ധം അവസാനിപ്പിക്കണം; അമേരിക്കയുടെ 14 ഇന നിർദേശങ്ങൾക്ക് മറുപടി നൽകി ഇറാൻ

  
Web Desk
May 10, 2026 | 3:54 PM

war must end iran responds to americas 14-point proposals

ഇസ്‌ലാമാബാദ്: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കും സാമ്പത്തിക ഉപരോധങ്ങൾക്കും അന്ത്യം കുറിക്കാൻ അമേരിക്ക മുന്നോട്ടുവെച്ച 14 ഇന സമാധാന നിർദേശങ്ങൾക്ക് ഇറാൻ മറുപടി നൽകി. പാകിസ്താൻ വഴിയാണ് ഇറാൻ തങ്ങളുടെ ഔദ്യോഗിക നിലപാട് വാഷിംഗ്ടണിനെ അറിയിച്ചത്. ഇറാൻ്റെ മറുപടി ലഭിച്ചതായും അത് അമേരിക്കയ്ക്ക് കൈമാറിയതായും പാകിസ്താൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

സമാധാനത്തിന് മുൻഗണന, സുരക്ഷയിൽ വിട്ടുവീഴ്ചയില്ല

ഹോർമുസ് കടലിടുക്കിലെയും ഗൾഫ് മേഖലയിലെയും നാവിക സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഇറാൻ്റെ മറുപടിയിൽ പ്രധാനമായും ഊന്നൽ നൽകുന്നത്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായുള്ള ചർച്ചകളുടെ ആദ്യഘട്ടം നിലവിലുള്ള യുദ്ധം അവസാനിപ്പിക്കാനായിരിക്കണം ശ്രമിക്കേണ്ടതെന്ന് ഇറാൻ വ്യക്തമാക്കി. ഇറാനിയൻ വാർത്താ ഏജൻസിയായ 'ഇർന'യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അമേരിക്കയുടെ പ്രധാന നിർദേശങ്ങൾ

അടുത്തിടെ വാഷിംഗ്ടൺ മുന്നോട്ടുവെച്ച 14 ഇന കരാറിലെ പ്രധാന നിബന്ധനകൾ ഇവയാണ്:

ആണവായുധങ്ങൾ വികസിപ്പിക്കരുത്.

കുറഞ്ഞത് 12 വർഷത്തേക്കെങ്കിലും യുറേനിയം സമ്പുഷ്ടീകരണം പൂർണ്ണമായും നിർത്തലാക്കണം.

നിലവിൽ സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറണം.

പകരമായി അമേരിക്ക വാഗ്ദാനം ചെയ്യുന്നത്:

ഇറാനുമേലുള്ള സാമ്പത്തിക ഉപരോധങ്ങൾ ഘട്ടംഘട്ടമായി നീക്കം ചെയ്യും.

അന്താരാഷ്ട്ര ബാങ്കുകളിൽ മരവിപ്പിച്ചിരിക്കുന്ന കോടിക്കണക്കിന് ഡോളർ വിട്ടുനൽകും.

ഇറാനിയൻ തുറമുഖങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിൻവലിക്കും.

സമാധാന ചർച്ചകൾക്കിടയിലും രാജ്യത്തിന് നേരെ ആക്രമണമുണ്ടായാൽ ശക്തമായി തിരിച്ചടിക്കാൻ ഇറാൻ സൈന്യത്തിന് പരമോന്നത നേതാവ് മുജ്തബ ഖാംനഈ നിർദേശം നൽകി. സൈനിക കമാൻഡർ അലി അബ്ദുല്ലാഹിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

കഴിഞ്ഞ മാർച്ചിൽ അധികാരമേറ്റ ശേഷം മുജ്തബ ഖാംനഈ സൈനിക നേതൃത്വവുമായി നടത്തുന്ന ഏറ്റവും നിർണ്ണായകമായ കൂടിക്കാഴ്ചയാണിതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ 'ഐആർഐബി' റിപ്പോർട്ട് ചെയ്തു. സമാധാന ശ്രമങ്ങൾക്കൊപ്പം തന്നെ പ്രതിരോധ സജ്ജമായിരിക്കാനും സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ട്.

 

Iran has officially responded to a 14-point U.S. proposal aimed at de-escalating regional tensions and lifting economic sanctions. Delivered through Pakistani intermediaries, Tehran’s response prioritizes an immediate end to hostilities and the restoration of maritime security in the Strait of Hormuz.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ മാറ്റങ്ങളുമായി കേന്ദ്രം: മഞ്ഞ കാര്‍ഡുടമകള്‍ക്കുള്ള സൗജന്യ അരി വിതരണത്തില്‍ പരിഷ്‌കാരം

Kerala
  •  3 days ago
No Image

സൗജന്യയാത്ര; സ്വകാര്യബസ് സർവിസ് 2000 മുതൽ 3000 വരെ വരുമാനനഷ്ടം

Kerala
  •  3 days ago
No Image

യുഎഇയിൽ വരും ദിവസങ്ങളിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; താപനില കുറയും | UAE Weather

uae
  •  3 days ago
No Image

പി.എം ശ്രീയും വീര്യം കുറഞ്ഞ മദ്യവും ചുട്ടുപഴുത്ത് തിളച്ചുതൂവി

Kerala
  •  3 days ago
No Image

താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാ​ഗിൽ നിന്ന് ചാരായം കണ്ടെത്തി; സഹപാഠി എത്തിച്ച് നൽകിയതെന്ന് വിവരം

Kerala
  •  3 days ago
No Image

ഇരട്ട ഭൂചലനത്തില്‍ നടുങ്ങി വെനസ്വേല; കനത്ത നാശനഷ്ടം; മേഖലയില്‍ സുനാമി മുന്നറിയിപ്പ്

International
  •  3 days ago
No Image

പോളിയോ ഇമ്മ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

Kerala
  •  3 days ago
No Image

ഇന്ധനവിതരണത്തിൽ തടസം; വിമാന ടിക്കറ്റ്  നിരക്ക് കുതിക്കും; 25 % വരെ വർധനയ്ക്ക് സാധ്യത

Kerala
  •  3 days ago
No Image

ഇടിവെട്ടി മഴ പെയ്യും; ഞായറാഴ്ച്ച വരെ മഴ മുന്നറിയിപ്പ്

Kerala
  •  3 days ago
No Image

ഏക സിവിൽ കോഡിലേക്ക് രാജസ്ഥാനും; കരട് തയ്യാറാക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു

National
  •  3 days ago