HOME
DETAILS

കെ.എസ്.ആര്‍.ടി.സിയില്‍ സൗജന്യ യാത്ര; പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍

  
Web Desk
May 19, 2026 | 4:55 AM

free travel in ksrtc private bus owners protest

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് അടുത്ത മാസം 15 മുതല്‍ സൗജന്യ യാത്ര അനുവദിക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍. പദ്ധതി നടപ്പിലായാല്‍ സ്വകാര്യ ബസ് മേഖലയെ ഗുരുതരമായി ബാധിക്കുമെന്നാണ് സ്വകാര്യ ബസ് ജീവനക്കാരുടെ ആശങ്ക. തങ്ങളുടെ പ്രശ്‌നങ്ങളും സര്‍ക്കാര്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനാണ് ബസ് ഉടമകളുടെ തീരുമാനം.

നികുതി, പെര്‍മിറ്റ് ഫീസുകളിലെ ഇളവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിക്കാനാണ് മുഖ്യമന്ത്രിയെ കാണുന്നതെന്ന് ബസ് ഉടമകള്‍ വ്യക്തമാക്കി. 

സ്ത്രീകള്‍ക്ക് സൗജന്യ യാത്രയുമായി ബന്ധപ്പെട്ട ആശങ്കകള്‍ മുഖ്യമന്ത്രിയേയും ഗതാഗത മന്ത്രിയേയും നേരില്‍ കണ്ട് അറിയിക്കുമെന്ന് സ്വകാര്യ ബസ് സംഘടനകള്‍ അറിയിച്ചു. സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ യു.ഡി.എഫ് മുന്നോട്ടുവെച്ച അഞ്ച് 'ഇന്ദിരാ ഗ്യാരന്റികളിൽ' പ്രധാനപ്പെട്ട രണ്ടാമത്തെ പ്രഖ്യാപനമാണ് ആദ്യ മന്ത്രിസഭാ യോഗത്തിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചത്. ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുമെന്നും ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ആദ്യ മന്ത്രിസഭാ യോഗത്തിലെ മറ്റ് പ്രധാന തീരുമാനങ്ങൾ:

വയോജന മന്ത്രാലയം എന്ന നാമത്തിൽ രാജ്യത്ത് ആദ്യമായി വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും.

ആശാവർക്കർമാരുടെ ഓണറേറിയത്തിൽ ആദ്യഘട്ടമായി 3,000 രൂപയുടെ വർധനവ് വരുത്തി. അംഗൻവാടി ജീവനക്കാർ, പാചകത്തൊഴിലാളികൾ, പ്രീ-പ്രൈമറി അധ്യാപകർ, ആയമാർ എന്നിവരുടെ വേതനം 1,000 രൂപ വീതം വർധിപ്പിച്ചു.

നിയമസഭയിലെ മുതിർന്ന അംഗമായ ജി. സുധാകരനെ പ്രോടേം സ്പീക്കറായി നിശ്ചയിച്ചു.

ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി (DGP) ടി. ആസഫലിയെയും, അഡ്വക്കേറ്റ് ജനറലായി (AG) ജൈജു ബാബുവിനെയും നിയമിക്കാൻ തീരുമാനിച്ചു.

അതേസമയം ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് വി.ഡി സതീശൻ കേരളത്തിന്റെ 13ാമത് മുഖ്യമന്ത്രിയായി അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢ​​ഗംഭീരമായ ചടങ്ങിൽ സതീശന് പുറമെ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കിക്കൊണ്ട് ഉടൻ തന്നെ 'ശ്വേതപത്രം' പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അടുത്ത മന്ത്രിസഭാ യോഗം വരും ബുധനാഴ്ച ചേരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  4 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  4 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  4 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  4 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  4 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  4 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  4 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  4 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  4 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  4 days ago