HOME
DETAILS

സ്കൂൾ തുറക്കാൻ രണ്ടാഴ്ച മാത്രം: ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നടപടികൾ ലഘൂകരിക്കും

  
Web Desk
May 14, 2026 | 2:08 AM

school fitness procedures eased to speed up certification before reopening

തിരുവനന്തപുരം: സ്‌കൂൾ ഫിറ്റ്നസുമായി ബന്ധപ്പെട്ട് നടപടികൾ ലഘൂകരിക്കും. ഇന്നലെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന കലക്ടർമാരുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. 

നിലവിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ഫയർ ആൻഡ് റെസ്‌ക്യൂ, ആരോഗ്യ, വനം-വന്യജീവി മോട്ടോർ വാഹന വകുപ്പുകളുടെ അനുമതി ലഭിച്ചശേഷമാണ് സ്‌കൂളുകൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്നത്. 

സമയപരിധി പരിഗണിച്ച് നിർബന്ധമായ സുരക്ഷാ മാനദണ്ഡങ്ങൾക്ക് മുൻഗണന നൽകി പുതിയ സർക്കുലർ പുറത്തിറക്കാനുള്ള നിർദ്ദേശം പൊതുവിദ്യാഭ്യാസ വകുപ്പ് യോഗത്തിൽ മുന്നോട്ടുവച്ചു. സുരക്ഷാ കാര്യങ്ങളിൽ ഇളവുണ്ടാകരുതെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു. അടുത്ത രണ്ടാഴ്ച സ്‌കൂളുകളുടെ തയാറെടുപ്പുകൾ കലക്ടർ നിരീക്ഷിക്കണമെന്നും ആവശ്യമായിടത്ത് അപ്രതീക്ഷിത പരിശോധനകൾ 
നടത്തണമെന്നും ചീഫ് സെക്രട്ടറി നിർദേശിച്ചു. 

മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി സ്‌കൂൾ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അഞ്ച് പ്രധാന വകുപ്പുകളുടെ വെരിഫിക്കേഷൻ റിപ്പോർട്ട് ഹാജരാക്കണമെന്ന നിബന്ധന സ്‌കൂൾ അധികൃതർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. മിക്ക സ്‌കൂളുകൾക്കും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി കലക്ടർമാരുടെ യോഗം വിളിച്ചത്.

 

With only two weeks remaining for schools to reopen, the Kerala government has decided to simplify the process for obtaining school fitness certificates. Following a meeting chaired by the Chief Secretary, the General Education Department proposed a new circular to prioritize essential safety standards and reduce procedural delays.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാണ് ബജ്‌രംഗ് ബാഗ്ര? രാമക്ഷേത്ര ട്രസ്റ്റ് തലപ്പത്തേക്ക്‌ വി.എച്ച്.പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി എത്തിയേക്കും

National
  •  7 days ago
No Image

വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന 18-കാരി മരിച്ചു; കാസർകോട് ടൗൺ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

Kerala
  •  7 days ago
No Image

രണ്ട് വർഷത്തിനിടെ കിഡ്നി രോഗം ബാധിച്ചത് 18 സ്ത്രീകൾക്ക്: അടങ്ങിയിരിക്കുന്നത് മാരക അളവിൽ മെർക്കുറി; ചർമം വെളുപ്പിക്കാനുള്ള മൂന്ന് ക്രീമുകൾക്ക് നിരോധനം

National
  •  7 days ago
No Image

ഇതിഹാസ പേസറുടെ 23 വർഷം പഴക്കമുള്ള ലോക റെക്കോർഡ് തകർത്തു; സിംബാബ്‌വെ മണ്ണിൽ ചരിത്രമെഴുതി ബംഗ്ലാദേശ് പേസർ

Cricket
  •  7 days ago
No Image

'തിരക്കോട് തിരക്ക്, ഒടുവിൽ കുടുങ്ങി': മീൻ കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വില്പന; രണ്ട് പേർ പിടിയിൽ

Kerala
  •  7 days ago
No Image

സ്പെയിനിന്റെ നെഞ്ചകം തകർത്ത ആ ഒരേയൊരു താരം! ലോകകപ്പ് ക്വാർട്ടർ ലക്ഷ്യമിട്ട് റൊണാൾഡോയും സ്പാനിഷ് പടയും നേർക്കുനേർ

Football
  •  7 days ago
No Image

യുഎഇയിലെ നിയമനങ്ങളിൽ 23% കുറവ്; കുറഞ്ഞ ശമ്പളമുള്ള ജോലികളിൽ വൻ ഇടിവ്, എഐ മേഖലയിൽ മുന്നേറ്റമെന്ന് റിപ്പോർട്ട്

uae
  •  7 days ago
No Image

നെയ്യാറ്റിൻകരയിൽ ബൈക്കിന്റെ ശബ്ദത്തെച്ചൊല്ലി തർക്കം: യുവാവ് കുത്തേറ്റ് മരിച്ചു; ഒരു കുടുംബത്തിലെ മൂന്നുപേരടക്കം നാല് പേർ കസ്റ്റഡിയിൽ

Kerala
  •  7 days ago
No Image

ലോകകപ്പ് നേടാനാകാത്ത തലമുറയായി നമ്മൾ ഒതുങ്ങി; ആരാധകരോട് കണ്ണീരോടെ മാപ്പ് ചോദിച്ച് സൂപ്പർ താരം

Football
  •  7 days ago
No Image

മണിപ്പൂരിൽ അസം റൈഫിൾസ് വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം; രണ്ട് ജവാന്മാർക്ക് വീരമൃത്യു

National
  •  7 days ago