HOME
DETAILS

മദ്യലഹരിയില്‍ ഓടിച്ച ട്രെയിലര്‍ നിയന്ത്രണം വിട്ടു; പിന്നാലെ വാഹനങ്ങളുടെ കൂട്ടയിടി, അപകടത്തില്‍പെട്ടത് ആറ് വാഹനങ്ങള്‍

  
June 24, 2026 | 12:11 PM

drunk-trailer-driver-loses-control-six-vehicles-involved-in-chain-collision

കാസര്‍കോട്: ഡ്രൈവര്‍ മദ്യലഹരിയില്‍ ഓടിച്ച ട്രെയിലര്‍ ലോറി നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് തലപ്പാടിയില്‍ നിരവധി വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ അസീസിനാണ് ഗുരുതരമായി പരുക്കേറ്റത്. അസീസിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യലഹരിയില്‍ വാഹനമോടിച്ചതിന് ബംഗളൂരുവിലെ ലോറി ഡ്രൈവര്‍ അര്‍ജുന(33)നെ പൊലിസ് അറസ്റ്റ് ചെയ്തു.

ഓട്ടോറിക്ഷയും മൂന്ന് കാറുകളും രണ്ട് ലോറികളുമാണ് അപകടത്തില്‍പ്പെട്ടത്. കാസര്‍കോട് ഭാഗത്ത് നിന്ന് മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിലര്‍ ലോറി തലപ്പാടിയിലെത്തിയപ്പോള്‍ മുന്‍ വശത്ത് നിന്ന് വന്ന ഓട്ടോറിക്ഷക്ക് തട്ടാതിരിക്കാന്‍ വേണ്ടി വെട്ടിക്കുന്നതിനിടെ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. മംഗളൂരു ഭാഗത്ത് നിന്ന് വന്ന കാര്‍ അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ കണ്ട് വെട്ടിക്കുന്നതിനിടെ സര്‍വിസ് റോഡിലെ സുരക്ഷാ ഭിത്തിയിലിടിക്കുകയും ഭിത്തിയുടെ ഒരു ഭാഗം കാറിന്റെ മുകളിലേക്ക് വീഴുകയും ചെയ്തു. 

കാസര്‍കോട് ഭാഗത്ത് നിന്ന് വന്ന ലോറിയുടെ ഡ്രൈവര്‍ തല പുറത്തിട്ട് കൂട്ട അപകടം വീക്ഷിക്കുന്നതിനിടെ ഈ ലോറിയും നിയന്ത്രണം വിട്ട് മുന്‍ വശത്ത് നിന്ന് വന്ന ലോറിയിലിടിച്ചു. ഇതിന് പിന്നാലെ വന്ന കാര്‍ നിര്‍ത്തുന്നതിനിടെ റോഡില്‍ നിന്ന് തെന്നി അപകടത്തില്‍പ്പെട്ട ലോറിയിലിടിച്ചു. മംഗളൂരു ഭാഗത്ത് നിന്ന് വന്ന ലോറിയും ട്രെയിലര്‍ ലോറിയിലിടിച്ചു. തുടര്‍ന്ന് മറ്റൊരു കാറും അപകടത്തില്‍പ്പെട്ടു. 

 

A trailer truck allegedly driven under the influence of alcohol went out of control, triggering a chain-reaction collision involving six vehicles. The accident caused significant damage to the vehicles and disrupted traffic in the area.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അൾട്ടിമേറ്റ് റെസ്പെക്റ്റ്; കളിയിൽ തോറ്റെങ്കിലും ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ മനസ്സ് കവർന്ന് ജോർദാൻ!

Football
  •  6 hours ago
No Image

'ദുബൈ-ഇറ്റ് അവാർഡ്' പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; പുരോഗതിയുടെയും നവീകരണത്തിന്റെയും പുതിയ മാതൃക

uae
  •  6 hours ago
No Image

'വീര്യം കുറഞ്ഞ മദ്യം വില്‍ക്കാന്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല'; യു.ഡി.എഫില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  6 hours ago
No Image

യുവാക്കളിൽ ഹൃദയരോഗങ്ങൾ വർധിക്കുന്നോ? കായിക വിനോദങ്ങൾക്കിടയിലെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് യുഎഇയിലെ ഡോക്ടർമാർ

uae
  •  6 hours ago
No Image

39-ാം ജന്മദിനത്തിൽ മെസ്സിക്ക് അർജന്റീനയുടെ ആദരം; പാറ്റഗോണിയയിൽ ഉയർന്നത് 85 അടി ഉയരമുള്ള ഭീമാകാരമായ പ്രതിമ!

Football
  •  6 hours ago
No Image

ആയത്തുള്ള അലി ഖാംനഈയുടെ സംസ്‌കാര ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ഇറാന്‍ പ്രസിഡന്റ്

International
  •  6 hours ago
No Image

ഷാർജയിൽ പബ്ലിക് പാർക്കിംഗ് സമയം അർദ്ധരാത്രി വരെ നീട്ടി; ജൂലൈ 1 മുതൽ പുതിയ മാറ്റം

uae
  •  6 hours ago
No Image

ഗര്‍ഭിണിക്ക് വേണ്ടി പ്രോട്ടോക്കോള്‍ ലംഘിച്ച് മുഖ്യമന്ത്രി വിജയ്; വീഡിയോ വൈറല്‍

National
  •  6 hours ago
No Image

ചരിത്രത്തിലെ ആദ്യ ഇന്ത്യനാവാൻ മലയാളി താരം; സഞ്ജുവിന് മുന്നിലുള്ളത് ആരും നേടാത്ത സുവർണ റെക്കോർഡ്

Cricket
  •  7 hours ago
No Image

ഞാൻ ഫുട്‌ബോളിൽ നിന്നും വിരമിച്ചുവെന്ന് പലരും പറഞ്ഞു, എന്നാൽ ഞാൻ തിരിച്ചെത്തി: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

Football
  •  7 hours ago