HOME
DETAILS

ബംഗാളില്‍ ഒബിസി സംവരണം റദ്ദാക്കി ബിജെപി സര്‍ക്കാര്‍ 

  
Web Desk
May 18, 2026 | 2:36 PM

bjp scrapped obc reservation in west bengal

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഒബിസി സംവരണം നിര്‍ത്തലാക്കി ബിജെപി. തൃണമൂല്‍ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ മതാധിഷ്ഠിത ധനസഹായ പദ്ധതികളെല്ലാം നിര്‍ത്തലാക്കാനും സുവേന്ദു അധികാരി ഉത്തരവിട്ടു. സംവരണ യോഗ്യത പുനര്‍നിര്‍ണയിക്കാന്‍ പുതിയ പാനല്‍ രൂപീകരിക്കാനും തിങ്കളാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

സംസ്ഥാനത്ത് മതത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കി വന്നിരുന്ന എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങളും പദ്ധതികളും ജൂണ്‍ മാസം മുതല്‍ നിര്‍ത്തലാക്കാനാണ് നീക്കം. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്‌സ്, ന്യൂനപക്ഷ കാര്യ-മദ്രസ വിദ്യാഭ്യാസ വകുപ്പുകള്‍ മുഖേന നടപ്പിലാക്കിയിരുന്ന ഇത്തരം പദ്ധതികള്‍ അവസാനിപ്പിച്ചു. 

77 സമുദായങ്ങളുടെ ഒബിസി പദവി റദ്ദാക്കിയ കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിനെതിരെ 2024ല്‍ മമത സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയിരുന്ന ഹരജി ബിജെപി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിലവിലെ ഒബിസി പട്ടികയും റദ്ദാക്കിയത്. 

2011ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതുമുതല്‍ വിതരണം ചെയ്ത 1.69 കോടിയോളം വരുന്ന എസ്.സി, എസ്.ടി, ഒബിസി സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടും പരിശോധിക്കാന്‍ പുതിയ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകമായി വിതരണം ചെയ്യപ്പെട്ടെന്നാണ് ബിജെപി ആരോപിക്കുന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് 'ദുആരെ സര്‍ക്കാര്‍' പദ്ധതിയിലൂടെ നല്‍കിയ സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കും. അനധികൃതമായി ആനുകൂല്യം കൈപ്പറ്റിയെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ സര്‍വകലാശാല ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് അധ്യാപക ജോലി; രണ്ട് പ്രവാസികള്‍ക്ക് ആറുമാസം തടവും നാടുകടത്തലും

bahrain
  •  12 hours ago
No Image

സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീയെ അപമാനിച്ചു; ഒമാനില്‍ പ്രവാസിക്ക് തടവും നാടുകടത്തലും

oman
  •  12 hours ago
No Image

തൃശൂരിൽ കോൾപാടത്ത് ബോട്ട് മറിഞ്ഞ് രണ്ട് പേരെ കാണാതായി

Kerala
  •  12 hours ago
No Image

മുംബൈ സർവകലാശാലയിൽ വൻ മൂല്യനിർണ്ണയ വീഴ്ച; 29 നിയമ വിദ്യാർഥികൾക്ക് പൂജ്യം മാർക്ക്, പ്രതിഷേധത്തിനൊടുവിൽ 48 മണിക്കൂറിനുള്ളിൽ ഫലം തിരുത്തി

National
  •  12 hours ago
No Image

യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ ഏറ്റെടുക്കുന്നത് നീട്ടി അൽഹിന്ദ്; കാരണം വിശദീകരിച്ച് കമ്പനി

uae
  •  13 hours ago
No Image

യുഎഇയിൽ നാളെ കടുത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  13 hours ago
No Image

കനത്ത മഴ തുടരുന്നു; തൃശൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 hours ago
No Image

തൃണമൂൽ കോൺ​ഗ്രസിൽ വൻ രാഷ്ട്രീയ അട്ടിമറി; മമതയെ ഞെട്ടിച്ച് കൊൽക്കത്തയിലെ പാർട്ടി ആസ്ഥാനം വിമതർ പിടിച്ചെടുത്തു

National
  •  13 hours ago
No Image

അശ്രദ്ധമായ ഡ്രൈവിംഗ്; ഞെട്ടിക്കുന്ന അപകട ദൃശ്യങ്ങൾ പങ്കുവെച്ച് അബുദബി പൊലിസ്

uae
  •  14 hours ago
No Image

ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; യുവമോർച്ച നേതാവിനെതിരെ കേസ്, സംസ്ഥാനവ്യാപക പണിമുടക്ക് മുന്നറിയിപ്പുമായി ഡോക്ടർമാർ

National
  •  14 hours ago

No Image

ജീവനക്കാര്‍ക്ക് പോക്കറ്റില്ലാത്ത നീല ഷര്‍ട്ട്; കൂടുതല്‍ സിസിടിവി ക്യാമറകള്‍; രാമക്ഷേത്രത്തില്‍ സുരക്ഷ കൂട്ടുന്നു 

National
  •  15 hours ago
No Image

ബത്തേരിയില്‍ വന്‍ ഹാന്‍സ് വേട്ട; വീട്ടിലെ രഹസ്യ അറയില്‍ നിന്ന് 6,400 പാക്കറ്റ് പിടികൂടി

Kerala
  •  16 hours ago
No Image

ഒന്‍പത് വര്‍ഷമായിട്ടും ഹാഷിമും ഹബീബയും എവിടെ? ദമ്പതികള്‍ക്ക് എന്ത് സംഭവിച്ചു? ഒന്‍പത് വര്‍ഷമായിട്ടും ദുരൂഹത ബാക്കി; ബാപ്പയ്ക്കും ഉമ്മയ്ക്കുമായി ഇന്നും കാത്തിരിക്കുന്ന രണ്ട് മക്കള്‍

Kerala
  •  16 hours ago
No Image

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള; ഒടുവില്‍ മൗനം വെടിഞ്ഞ് ആര്‍എസ്എസ്; ദേശവിരുദ്ധ ശക്തികള്‍ ഹൈന്ദവ ധര്‍മത്തെയും ക്ഷേത്രത്തെയും അവഹേളിക്കുന്നുവെന്ന് കുറ്റപ്പെടുത്തല്‍

National
  •  16 hours ago