HOME
DETAILS

അന്താരാഷ്ട്ര സർവിസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ; പ്രതിദിനം  നിർത്തലാക്കുന്നത് നൂറോളം സർവിസുകൾ

  
May 14, 2026 | 5:45 AM

air india cuts international flights nearly 100 daily services cancelled

മുംബൈ: ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ മൂന്ന് മാസത്തേക്ക് അന്താരാഷ്ട്ര സർവിസുകൾ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യ തീരുമാനിച്ചു. ഡൽഹിയിൽ നിന്നുള്ള ഷിക്കാഗോ, നെവാർക്ക്, സിംഗപ്പൂർ, ഷാങ്ഹായ് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സർവിസുകൾ പൂർണമായും നിർത്തിവയ്ക്കും. സാൻ ഫ്രാൻസിസ്‌കോ, പാരിസ്, ടൊറന്റോ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളുടെ എണ്ണവും കുറച്ചു. പ്രതിദിനം ഏകദേശം 100 സർവിസുകളാണ് എയർ ഇന്ത്യ വെട്ടിക്കുറയ്ക്കുന്നത്.

വിമാന ഇന്ധനവിലയിലെ വർധനവാണ് ഇതിന് പ്രധാന കാരണം. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനത്തോളം ഇന്ധനത്തിനായാണ് ചെലവാകുന്നത്. പാകിസ്ഥാൻ വ്യോമപാത അടച്ചതോടെ ഇന്ത്യയിൽനിന്ന് യൂറോപ്പ്, വടക്കേ അമേരിക്കൻ രാജ്യങ്ങളിലേക്കുള്ള സർവിസുകൾക്ക് കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുന്നു. ഇത് ഇന്ധന ഉപഭോഗവും ജീവനക്കാരുടെ ചെലവും വർധിപ്പിച്ചു. നിലവിൽ വിയന്നയിലോ സ്റ്റോക്ക്‌ഹോമിലോ സ്റ്റോപ്പ് അനുവദിച്ചാണ് പല വിമാനങ്ങളും സർവിസ് നടത്തുന്നത്.

പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് നിലവിൽ 20,000 കോടി രൂപയിലധികം നഷ്ടത്തിലുള്ള എയർ ഇന്ത്യയ്ക്ക്, സർവിസുകൾ ലാഭകരമല്ലാത്ത സാഹചര്യത്തിൽ സർവിസുകൾ വെട്ടിച്ചുരുക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് സി.ഇ.ഒ കാംബെൽ വിൽസൺ അറിയിച്ചു. ഇന്ധനവില ഉയർന്ന നിലയിൽ തുടരുകയാണെങ്കിൽ കൂടുതൽ സർവിസുകൾ നിർത്തിവയ്‌ക്കേണ്ടിവരുമെന്ന് അധികൃതർ സൂചിപ്പിച്ചു.

 

air india has announced a major reduction in its international flight operations, cutting nearly 100 daily services between june and august 2026. the airline cited record-high jet fuel prices and ongoing airspace restrictions due to geopolitical tensions in west asia as the primary reasons for this "rationalization."



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഗാർക്കർ ചീഫ് സെലക്ടറായി തുടരുന്നത് സഞ്ജു കാരണം; കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം

Cricket
  •  2 days ago
No Image

പണമടച്ചവർക്ക് റീഫണ്ട് അല്ലെങ്കിൽ ബില്ലിൽ ഇളവ്; സോളാർ ഉപഭോക്താക്കളുടെ ആശങ്കയകറ്റി കെഎസ്ഇബി

Kerala
  •  2 days ago
No Image

രണ്ടിടത്തും ജനങ്ങൾക്ക് വെറുക്കപ്പെട്ടവൻ; ഈജിപ്തിന്റെ കണ്ണീരൊഴുക്കിയ റഫറി ഫ്രാൻസിൽ വീടൊഴിപ്പിക്കുന്ന ജപ്തിക്കാരൻ!

Football
  •  2 days ago
No Image

തൃശൂരിൽ മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മർദിച്ച കേസ്; ഒളിവിൽ കഴിഞ്ഞിരുന്ന പിതാവും മക്കളും പൊലിസിൽ കീഴടങ്ങി

Kerala
  •  2 days ago
No Image

ബിഹാറിൽ മുസ്‌ലിം യുവതിയുടെ നിഖാബ് ബലമായി അഴിപ്പിച്ച് സിന്ദൂരമണിയിച്ചു; ഹിന്ദുത്വ സംഘടനകളുടെ അതിക്രമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം

National
  •  2 days ago
No Image

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും എംഎൽഎ ബോർഡ് മാറ്റിയില്ല; എം. മുകേഷിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി

Kerala
  •  2 days ago
No Image

ഫ്രഞ്ച് പടയെ നേരിടും മുൻപ് ആഫ്രിക്കൻ സിംഹങ്ങൾക്ക് കനത്ത തിരിച്ചടി; മൊറോക്കോയുടെ ഗോൾവേട്ടക്കാരൻ ക്വാർട്ടറിന് പുറത്ത്!

Football
  •  2 days ago
No Image

പെട്രോൾ വില 82 രൂപയാക്കണം'; എണ്ണക്കമ്പനികളുടെ കൊള്ളലാഭത്തിന് കേന്ദ്ര സർക്കാർ കൂട്ടുനിൽക്കുന്നുവെന്ന് അരവിന്ദ് കെജ്‌രിവാൾ

National
  •  2 days ago
No Image

ഈജിപ്തിനെതിരെയുള്ള വിജയത്തിന് പിന്നാലെ അർജന്റീനയിൽ വൻ അക്രമം; ആഘോഷങ്ങൾക്കിടെ 9 പേർ അറസ്റ്റിൽ

Football
  •  2 days ago
No Image

കാറിൽ ലഹരിക്കടത്ത്: മലപ്പുറത്ത് രണ്ട് യുവാക്കൾ എംഡിഎംഎയുമായി പിടിയിൽ; ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു

Kerala
  •  2 days ago