HOME
DETAILS

രാഷ്ട്രീയ ചർച്ചകളെ വർഗീയവൽക്കരിക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധം; എസ്.കെ.എസ്.എസ്.എഫ്

  
May 14, 2026 | 3:22 PM

The move to communalize political discussions is undemocratic SKSSF

കോഴിക്കോട്:  കേരളത്തിൽ ഭരണമാറ്റവും മുഖ്യമന്ത്രി പ്രഖ്യാപനവും നടന്ന പശ്ചാത്തലത്തിൽ, രാഷ്ട്രീയ മുന്നണികൾക്കുള്ളിൽ സ്വാഭാവികമായി നടക്കേണ്ട ഘടകകക്ഷി ചർച്ചകളെയും  ആഭ്യന്തര ജനാധിപത്യ പ്രക്രിയകളെയും ദുർവ്യാഖ്യാനം ചെയ്ത് കടുത്ത വർഗീയ വിദ്വേഷം പ്രചരിപ്പിക്കാനുള്ള ചില കേന്ദ്രങ്ങളുടെ നീക്കം അങ്ങേയറ്റം അപകടകരമാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന നേതൃസംഗമം അഭിപ്രായപ്പെട്ടു. ജനാധിപത്യപരമായ രാഷ്ട്രീയ നീക്കങ്ങളെ ഏതെങ്കിലും മതവിഭാഗങ്ങളുടെ അക്കൗണ്ടിൽ കെട്ടിവെച്ച് ജനങ്ങൾക്കിടയിൽ ചേരിതിരിവുണ്ടാക്കാൻ ബോധപൂർവമായ ശ്രമങ്ങളാണ് നടക്കുന്നത്.

ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതിയും തുല്യാവകാശവും എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഒരുപോലെ അനുവദിച്ചു കൊടുക്കേണ്ടതുണ്ട്. രാഷ്ട്രീയ സഖ്യങ്ങൾക്കും നീക്കുപോക്കുകൾക്കും ഇടയിൽ സ്വന്തം കാര്യലാഭത്തിന് വേണ്ടി ഏതെങ്കിലും മതവിഭാഗങ്ങൾക്കെതിരെ അനീതി കാട്ടുന്നതോ അവരെ അപരവൽക്കരിക്കുന്നതോ ആയ സമീപനം ജനാധിപത്യത്തിന് ഭൂഷണമല്ല. അധികാരസ്ഥാനങ്ങളും  സർക്കാർ ആനുകൂല്യങ്ങളും ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് മാത്രം അർഹതപ്പെട്ടതാണെന്ന ധാരണ തിരുത്തപ്പെടണം. ജാതി-മത ഭേദമന്യേ ഇന്ത്യയിലെ ഏതൊരു പൗരനും അർഹതപ്പെട്ടതാണ് ഭരണഘടനാപരമായ എല്ലാ അവകാശങ്ങളും.

ചില പ്രത്യേക വകുപ്പുകൾ ചില പ്രത്യേക സമുദായത്തിലെ അംഗങ്ങൾക്ക് നൽകാൻ പാടില്ല എന്ന തരത്തിൽ ഉയർന്നുവരുന്ന തിട്ടൂരങ്ങൾ ആധുനിക കേരളത്തിന് അപമാനമാണ്. ഇത്തരം വാദങ്ങൾ പ്രാകൃത കാലത്തെ ഓർമ്മിപ്പിക്കുന്ന വെറും ജല്പനങ്ങൾ മാത്രമായി തള്ളിക്കളയണം. ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ ഉള്ള വേർതിരിവുകൾ ഭരണഘടനാപരമായ അവകാശങ്ങൾ വിനിയോഗിക്കുന്നതിൽ തടസ്സമാകാൻ പാടില്ലാത്തതാണ്. ഏത് മുന്നണി സർക്കാർ രൂപീകരിക്കുന്നു എന്നതിനേക്കാൾ പ്രധാനം നാടിന്റെ സർവ്വതോന്മുഖമായ പുരോഗതിയാണ്. അതിനായി എല്ലാ വിഭാഗം ജനങ്ങളുടെയും ആരോഗ്യകരമായ പങ്കാളിത്തവും പിന്തുണയുമാണ് ഉണ്ടാകേണ്ടത്. രാഷ്ട്രീയ വിഷയങ്ങളെ വർഗീയവൽക്കരിച്ച് നേട്ടം കൊയ്യാൻ ശ്രമിക്കുന്ന വിദ്വേഷ പ്രചാരകർക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് 

പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തള്ളി സമാപന സന്ദേശം നടത്തി. സത്താർ പന്തലൂർ,അയ്യൂബ് മുട്ടില്‍, അഷ്‌കര്‍ അലി കരിമ്പ വിഷയാവതരണം നടത്തി.സയ്യിദ് സ്വാബിഖ് അലി ശിഹാബ് തങ്ങൾ,ശമീര്‍ ഫൈസി ഒടമല,സി ടി ജലീല്‍ മാസ്റ്റര്‍ പട്ടര്‍കുളം,
സയ്യിദ് ഹുസൈൻ തങ്ങൾ,ഇസ്മയില്‍ യമാനി പുത്തൂര്‍,ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സുറൂര്‍ പാപ്പിനിശ്ശേരി, നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ, ഫാറൂഖ് ഫൈസി മണിമൂളി,ഡോ അബ്ദുല്‍ ഖയ്യൂം കടമ്പോട്,സയ്യിദ് അമീർ അലി തങ്ങൾ മംഗലാപുരം 
ജനറല്‍ സെക്രട്ടറി ഒ പി അഷ്‌റഫ് കുറ്റിക്കടവ് സ്വാഗതവും, അനീസ് ഫൈസി മാവണ്ടിയൂര്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട്ട് ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: മൂന്ന് പേർ അറസ്റ്റിൽ; രണ്ട് പേർക്കായി തിരച്ചിൽ ഊർജിതം

crime
  •  6 days ago
No Image

കേരള സിൻഡിക്കേറ്റ് യുഡിഎഫ് കൈപ്പിടിയിൽ; ഡിവൈഎഫ്ഐ നേതാവ് അടക്കം ആറ് ഇടത് അംഗങ്ങളെ സർക്കാർ ഒഴിവാക്കി

Kerala
  •  6 days ago
No Image

കാമികാസെ ഡ്രോണുകളും ഗൈഡഡ് മിസൈലുകളും; 52,000 കോടിയുടെ അത്യാധുനിക ആയുധങ്ങൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

National
  •  6 days ago
No Image

വ്യാജ സര്‍വകലാശാല ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് അധ്യാപക ജോലി; രണ്ട് പ്രവാസികള്‍ക്ക് ആറുമാസം തടവും നാടുകടത്തലും

bahrain
  •  6 days ago
No Image

സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീയെ അപമാനിച്ചു; ഒമാനില്‍ പ്രവാസിക്ക് തടവും നാടുകടത്തലും

oman
  •  6 days ago
No Image

തൃശൂരിൽ കോൾപാടത്ത് ബോട്ട് മറിഞ്ഞ് രണ്ട് പേരെ കാണാതായി

Kerala
  •  6 days ago
No Image

മുംബൈ സർവകലാശാലയിൽ വൻ മൂല്യനിർണ്ണയ വീഴ്ച; 29 നിയമ വിദ്യാർഥികൾക്ക് പൂജ്യം മാർക്ക്, പ്രതിഷേധത്തിനൊടുവിൽ 48 മണിക്കൂറിനുള്ളിൽ ഫലം തിരുത്തി

National
  •  6 days ago
No Image

യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ ഏറ്റെടുക്കുന്നത് നീട്ടി അൽഹിന്ദ്; കാരണം വിശദീകരിച്ച് കമ്പനി

uae
  •  6 days ago
No Image

യുഎഇയിൽ നാളെ കടുത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  6 days ago
No Image

കനത്ത മഴ തുടരുന്നു; തൃശൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  6 days ago

No Image

ബത്തേരിയില്‍ വന്‍ ഹാന്‍സ് വേട്ട; വീട്ടിലെ രഹസ്യ അറയില്‍ നിന്ന് 6,400 പാക്കറ്റ് പിടികൂടി

Kerala
  •  6 days ago
No Image

ഒന്‍പത് വര്‍ഷമായിട്ടും ഹാഷിമും ഹബീബയും എവിടെ? ദമ്പതികള്‍ക്ക് എന്ത് സംഭവിച്ചു? ഒന്‍പത് വര്‍ഷമായിട്ടും ദുരൂഹത ബാക്കി; ബാപ്പയ്ക്കും ഉമ്മയ്ക്കുമായി ഇന്നും കാത്തിരിക്കുന്ന രണ്ട് മക്കള്‍

Kerala
  •  6 days ago
No Image

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള; ഒടുവില്‍ മൗനം വെടിഞ്ഞ് ആര്‍എസ്എസ്; ദേശവിരുദ്ധ ശക്തികള്‍ ഹൈന്ദവ ധര്‍മത്തെയും ക്ഷേത്രത്തെയും അവഹേളിക്കുന്നുവെന്ന് കുറ്റപ്പെടുത്തല്‍

National
  •  6 days ago
No Image

പൊതുനിരത്തിലെ കന്നുകാലി ശല്യം: കർശന നടപടിയുമായി പാലക്കാട് നഗരസഭ; പിഴയടച്ചില്ലെങ്കിൽ കാലികളെ വിട്ടുനൽകില്ല

Kerala
  •  6 days ago