HOME
DETAILS

ഷാർജയിൽ ഡ്രോൺ ഉപയോഗം നിയന്ത്രിക്കാൻ പുതിയ നിയമം; കരട് നിയമത്തിന് അംഗീകാരം നൽകി ഉന്നതാധികാര സമിതി

  
May 17, 2026 | 2:08 PM

sharjah approves draft law to regulate drone usage across emirate

ഷാർജ: ഇമാറാത്തിലുടനീളം എല്ലാത്തരം ഡ്രോണുകളുടെയും ഉപയോഗവും പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതിനുള്ള പുതിയ കരട് നിയമത്തിന് അം​ഗീകാരം നൽകി ഷാർജ കൺസൾട്ടേറ്റീവ് കൗൺസിൽ. ഡ്രോണുകളുടെ വർദ്ധിച്ചുവരുന്ന ഉപയോഗം കണക്കിലെടുത്ത് വ്യോമ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും, കർശനമായ മേൽനോട്ടം ഉറപ്പാക്കുന്നതിനുമായാണ് പുതിയ നിയമനിർമ്മാണം. കൗൺസിൽ ചെയർപേഴ്‌സൺ ഹലീമ ഹമീദ് അൽ ഒവൈസിന്റെ അധ്യക്ഷതയിൽ നടന്ന പതിനാറാം സെഷനിലാണ് നിരവധി ഭേദഗതികളോടെ നിയമം പാസാക്കിയത്.

ഇമാറാത്തിലെ വികസന പദ്ധതികൾക്കും സാങ്കേതിക പുരോഗതികൾക്കും അനുസൃതമായ ഒരു ആധുനിക ചട്ടക്കൂടാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഷാർജ സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്‌മെന്റ് ചെയർമാൻ ശൈഖ് ഖാലിദ് ബിൻ എസ്സാം ബിൻ സഖർ അൽ ഖാസിമി വ്യക്തമാക്കി. ഡ്രോണുകളുടെ കൃത്യമായ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ, അവയുടെ ഉപയോഗം അടിസ്ഥാനമാക്കിയുള്ള തരംതിരിക്കൽ, പ്രവർത്തനങ്ങൾ നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ എന്നിവയെല്ലാം പുതിയ നിയമത്തിൽ ഉൾപ്പെടും.

ഹെലികോപ്റ്റർ ലാൻഡിംഗ് പാഡുകളുടെ ഉപയോഗം, ഡ്രോണുകൾക്കായി പ്രത്യേകം നിശ്ചയിച്ചിട്ടുള്ള പറക്കൽ മേഖലകൾ (Flight Zones), ഉയര പരിധികൾ, വ്യോമാതിർത്തി നിയന്ത്രണങ്ങൾ (Airspace Limits), സുരക്ഷാ നിർദ്ദേശങ്ങൾ എന്നിവയെല്ലാം നിയമത്തിൽ കൃത്യമായി വിശദീകരിക്കുന്നുണ്ട്. ഡ്രോൺ സാങ്കേതികവിദ്യയുടെ നേട്ടങ്ങളെ ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളുമായി സന്തുലിതമാക്കേണ്ടതിന്റെ പ്രാധാന്യം കൗൺസിൽ യോഗത്തിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെയായിരിക്കും നിയന്ത്രണങ്ങൾ നടപ്പിലാക്കുക.

പുതിയ നിയമം ഫലപ്രദമായി നടപ്പിലാക്കുന്നതിനായി എമിറേറ്റിലെ വിവിധ വകുപ്പുകൾ ഏകോപിച്ച് പ്രവർത്തിക്കും. ഇതിൽ ഡ്രോൺ പ്രവർത്തനങ്ങളുടെ സാങ്കേതിക വശങ്ങൾക്കും മേൽനോട്ടത്തിനും ഷാർജ സിവിൽ ഏവിയേഷൻ വകുപ്പ് നേതൃത്വം നൽകുമ്പോൾ, നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള പൂർണ്ണ ചുമതല ഷാർജ പൊലിസിന്റെ ജനറൽ കമാൻഡിനായിരിക്കും. വിശദമായ പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് കൗൺസിൽ സുപ്രധാന നിയമനിർമ്മാണത്തിന് പച്ചക്കൊടി കാട്ടിയിരിക്കുന്നത്.

