HOME
DETAILS

നിയമലംഘനം: സഊദിയില്‍ 7,200 തൊഴില്‍ വിസകള്‍ റദ്ദാക്കി; സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയും

  
Web Desk
May 14, 2026 | 7:16 AM

Saudi Arabia Cancels 7200 Work Visas in Major Labor Law Crackdown

റിയാദ്: സഊദി അറേബ്യയില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച സ്ഥാപനങ്ങള്‍ക്കെതിരെ മന്ത്രാലയം നടപടി കടുപ്പിച്ചു. രാജ്യവ്യാപകമായി നടത്തിയ പരിശോധനകളില്‍ നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് 7,200 വര്‍ക്ക് വിസകള്‍ റദ്ദാക്കി. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിസകള്‍ റദ്ദാക്കിയതിന് പുറമെ, നിയമലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്ക് നല്‍കി വന്നിരുന്ന പ്രധാന സര്‍ക്കാര്‍ സേവനങ്ങളും മന്ത്രാലയം നിര്‍ത്തിവെച്ചിട്ടുണ്ട്.
മന്ത്രാലയത്തിന്റെ നിരീക്ഷണ വിഭാഗവും സ്മാര്‍ട്ട് സര്‍വൈലന്‍സ് സംവിധാനങ്ങളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നടപടി. സംശയാസ്പദമായ 91,000 കേസുകള്‍ പരിശോധിച്ചതില്‍ 13,509 കേസുകളില്‍ തൊഴില്‍ ബന്ധങ്ങളില്‍ അപാകതകള്‍ കണ്ടെത്തി. ഇത്തരം സ്ഥാപനങ്ങളെ 'നിതാഖാത്' സ്വദേശിവല്‍ക്കരണ പദ്ധതിയുടെ ആനുകൂല്യങ്ങളില്‍ നിന്ന് ഒഴിവാക്കി.

ബാധിക്കപ്പെട്ട തൊഴിലാളികള്‍ക്ക് നിയമപരമായ രീതിയില്‍ പുതിയ തൊഴില്‍ കണ്ടെത്തുന്നതിനായി അവരെ ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫണ്ടിലേക്ക് (ഹദഫ്) റഫര്‍ ചെയ്തിട്ടുണ്ട്. 2026ന്റെ ആദ്യ പാദത്തില്‍ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളില്‍ മന്ത്രാലയം ഏകദേശം 2,50,000 ഫീല്‍ഡ് പരിശോധനകളാണ് നടത്തിയത്. ഇതില്‍ 1,68,000 നിയമലംഘനങ്ങള്‍ കണ്ടെത്തുകയും 2,30,000 സ്ഥാപനങ്ങള്‍ക്ക് പിഴവുകള്‍ തിരുത്താന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
റിക്രൂട്ട്‌മെന്റ് ഓഫീസുകളില്‍ മാത്രം 3,522 നിയമലംഘനങ്ങള്‍ കണ്ടെത്തി. സോഷ്യല്‍ മീഡിയ വഴി നിയമവിരുദ്ധമായി ഗാര്‍ഹിക തൊഴിലാളി സേവനങ്ങള്‍ വാഗ്ദാനം ചെയ്ത 238 അക്കൗണ്ടുകള്‍ക്കെതിരെയും അധികൃതര്‍ നടപടി സ്വീകരിച്ചു. മനുഷ്യക്കടത്ത് തടയുന്നതിന്റെ ഭാഗമായി 54,000 മുന്‍കരുതല്‍ പരിശോധനകളും മന്ത്രാലയം പൂര്‍ത്തിയാക്കി. പൊതുജനങ്ങളില്‍ നിന്നുള്ള 15,563 റിപ്പോര്‍ട്ടുകളില്‍ 96.96 ശതമാനത്തിലും കൃത്യസമയത്ത് നടപടി സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

Summary: Saudi Arabia’s Ministry of Human Resources and Social Development (MHRSD) has intensified its enforcement of labor regulations, resulting in the cancellation of over 7,200 work visas issued to non-compliant firms.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഗാർക്കർ ചീഫ് സെലക്ടറായി തുടരുന്നത് സഞ്ജു കാരണം; കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം

Cricket
  •  2 days ago
No Image

പണമടച്ചവർക്ക് റീഫണ്ട് അല്ലെങ്കിൽ ബില്ലിൽ ഇളവ്; സോളാർ ഉപഭോക്താക്കളുടെ ആശങ്കയകറ്റി കെഎസ്ഇബി

Kerala
  •  2 days ago
No Image

രണ്ടിടത്തും ജനങ്ങൾക്ക് വെറുക്കപ്പെട്ടവൻ; ഈജിപ്തിന്റെ കണ്ണീരൊഴുക്കിയ റഫറി ഫ്രാൻസിൽ വീടൊഴിപ്പിക്കുന്ന ജപ്തിക്കാരൻ!

Football
  •  2 days ago
No Image

തൃശൂരിൽ മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മർദിച്ച കേസ്; ഒളിവിൽ കഴിഞ്ഞിരുന്ന പിതാവും മക്കളും പൊലിസിൽ കീഴടങ്ങി

Kerala
  •  2 days ago
No Image

ബിഹാറിൽ മുസ്‌ലിം യുവതിയുടെ നിഖാബ് ബലമായി അഴിപ്പിച്ച് സിന്ദൂരമണിയിച്ചു; ഹിന്ദുത്വ സംഘടനകളുടെ അതിക്രമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം

National
  •  2 days ago
No Image

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും എംഎൽഎ ബോർഡ് മാറ്റിയില്ല; എം. മുകേഷിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി

Kerala
  •  2 days ago
No Image

ഫ്രഞ്ച് പടയെ നേരിടും മുൻപ് ആഫ്രിക്കൻ സിംഹങ്ങൾക്ക് കനത്ത തിരിച്ചടി; മൊറോക്കോയുടെ ഗോൾവേട്ടക്കാരൻ ക്വാർട്ടറിന് പുറത്ത്!

Football
  •  2 days ago
No Image

പെട്രോൾ വില 82 രൂപയാക്കണം'; എണ്ണക്കമ്പനികളുടെ കൊള്ളലാഭത്തിന് കേന്ദ്ര സർക്കാർ കൂട്ടുനിൽക്കുന്നുവെന്ന് അരവിന്ദ് കെജ്‌രിവാൾ

National
  •  2 days ago
No Image

ഈജിപ്തിനെതിരെയുള്ള വിജയത്തിന് പിന്നാലെ അർജന്റീനയിൽ വൻ അക്രമം; ആഘോഷങ്ങൾക്കിടെ 9 പേർ അറസ്റ്റിൽ

Football
  •  2 days ago
No Image

കാറിൽ ലഹരിക്കടത്ത്: മലപ്പുറത്ത് രണ്ട് യുവാക്കൾ എംഡിഎംഎയുമായി പിടിയിൽ; ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു

Kerala
  •  2 days ago