HOME
DETAILS

ഇടുക്കിയിൽ വിനോദസഞ്ചാരികളുടെ ബസ് മറിഞ്ഞ് അപകടം; യുവതിക്ക് ദാരുണാന്ത്യം, ആറ് പേർക്ക് പരിക്ക്

  
May 14, 2026 | 4:20 PM

tourist bus overturns in idukki tamil nadu woman dies six injured near chinnakanal as bus plunges into gorge

ഇടുക്കി: ചിന്നക്കനാലിന് സമീപം പെരിയകനാൽ വളവിൽ വിനോദസഞ്ചാര സംഘം സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. തമിഴ്‌നാട് വിരുദനഗർ സ്വദേശിനി സ്റ്റെല്ല മേരി (27) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ആറ് പേരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

അപകടം മടക്കയാത്രയ്ക്കിടെ

തമിഴ്‌നാട്ടിൽ നിന്നുള്ള 27 അംഗ സംഘമാണ് ബസ്സിലുണ്ടായിരുന്നത്. ഇന്നലെ മൂന്നാറിലെത്തിയ സംഘം സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഇന്ന് അപകടത്തിൽപ്പെട്ടത്. പെരിയകനാൽ ഭാഗത്തെ കുത്തനെയുള്ള വളവ് ഇറങ്ങുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.

രക്ഷാപ്രവർത്തനം നടത്തിയത് നാട്ടുകാരും ഡ്രൈവർമാരും

അപകടമുണ്ടായ ഉടൻ തന്നെ പരിസരത്തുണ്ടായിരുന്ന ജീപ്പ് ഡ്രൈവർമാരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസ്സിനുള്ളിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്ത് ഉടൻ തന്നെ ടാറ്റ ഹൈറേഞ്ച് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷമാണ് ഗുരുതരമായി പരിക്കേറ്റവരെ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

നിലവിൽ ടാറ്റ ഹൈറേഞ്ച് ആശുപത്രിയിൽ കഴിയുന്ന മറ്റ് സഞ്ചാരികളുടെ പരിക്ക് സാരമുള്ളതല്ലെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. മൂന്നാർ പൊലിസും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജെസിബി കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

കൊയിലാണ്ടിയില്‍ ഭാര്യയെ വെട്ടിക്കൊന്ന പ്രതി പിടിയില്‍; ബിവറേജില്‍ വരി നില്‍ക്കുന്നതിനിടെ അറസ്റ്റ് 

Kerala
  •  12 days ago
No Image

കാന്‍സര്‍ ബാധിതനായ യുവാവിനെ ലൈംഗികമായി പീഢിപ്പിച്ചു; മൂന്ന് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ 

National
  •  12 days ago
No Image

ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ബൊളീവിയന്‍ സര്‍ക്കാര്‍

International
  •  12 days ago
No Image

ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയാൽ ഇനി ഇരട്ടിപ്പണി; പിഴത്തുക കൂട്ടി റെയിൽവേ

Kerala
  •  12 days ago
No Image

മെസ്സിപോലും ചെയ്യാത്തത് ഈ 26-കാരൻ ചെയ്തു! 1966-ന് ശേഷം ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി സിയാറ്റിലിൽ പിറന്നത് അത്ഭുത റെക്കോർഡ്

Football
  •  12 days ago
No Image

ആലുവയില്‍ പിതാവിന്റെ ക്രൂരത; ഏഴുവയസുകാരനെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു

Kerala
  •  12 days ago
No Image

വെടിയുണ്ടകൾക്ക് ഇരയാകുന്ന ക്യാപ്റ്റൻ'; മാധ്യമങ്ങളുടെ കടുത്ത വേട്ടയാടലിനോട് മൈതാനത്ത് പ്രതികരിച്ച് റൊണാൾഡോ

Football
  •  12 days ago
No Image

ഡല്‍ഹിയെ ഇളക്കി മറിച്ച് പാറ്റകള്‍; വെള്ളവും വെളിച്ചവും നിഷേധിച്ച് പൊലിസ്; മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ പ്രതിഷേധം തുടര്‍ന്ന് സമരക്കാര്‍ 

National
  •  12 days ago
No Image

ലങ്കൻ മണ്ണിൽ ഇന്ത്യക്ക് കിരീടപ്പോരാട്ടം; വൈഭവ് സൂര്യവംശിയുടെ ഫൈനൽ മത്സരം തത്സമയം എപ്പോൾ, എവിടെ കാണാം

Cricket
  •  12 days ago