മഹാരാഷ്ട്രയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു; കഴിഞ്ഞ വർഷം മാത്രം 8,643 ബലാത്സംഗ കേസുകൾ
മുംബൈ: ഇന്ത്യയിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങളിൽ മുന്നിൽ മഹാരാഷ്ട്ര. ആശങ്കാജനകമായ രീതിയിലാണ് അതിക്രമങ്ങൾ വർധിക്കുന്നത് എന്ന് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് സംസ്ഥാനത്തെ ഞെട്ടിക്കുന്ന ഈ വിവരങ്ങളുള്ളത്.
മുഖ്യമന്ത്രി സഭയിൽ സമർപ്പിച്ച കണക്കുകൾ പ്രകാരം
2024-ൽ മാത്രം വനിതകൾക്ക് നേരെ നടന്ന അതിക്രമങ്ങളിൽ 47,954 കേസുകളാണ് മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം (2025) സംസ്ഥാനത്ത് 8,643 ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും സംസ്ഥാനത്ത് വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതിരോധ നടപടികളുമായി സർക്കാർ
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുന്നതിനായി സംസ്ഥാന സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇതിനായി അഡീഷണൽ ഡി.ജി.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ പ്രത്യേക 'വനിതാ-ശിശു കുറ്റകൃത്യ പ്രതിരോധ വിഭാഗം' സംസ്ഥാനത്ത് നിലവിൽ വന്നു.
ജില്ലാ-നഗര തലങ്ങളിൽ പൊലിസ് കമ്മിഷണർമാരുടെയും പൊലിസ് സൂപ്രണ്ടുമാരുടെയും നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രത്യേക അന്വേഷണസംഘങ്ങൾ രൂപവത്കരിച്ചിട്ടുണ്ട്. അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് ആവശ്യമായ പിന്തുണയും സഹായവും നൽകുന്നതിനായി സംസ്ഥാനത്തുടനീളം 51 'ഭറോസ സെല്ലുകൾ' സ്ഥാപിച്ചിട്ടുണ്ട്.
അടിയന്തര സഹായത്തിന് വിളിക്കാം
ആപത്ഘട്ടങ്ങളിൽ സ്ത്രീകൾക്ക് സഹായത്തിനായി 103, 1091, 1098, 112 എന്നീ അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടാമെന്നും മുഖ്യമന്ത്രി അറിയിച്ചു.
shocking new data released by chief minister devendra fadnavis in the state assembly reveals a worrying rise in crimes against women and children in maharashtra. in 2024,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."