HOME
DETAILS

അഞ്ചുവർഷത്തിൽ പരസ്യത്തിനായി കിഫ്ബി ഒഴുക്കിയത് 101കോടി

  
ബാസിത് ഹസൻ 
May 16, 2026 | 3:36 AM

kiifb spend more than 101 cr for advertisement

തൊടുപുഴ: വലിയ രാഷ്ട്രീയ സാമ്പത്തിക വിവാദങ്ങൾക്ക് വഴിവച്ച് മുൻ സർക്കാരിന്റെ പരസ്യച്ചെലവ് കണക്കുകൾ വീണ്ടും ചർച്ചയാകുന്നു. അഞ്ച് വർഷത്തെ കാലയളവിൽ കിഫ്ബി പരസ്യങ്ങൾക്കായി ചെലവഴിച്ചത് 101 കോടി രൂപയാണെന്ന വിവരമാണ്  പുറത്തുവന്നിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം കാസർകോട് സ്വദേശി എ.എസ് മുഹമ്മദ് അഷ്‌റഫിന് ലഭിച്ച മറുപടിയിലാണ് കണക്കുകൾ. എന്നാൽ മറുപടി പൂർണമല്ല. 2026 മാർച്ച് 31വരെയുള്ള കണക്ക് ആരാഞ്ഞിട്ടും 2025 ഡിസംബർ 31വരെയുള്ള കണക്കേ ലഭ്യമായിട്ടുള്ളു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് തൊട്ടു മുമ്പുള്ള മാസങ്ങളിലാണ് കൂടുതൽ പരസ്യങ്ങൾ പോയിട്ടുള്ളത്. 

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നു എന്ന ആക്ഷേപങ്ങൾക്കിടയിലാണ് വിവിധ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും പരസ്യത്തിനായി കോടികൾ ഒഴുക്കിയത്. പി.ആർ.ഡി, ടൂറിസം വകുപ്പ് മുഖാന്തിരം പരസ്യങ്ങൾക്കായി ചെലവഴിച്ച തുകയുടെ വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. പി.ആർ.ഡി സർക്കാരിന്റെ ഔദ്യോഗിക പ്രചാരണങ്ങൾക്കും പരസ്യങ്ങൾക്കുമായി 203 കോടി രൂപയാണ് ചെലവഴിച്ചത്.  വിനോദസഞ്ചാര മേഖലയുടെ പ്രചാരണത്തിനായി ടൂറിസം വകുപ്പ് 152 കോടിയും പരസ്യങ്ങൾക്കായി മാത്രം വിനിയോഗിച്ചു. കിഫ്ബി, പി.ആർ.ഡി, ടൂറിസം വകുപ്പ് എന്നിവ മാത്രം അഞ്ച് വർഷത്തിനിടെ പരസ്യങ്ങൾക്കായി ആകെ 456 കോടിയിലധികം രൂപ ചെലവഴിച്ചതായാണ് ഔദ്യോഗിക കണക്കുകൾ. 

കിഫ്ബിയുടെ ഫണ്ട് വിനിയോഗത്തെക്കുറിച്ചും കടമെടുപ്പിനെക്കുറിച്ചും നേരത്തെ  പ്രതിപക്ഷം കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. വികസനപദ്ധതികൾക്കായി നീക്കിവയ്ക്കേണ്ട തുകയിൽ നിന്നാണ് ഇത്രയും വലിയ തുക പരസ്യങ്ങൾക്കായി വകമാറ്റിയത്. എന്നാൽ, സർക്കാരിന്റെ ജനക്ഷേമപദ്ധതികളും വികസന നേട്ടങ്ങളും ജനങ്ങളിലേക്ക് എത്തിക്കാനും ടൂറിസം സാധ്യതകൾ ആഗോളതലത്തിൽ ഉയർത്തിക്കാട്ടാനും ഇത്തരം പ്രചാരണങ്ങൾ അനിവാര്യമാണെന്നാണ് ഒരുവിഭാഗത്തിന്റെ വിശദീകരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട്ട് ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: മൂന്ന് പേർ അറസ്റ്റിൽ; രണ്ട് പേർക്കായി തിരച്ചിൽ ഊർജിതം

