HOME
DETAILS

രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരം; വി.ഡി സതീശനുമായുള്ള കൂടിക്കാഴ്ച്ചയില്‍ തീരുമാനമായതായി സൂചന

  
Web Desk
May 16, 2026 | 8:43 AM

ramesh-chennithala-home-ministry-indication-after-meeting-with-vd-satheesan

തിരുവനന്തപുരം: വി.ഡി സതീശന്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രി സ്ഥാനം വേണമെന്നുള്ള രമേശ് ചെന്നിത്തലയുടെ ആവശ്യം അംഗീകരിച്ചതായി സൂചന. നിയുക്തമുഖ്യമന്ത്രി വി.ഡി സതീശന്‍ രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ വിഷയത്തില്‍ സമവായമായെന്നാണ് വിവരം. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

തനിക്ക് ആഭ്യന്തരമില്ലെങ്കില്‍ ധനകാര്യം വേണമെന്ന് വി.ഡി സതീശനും നിലപാടെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെയും വി.ഡി സതീശന്‍ ചെന്നിത്തലയുടെ വഴുതക്കാട്ടിലെ വീട്ടിലെത്തിയിരുന്നു.

 മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തപ്പോള്‍ സീനിയോറിറ്റി പരിഗണിച്ചില്ലെന്ന അതൃപ്തി ചെന്നിത്തല പ്രകടിപ്പിച്ചിരുന്നു. നിയമസഭാ കക്ഷി യോഗത്തിലും പങ്കെടുത്തിരുന്നില്ല. തുടര്‍ന്ന്മന്ത്രിസഭയിലേക്ക് വരണമെങ്കില്‍ ആഭ്യന്തരംതന്നെ വേണമെന്ന് ചെന്നിത്തല നിലപാടെടുത്തതായി വാര്‍ത്ത പുറത്തുവന്നിരുന്നു. ആഭ്യന്തര മന്ത്രിസ്ഥാനത്തിന് പുറമേ ഒരു മന്ത്രിസ്ഥാനംകൂടി താന്‍ നിര്‍ദേശിക്കുന്ന ആള്‍ക്ക്ലഭിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടതായാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അന്‍വര്‍ സാദത്ത്, ഐ.സി ബാലകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് ഇതിനായി ഉയര്‍ന്നുകേള്‍ക്കുന്നത്. എന്നാല്‍ ഇക്കാര്യം പരിഗണിക്കുമെന്ന് ഉറപ്പില്ല. 

 

 

Fresh political discussions have emerged over the possibility of Ramesh Chennithala being considered for the Home portfolio following his reported meeting with V. D. Satheesan.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത് മെസിയുടെ അര്‍ജന്റീനയാ, 15 മിനുട്ടില്‍ 3 ഗോളടിച്ച് വന്‍ തിരിച്ചുവരവ്; ഈജിപ്തിനോട് പൊരുതിജയിച്ചു

Football
  •  4 days ago
No Image

പൈൽസ് ശസ്ത്രക്രിയയ്ക്കിടെ പിഴവ്: യുവാവിന്റെ മൃതദേഹം ഖബറിൽ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി

Kerala
  •  4 days ago
No Image

പൊലിസ് ജീപ്പിന് പിഴയിട്ട മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Kerala
  •  4 days ago
No Image

സ്പര്‍ശത്തിലും ഗന്ധത്തിലും ശബ്ദത്തിലും നിറങ്ങളുടെ ലോകം; കാഴ്ചപരിമിതര്‍ക്കായി ശ്രദ്ധേയ കണ്ടുപിടിത്തവുമായി ഒമാന്‍ വനിത

oman
  •  4 days ago
No Image

മദ്യപിച്ച് ലക്കുകെട്ട് പൊലിസ് ജീപ്പോടിച്ചു; പത്തനംതിട്ടയിൽ ഡാൻസാഫ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവെച്ചു; വനിതാ ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  4 days ago
No Image

വയനാട് കള്ളാടി മണ്ണിടിച്ചിൽ: മുഖ്യമന്ത്രി നാളെ ദുരന്തമേഖല സന്ദർശിക്കും

Kerala
  •  4 days ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  4 days ago
No Image

യൂറോപ്പ് വിട്ടത് വലിയൊരു കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത; കളി നിയമങ്ങൾ മാറ്റിമറിച്ച് മെസിയുടെ 'മാസ്റ്റർ പ്ലാൻ'

Football
  •  4 days ago
No Image

മമ്പാട് ചാലിയാർ പുഴയിൽ യുവാവിനെ കാണാതായി; ഒഴുക്കിൽപ്പെട്ടത് മരത്തടി പിടിക്കാൻ ശ്രമിക്കുന്നതിനിടെ

Kerala
  •  4 days ago
No Image

'അവൻ കോളനിവൽക്കരിക്കപ്പെട്ട കാമറൂൺകാരൻ'; കിലിയൻ എംബാപ്പെയ്ക്കെതിരെ വംശീയ അധിക്ഷേപവുമായി പരാഗ്വേ സെനറ്റർ

Football
  •  4 days ago