sharjah has approved a new draft law aimed at regulating drone operations across the emirate. the move seeks to strengthen public safety, airspace management, and legal compliance for recreational and commercial drone users.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാമികാസെ ഡ്രോണുകളും ഗൈഡഡ് മിസൈലുകളും; 52,000 കോടിയുടെ അത്യാധുനിക ആയുധങ്ങൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

National
  •  3 days ago
No Image

വ്യാജ സര്‍വകലാശാല ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് അധ്യാപക ജോലി; രണ്ട് പ്രവാസികള്‍ക്ക് ആറുമാസം തടവും നാടുകടത്തലും

bahrain
  •  3 days ago
No Image

സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീയെ അപമാനിച്ചു; ഒമാനില്‍ പ്രവാസിക്ക് തടവും നാടുകടത്തലും

oman
  •  3 days ago
No Image

തൃശൂരിൽ കോൾപാടത്ത് ബോട്ട് മറിഞ്ഞ് രണ്ട് പേരെ കാണാതായി

Kerala
  •  3 days ago
No Image

മുംബൈ സർവകലാശാലയിൽ വൻ മൂല്യനിർണ്ണയ വീഴ്ച; 29 നിയമ വിദ്യാർഥികൾക്ക് പൂജ്യം മാർക്ക്, പ്രതിഷേധത്തിനൊടുവിൽ 48 മണിക്കൂറിനുള്ളിൽ ഫലം തിരുത്തി

National
  •  3 days ago
No Image

യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ ഏറ്റെടുക്കുന്നത് നീട്ടി അൽഹിന്ദ്; കാരണം വിശദീകരിച്ച് കമ്പനി

uae
  •  3 days ago
No Image

യുഎഇയിൽ നാളെ കടുത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  3 days ago
No Image

കനത്ത മഴ തുടരുന്നു; തൃശൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  3 days ago
No Image

തൃണമൂൽ കോൺ​ഗ്രസിൽ വൻ രാഷ്ട്രീയ അട്ടിമറി; മമതയെ ഞെട്ടിച്ച് കൊൽക്കത്തയിലെ പാർട്ടി ആസ്ഥാനം വിമതർ പിടിച്ചെടുത്തു

National
  •  3 days ago
No Image

അശ്രദ്ധമായ ഡ്രൈവിംഗ്; ഞെട്ടിക്കുന്ന അപകട ദൃശ്യങ്ങൾ പങ്കുവെച്ച് അബുദബി പൊലിസ്

uae
  •  3 days ago

No Image

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള; ഒടുവില്‍ മൗനം വെടിഞ്ഞ് ആര്‍എസ്എസ്; ദേശവിരുദ്ധ ശക്തികള്‍ ഹൈന്ദവ ധര്‍മത്തെയും ക്ഷേത്രത്തെയും അവഹേളിക്കുന്നുവെന്ന് കുറ്റപ്പെടുത്തല്‍

National
  •  3 days ago
No Image

പൊതുനിരത്തിലെ കന്നുകാലി ശല്യം: കർശന നടപടിയുമായി പാലക്കാട് നഗരസഭ; പിഴയടച്ചില്ലെങ്കിൽ കാലികളെ വിട്ടുനൽകില്ല

Kerala
  •  3 days ago
No Image

3 മണിക്കൂർ ഡ്രൈവിംഗിൽ നിന്ന് 1.40 മണിക്കൂർ ട്രെയിൻ യാത്രയിലേക്ക്; അബ്ദുൾറഹ്മാന്റെ ജീവിതം മാറ്റിമറിച്ച് ഇത്തിഹാദ് റെയിൽ

uae
  •  3 days ago
No Image

ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍; മെറ്റ ഉദ്യോഗസ്ഥരേ വിളിച്ചുവരുത്താന്‍ കേന്ദ്രത്തിന്റെ നീക്കം

National
  •  3 days ago