HOME
DETAILS

മോഡലിങ് വ്യാജേന മനുഷ്യക്കടത്ത്: ദുബൈ സെക്സ് റാക്കറ്റിന്റെ കെണിയിൽ നിന്നും രക്ഷപ്പെട്ട യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്

  
Web Desk
May 19, 2026 | 2:18 PM

Human trafficking under the guise of modelling shocking details emerge as woman escapes Dubai sex racket

കൊച്ചി: ദുബൈ കേന്ദ്രമാക്കി കേരളത്തിൽ നിന്നും പെൺകുട്ടികളെ വേശാവൃത്തിക്ക് കൊണ്ടുപോയതിന് പിടിയിലായ സ്ത്രീകൾ രാജ്യാന്തര മാഫിയ സംഘത്തിന്റെ ഭാ​ഗമെന്ന് പൊലിസ്. തിരുവനന്തപുരം സ്വദേശിയും കൊച്ചിയിൽ മോഡലുമായ അലീന എബ്രഹാം ഉൾപ്പെടെ മൂന്ന് പേരെ മരട് പൊലിസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ദുബൈയിൽ ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തി വരുന്ന പെരുമ്പാവൂർ കോട്ടപ്പടി സ്വദേശി സ്റ്റോയ്സി എന്ന സിന്ദുവാണ് കേസിലെ ഒന്നാം പ്രതി. അറസ്റ്റിലായ അലീന മൂന്നാം പ്രതിയും പൊന്നാനി സ്വദേശി മഞ്ജിമ നാലാം പ്രതിയുമാണ്. കേസിലെ രണ്ടും അഞ്ചും പ്രതികളായ രണ്ട് മലയാളി സ്ത്രീകൾക്കായി തിരച്ചിൽ ഊർജിതമാക്കി.

ബ്യൂട്ടിപാർലർ ജോലിക്കായി പണം നൽകി ദുബൈയിലെത്തിയ യുവതി രക്ഷപ്പെട്ട് നാട്ടിലെത്തി നൽകിയ പരാതിയിലാണ് വിദേശത്തെ ക്രൂരതകൾ പുറംലോകമറിഞ്ഞത്. മോഡലിങ്, മേക്കപ്പ് ആർട്ടിസ്റ്റ് എന്നീ മേഖലകളിൽ അവസരങ്ങൾ വാഗ്ദാനം ചെയ്താണ് പെൺകുട്ടികളെ ഇവർ വിദേശത്തേക്ക് കടത്തിയിരുന്നത്.

ദുബൈയിൽ ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുന്ന സിന്ധുവിന്റെ നേതൃത്വത്തിലാണ് പെൺകുട്ടികളെ കെണിയിൽ വീഴ്ത്തിയിരുന്നത്. കേസ് വിവരമറിഞ്ഞ് വിദേശത്തേക്ക് കടക്കാൻ മുംബൈ വിമാനത്താവളത്തിലെത്തിയ സിന്ധുവിനെ ലുക്കൗട്ട് സർക്കുലറിന്റെ അടിസ്ഥാനത്തിൽ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് കൊച്ചിയിൽ നിന്നുള്ള പൊലിസ് സംഘം അവിടെയെത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മോഡൽ അലീന ഏബ്രഹാമിനെ മരടിലെ ഫ്ലാറ്റിൽ നിന്നാണ് പിടികൂടിയത്.

ദുബൈയിൽ എത്തിയ ഉടൻ യുവതിയെ എട്ടോളം പെൺകുട്ടികളെ തടവിലിട്ടിരുന്ന ഒരു ഫ്ലാറ്റിലേക്കാണ് കൊണ്ടുപോയത്. തുടർന്ന് സിന്ധുവിന്റെ നേതൃത്വത്തിൽ ഇവരുടെ ഫോണും പാസ്പോർട്ടും പിടിച്ചുവെച്ചു.

ക്രൂരപീഡനം പുറത്തുപറഞ്ഞ് ഇരയായ യുവതി

സമീപിക്കാനെത്തുന്നവരുടെ മുന്നിൽ വഴങ്ങാൻ വിസമ്മതിച്ചതോടെ തന്നെ ക്രൂരമായി മർദിക്കുകയും നിർബന്ധിച്ച് ലഹരിമരുന്ന് കുടിപ്പിക്കുകയുമായിരുന്നു. ബോധരഹിതയായ എന്നെ അവർ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ദൃശ്യങ്ങൾ പകർത്തി. പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ഞാൻ അസന്മാർഗിക ജീവിതമാണ് നയിക്കുന്നതെന്ന് വരുത്തിതീർക്കാൻ നഗ്നചിത്രങ്ങൾ നാട്ടിലെ വീട്ടുകാർക്ക് അയച്ചുകൊടുത്തതായും ഇരയായ യുവതി പൊലിസിന് നൽകിയ മൊഴിയിൽ പറയുന്നു. ഒരു മാസത്തോളം നീണ്ട നരകയാതനയ്ക്കൊടുവിൽ ഒരു ബന്ധുവിന്റെ സഹായത്തോടെയാണ് യുവതി ദുബൈയിലെ ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയത്.