crime
  •  8 days ago
No Image

കേരള സിൻഡിക്കേറ്റ് യുഡിഎഫ് കൈപ്പിടിയിൽ; ഡിവൈഎഫ്ഐ നേതാവ് അടക്കം ആറ് ഇടത് അംഗങ്ങളെ സർക്കാർ ഒഴിവാക്കി

Kerala
  •  8 days ago
No Image

കാമികാസെ ഡ്രോണുകളും ഗൈഡഡ് മിസൈലുകളും; 52,000 കോടിയുടെ അത്യാധുനിക ആയുധങ്ങൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

National
  •  8 days ago
No Image

വ്യാജ സര്‍വകലാശാല ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് അധ്യാപക ജോലി; രണ്ട് പ്രവാസികള്‍ക്ക് ആറുമാസം തടവും നാടുകടത്തലും

bahrain
  •  8 days ago
No Image

സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീയെ അപമാനിച്ചു; ഒമാനില്‍ പ്രവാസിക്ക് തടവും നാടുകടത്തലും

oman
  •  8 days ago
No Image

തൃശൂരിൽ കോൾപാടത്ത് ബോട്ട് മറിഞ്ഞ് രണ്ട് പേരെ കാണാതായി

Kerala
  •  8 days ago
No Image

മുംബൈ സർവകലാശാലയിൽ വൻ മൂല്യനിർണ്ണയ വീഴ്ച; 29 നിയമ വിദ്യാർഥികൾക്ക് പൂജ്യം മാർക്ക്, പ്രതിഷേധത്തിനൊടുവിൽ 48 മണിക്കൂറിനുള്ളിൽ ഫലം തിരുത്തി

National
  •  8 days ago
No Image

യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ ഏറ്റെടുക്കുന്നത് നീട്ടി അൽഹിന്ദ്; കാരണം വിശദീകരിച്ച് കമ്പനി

uae
  •  8 days ago
No Image

യുഎഇയിൽ നാളെ കടുത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  8 days ago
No Image

കനത്ത മഴ തുടരുന്നു; തൃശൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  8 days ago

No Image

ബത്തേരിയില്‍ വന്‍ ഹാന്‍സ് വേട്ട; വീട്ടിലെ രഹസ്യ അറയില്‍ നിന്ന് 6,400 പാക്കറ്റ് പിടികൂടി

Kerala
  •  8 days ago
No Image

ഒന്‍പത് വര്‍ഷമായിട്ടും ഹാഷിമും ഹബീബയും എവിടെ? ദമ്പതികള്‍ക്ക് എന്ത് സംഭവിച്ചു? ഒന്‍പത് വര്‍ഷമായിട്ടും ദുരൂഹത ബാക്കി; ബാപ്പയ്ക്കും ഉമ്മയ്ക്കുമായി ഇന്നും കാത്തിരിക്കുന്ന രണ്ട് മക്കള്‍

Kerala
  •  8 days ago
No Image

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള; ഒടുവില്‍ മൗനം വെടിഞ്ഞ് ആര്‍എസ്എസ്; ദേശവിരുദ്ധ ശക്തികള്‍ ഹൈന്ദവ ധര്‍മത്തെയും ക്ഷേത്രത്തെയും അവഹേളിക്കുന്നുവെന്ന് കുറ്റപ്പെടുത്തല്‍

National
  •  8 days ago
No Image

പൊതുനിരത്തിലെ കന്നുകാലി ശല്യം: കർശന നടപടിയുമായി പാലക്കാട് നഗരസഭ; പിഴയടച്ചില്ലെങ്കിൽ കാലികളെ വിട്ടുനൽകില്ല

Kerala
  •  8 days ago