അന്താരാഷ്ട്ര മാഫിയ; ഗുണ്ടാബന്ധവും അന്വേഷിക്കുന്നു

പിടിയിലായ സ്ത്രീകൾ അന്താരാഷ്ട്ര പെൺവാണിഭ മാഫിയയുടെ ഭാഗമാണെന്ന് സിറ്റി പൊലിസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ അറിയിച്ചു. സമാനമായ രീതിയിൽ പീഡനത്തിനിരയായ മറ്റൊരു ജില്ലയിലെ യുവതിയും സംഘത്തിനെതിരെ പരാതി നൽകിയിട്ടുണ്ട്. പ്രതികളായ സിന്ധുവും അലീനയുമാണ് പെൺകുട്ടികളെ കണ്ടെത്തി ദുബൈയിലേക്ക് കടത്തിയിരുന്ന ഏജന്റുമാർ. കഴിഞ്ഞ ജനുവരിയിൽ ദുബൈയിൽ ഫാഷൻ വർക്ക്‌ഷോപ്പ് നടത്തുന്നതായുള്ള പരസ്യം അലീന സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. 

അറസ്റ്റിലായ മോഡൽ അലീനയ്ക്ക് കൊച്ചിയിലെ ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ വൈറ്റിലയിലെ ഹോട്ടലിൽ വടിവാളുമായി അക്രമം നടത്തിയ കേസിൽ രണ്ട് കൊല്ലം സ്വദേശികൾക്കൊപ്പം അലീനയും അറസ്റ്റിലായിരുന്നു. നഗരത്തിലെ പ്രമുഖ ഗുണ്ടകൾക്കൊപ്പമുള്ള ഇവരുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഡിസിപി അശ്വതി ജിജിയുടെ മേൽനോട്ടത്തിൽ എറണാകുളം എസിപി കെ.ജി.സുരേഷ്, മരട് എസ്എച്ച്ഒ അബ്ദുൾ മനാഫ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.

 

A major international human trafficking and sex racket has been busted following the arrest of three individuals, including Kochi-based model Aleena Abraham. The gang lured aspiring models and beauticians to Dubai by promising lucrative job opportunities, only to trap them in a horrific blackmail and assault ring.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്കിനെ സംബന്ധിച്ച തർക്കം പരിഹരിക്കാൻ നീക്കം; ഇറാൻ-ഗൾഫ് അനുരഞ്ജന ചർച്ചകൾക്ക് സഊദി വേദിയായേക്കും

uae
  •  10 days ago
No Image

വീണ വിജയന് കുരുക്ക് മുറുകുന്നു; മാസപ്പടി കേസിൽ എസ്.എഫ്.ഐ.ഒ കണ്ടെത്തിയ 134 നിർണായക രേഖകൾ ഇ.ഡിക്ക് കൈമാറി

Kerala
  •  10 days ago
No Image

‘ഞാൻ തീർച്ചയായും കളി തുടരും’; 2030 ലോകകപ്പ് കളിക്കുമോ എന്ന ചോദ്യത്തിന് മെസ്സിയുടെ വമ്പൻ മറുപടി!

Football
  •  10 days ago
No Image

കൊട്ടാരക്കര ടിപ്പർ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം; പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കും

Kerala
  •  10 days ago
No Image

മുഖ്യമന്ത്രി നാളെ ക്ലിഫ് ഹൗസിലേക്ക് മാറും,ഗൃഹപ്രവേശം രാവിലെ ആറിന്; പ്രതിപക്ഷ നേതാവിന് കന്റോൺമെന്റ് ഹൗസ്

Kerala
  •  10 days ago
No Image

എയർബസ് A380 വിമാനങ്ങളുടെ ചിറകുകളിൽ വിള്ളൽ; 48 മണിക്കൂറിനുള്ളിൽ അടിയന്തിര പരിശോധനയുമായി എമിറേറ്റ്സ്

uae
  •  10 days ago
No Image

രണ്ടിലൊരാൾ പുറത്തേക്ക്, അത് സഞ്ജുവാകുമോ? വൈഭവിന്റെ എൻട്രിയിൽ പണി വരുന്നത് ആർക്ക്?

Cricket
  •  10 days ago
No Image

ലഹരി മാഫിയക്കെതിരെ കടുത്ത നടപടിയുമായി കേരള പൊലിസ്; പൂപ്പാറയിലെ വഴിയോരക്കട ഇടിച്ചുനിരത്തി

Kerala
  •  10 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമം ലംഘിച്ചു; വിദേശ ബാങ്കിന് 2 കോടി ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്

uae
  •  10 days ago
No Image

"എല്ലാവർക്കും നിങ്ങളെ മടുത്തു, എല്ലാ ജൂതരും നിങ്ങളെ വെറുക്കുന്നു"; നെതന്യാഹുവിനോട് ഫോണിൽ കയർത്ത് ട്രംപ്; പുതിയ പുസ്തകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

International
  •  10 days ago